കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; ചൈനയില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ ഇ-വിസ റദ്ദാക്കി, രാജ്യത്ത് അതിജാഗ്രത!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ബാധയില്‍ അതിജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യ. ചൈനയില്‍ നിന്ന് വരുന്നവര്‍ക്കും, അവിടേക്ക യാത്ര ചെയ്യുന്നവര്‍ക്കും, ചൈനയില്‍ നിന്ന് വരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കുമുള്ള ഇ-വിസ സേവനം ഇന്ത്യ റദ്ദാക്കി. ഇപ്പോഴത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായിട്ടാണ് സേവനം അവസാനിപ്പിച്ചത്. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാവര്‍ക്കും ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ വിസകളും റദ്ദാക്കും.

1

കഴിഞ്ഞ ദിവസമാണ് ചൈനയില്‍ കുടുങ്ങി കിടന്ന ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. ഇവരെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് ഇ വിസ സേവനം റദ്ദാക്കിയത്. അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ തിരികെ വരണമെന്ന് താല്‍പര്യപ്പെടുന്നവര്‍ അതാത് ഇടങ്ങളിലെ എംബസികളുമായി ബന്ധപ്പെടണമെന്ന് ഇന്ത്യ അറിയിച്ചു. നിലവില്‍ ചൈനീസ് പാസ്‌പോര്‍ട്ട് കൈവശം വെക്കുന്ന ആര്‍ക്കും ഇന്ത്യയിലേക്ക് ഇ-വിസ നല്‍കില്ല. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന വിസയില്‍ യാത്ര ചെയ്യാനിരിക്കുന്നവരുടേതും റദ്ദാക്കും.

അതേസമയം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക യാത്ര ചെയ്യാന്‍ അപേക്ഷ നല്‍കിയ വിദേശരാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ഇ-വിസ അനുവദിക്കില്ല. അടിയന്തര യാത്ര ആവശ്യമായവര്‍ക്ക് ചൈനയിലെ ഏത് ഇന്ത്യന്‍ എംബസിയെയും സമീപിക്കാം. കഴിഞ്ഞ ദിവസം വുഹാന്‍ നഗരത്തില്‍ നിന്ന് 323 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്. മൊത്തം എണ്ണം 654 ആണ്. ഇതുവരെ മൂന്നുറിലധികം പേര്‍ കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. പല രാജ്യങ്ങളും രോഗം പടരാതിരിക്കാന്‍ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്.

ചൈനീസ് പൗരന്‍മാര്‍ക്ക് വിസ സര്‍വീസുകള്‍ ബംഗ്ലാദേശും റദ്ദാക്കിയിരിക്കുകയാണ്. രാജ്യത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ക്കൊന്നും ചൈനീസ് പൗരന്‍മാരെ നിയമിക്കരുതെന്നാണ് നിര്‍ദേശം. നിലവില്‍ 25ലധികം രാജ്യങ്ങളില്‍ കൊറോണ പടര്‍ന്ന് പിടിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയില്‍ അഞ്ച് പേര്‍ക്ക് ഇതുവരെ കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഫിലിപ്പൈന്‍സില്‍ കൊറോണയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ചൈനയ്ക്ക് പുറത്ത് ഒരാള്‍ മരിക്കുന്നത് ഇത് ആദ്യമായിട്ടാണ്.

കൊറോണ വൈറസ്; ചൈനയ്ക്ക് പുറത്ത് ആദ്യമരണം ഫിലിപ്പീന്‍സില്‍, യുഎഇയില്‍ 5 രോഗബാധിതര്‍കൊറോണ വൈറസ്; ചൈനയ്ക്ക് പുറത്ത് ആദ്യമരണം ഫിലിപ്പീന്‍സില്‍, യുഎഇയില്‍ 5 രോഗബാധിതര്‍

English summary
coronavirus india temporarily suspends e visa for travellers from china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X