കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂൺ മാസത്തോടെ 40,000 അധികം വെന്റിലേറ്ററുകൾ: കൊറോണയെ നേരിടാൻ സജ്ജമായി ആരോഗ്യ മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ വെള്ളിയാഴ്ച മാത്രം 75 പുതിയ കൊറോണ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ഐസിഎംആർ വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. 17 പേരാണ് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ജൂൺ മാസത്തോടെ കൊറോണ രോഗികളെ പ്രവേശിപ്പിക്കുന്നതിനായി 40,000 അധികം വെന്റിലേറ്ററുകൾ കൂടി ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പിഎസ് യുവിനോട് 10,000 വെന്റിലേറ്ററുകൾ നിർമിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രിക്കൽസിൽ നിന്ന് 30,000 ഓളം വെന്റിലേറ്ററുകളും ലഭിക്കും.

കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം; സാമുദായിക നേതാക്കളുടെ അഭ്യർത്ഥന വായിക്കൂ... ഇത് ലോകത്തിന് മാതൃകകൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം; സാമുദായിക നേതാക്കളുടെ അഭ്യർത്ഥന വായിക്കൂ... ഇത് ലോകത്തിന് മാതൃക

നിലവിലെ കണക്കുകൾ പ്രകാരം 724 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 27വരെ 27, 798 സാമ്പിളുകളാണ് പരിശോധിച്ചതെന്നാണ് ഐസിഎംആറിന്റെ വാർത്താക്കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ 159 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. 159 പുതിയ കേസുകളാണ് വെള്ളിയാഴ്ച മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കർണ്ണാടത്തിൽ നിന്ന് മൂന്നാമത്തെ മരണവും മധ്യപ്രദേശിൽ നിന്ന് ഒരു മരണവും മഹാരാഷ്ട്രയിൽ നിന്ന് അഞ്ചാമത്തെ കൊവിഡ് 19 മരണവും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്തിടെ ദില്ലി സന്ദർശിച്ച് മടങ്ങിയെത്തിയ 60കാരനാണ് ദക്ഷിണ കന്നഡ ജില്ലയിൽ മരിച്ചത്. നിലവിൽ കേരളത്തിലാണ് ഏറ്റവുംമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 179 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 39 കേസുകൾ വെള്ളിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഇതിൽ 34 കേസുകളും കാസർഗോഡ് ജില്ലയിലാണ്. മഹാരാഷ്ട്രയിൽ 153 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

coran-093

കൊറോണ പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് രോഗം ബാധിതരെയും രോഗം സംശയിക്കുന്നവരെയും ഐസൊലേറ്റ് ചെയ്യുന്നതും ട്രാക്ക് ചെയ്യുകയും ചികിത്സിക്കുകയും ചെയ്യുന്നതുമെന്നാണ് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വ്യക്തമാക്കിയത്. ആദ്യ ദിനം മുതൽ തന്നെ ഇതേ രീതിയാണ് ആരോഗ്യ വകുപ്പ് പിന്തുടരുന്നത്. നിലവിൽ രാജ്യത്ത് 1.4 ലക്ഷം കമ്പനികളാണ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നൽകിയിട്ടുള്ളത്. രാജ്യത്തെ 22 ലക്ഷം ലക്ഷം ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും ലഭിക്കും.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

നിലവിലെ സാഹചര്യത്തിൽ 100 ശതമാനം സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുകയും ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. രോഗ വ്യാപനം തടയാൻ നമ്മുടെ ഭാഗത്തുനിന്ന് ഈ സമീപനമാണ് ഉണ്ടാകേണ്ടത്. ഒരു ചെറിയ അശ്രദ്ധ പോലും വലിയ തിരിച്ചടിയാണ് നൽകുകയെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

English summary
Coronavirus: India to add 40,000 ventilators by June to battle virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X