കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ 24 മണിക്കൂറില്‍ 97894 പുതിയ രോഗികള്‍; ഇന്ത്യയിലെ ആകെ രോഗബാധിതര്‍ 51 ലക്ഷം കടന്നു

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 97894 പേര്‍ക്ക്. ഇതുവരേയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ത്തനവാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 51 ലക്ഷം കടന്നു. 51,18,253 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,132 മരണങ്ങളും രാജ്യത്ത് ഉണ്ടായി. 10,09,976 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 40,25,080 ആണെങ്കിൽ മരണസംഖ്യ 83,198 ആണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ജലീലിന് തോർത്ത് വാങ്ങാൻ ബല്‍റാമിന്റെ വക 25, ധർമയുദ്ധങ്ങൾ കൊച്ചുവെളുപ്പാൻകാലത്തായെന്ന് ഷിബു ബേബിജോൺജലീലിന് തോർത്ത് വാങ്ങാൻ ബല്‍റാമിന്റെ വക 25, ധർമയുദ്ധങ്ങൾ കൊച്ചുവെളുപ്പാൻകാലത്തായെന്ന് ഷിബു ബേബിജോൺ

കഴിഞ്ഞ ദിവസം രോഗമുക്തരായവരുടെ 23.41 ശതമാനവും മഹാരാഷ്ട്രയിലാണ് (19423). ആന്ധ്രാപ്രദേശ് (9628), കര്‍ണാടക (7406), ഉത്തര്‍പ്രദേശ് (6680), തമിഴ്‌നാട് (5735) എന്നീ സംസ്ഥാനങ്ങളില്‍ 35.5 ശതമാനം പേരാണ് രോഗമുക്തിനേടിയത്. പുതുതായി രോഗമുക്തരായവരില്‍ 59 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. 27 സ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ രോഗമുക്തി നിരക്ക് 70 ശതമാനത്തില്‍ അധികമാണ്.

coronavirus

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരില്‍ 60 ശതമാനത്തോളം. ചികിത്സയിലുള്ളവരില്‍ 70 ശതമാനവും രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച ഒമ്പത് സംസ്ഥാനങ്ങളില്‍കേന്ദ്രഭരണപ്രദേശങ്ങളിലാണ്.

അതേസമയം, ദില്ലിയിൽ പുതിയ 4,473 കോവിഡ് -19 കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നഗരത്തിലെ ആകെ രോഗികളുടെ എണ്ണം 2.3 ലക്ഷത്തിലധികമായി വർധിച്ചു. 33 പേർ കൂടി മരിച്ചു. ദില്ലി ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം ഇതിന് മുന്‍പ് സെപ്റ്റംബർ 12 നാണ് ഏറ്റവും കുടുതല്‍ (4,321) കേസുകൾ രേഖപ്പെടുത്തിയിരുന്നത്.

കേരളത്തില്‍ ഇന്നലെ 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൊവിഡിനെതിരെ പോരാടി ജീവന്‍ നഷ്ടമായത് 382 ഡോക്ടര്‍മാര്‍ക്ക്, സർക്കാർ 'നായകരെ' കയ്യൊഴിഞ്ഞെന്ന് ഐഎംഎകൊവിഡിനെതിരെ പോരാടി ജീവന്‍ നഷ്ടമായത് 382 ഡോക്ടര്‍മാര്‍ക്ക്, സർക്കാർ 'നായകരെ' കയ്യൊഴിഞ്ഞെന്ന് ഐഎംഎ

Recommended Video

cmsvideo
ഇന്ത്യയിൽ റഷ്യ വിൽക്കുക 10 കോടി ഡോസ് കൊവിഡ് വാക്സിൻ

രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 153 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 642 , കോഴിക്കോട് 455, എറണാകുളം 301, ആലപ്പുഴ 297, കൊല്ലം 285, മലപ്പുറം 281, തൃശൂര്‍ 254, കണ്ണൂര്‍ 215, പാലക്കാട് 202, കോട്ടയം 186, പത്തനംതിട്ട 184, കാസര്‍ഗോഡ് 112, വയനാട് 92, ഇടുക്കി 56 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

English summary
coronavirus: India's Tally crosses 51 Lakh-mark; Active Cases Top 10 Lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X