കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ വിറപ്പിച്ച് കൊറോണവൈറസ്, ഇന്ത്യയില്‍ 511 കേസുകള്‍ 10 മരണം, കേരളം അതിജാഗ്രതയില്‍!!

Google Oneindia Malayalam News

ലോകത്ത് അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്ന മഹാമാരിയായി കൊറോണയെ ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ അടക്കം അതിവേഗമാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ഇതുവരെ 511 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട്. പത്ത് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് കൊറോണയെ നേരിടാനുള്ള കരുത്തുണ്ടെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞിട്ടുണ്ട്. അതേസമയം ലോകത്ത് കൊറോണ വ്യാപനത്തെ ഇതുവരെ പിടിച്ചു കെട്ടാനായിട്ടില്ല. ചൈനയും ഇറ്റലിയും ഇറാനുമാണ് മരണനിരക്കില്‍ മുന്നിലുള്ളത്. ഇറ്റലി പൊതുജനാരോഗ്യ മേഖലയില്‍ രണ്ടാം സ്ഥാനത്ത് നിന്നിട്ടും രോഗത്തെ പിടിച്ച് കെട്ടാനായിട്ടില്ല. ലോക്ഡൗണിലേക്ക് നീങ്ങിയിട്ടും പല രാജ്യങ്ങളിലും ജനങ്ങള്‍ പുറത്തിറങ്ങി കൂട്ടമായി നടക്കുന്നത് രോഗവ്യാപനത്തിന് പ്രധാന കാരണമായും കാണുന്നുണ്ട്.

1

അതേസമയം കേരളത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ലോക്ഡൗണ്‍
സാഹചര്യത്തില്‍ എല്ലാ ജില്ലകളും കനത്ത നിരീക്ഷണത്തിലാണ്. നേരത്തെ ഇറ്റലിയില്‍ നിന്ന് വന്നവരില്‍ അടക്കം രോഗം കണ്ടെത്തിയിരുന്നു. ഇതുവരെ സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്ന് മരണം രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ രേഖപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. 95 പോസിറ്റീവ് കേസുകളാണ് കേരളത്തിലുള്ളത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനം കടുത്ത പോലീസ് നിയന്ത്രണത്തിലാണ് കാര്യങ്ങള്‍. യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീവ്ര ശ്രമത്തിലാണ്.

കേരളത്തില്‍ നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പാസുകള്‍ നല്‍കിയാണ് വാഹനം ഓടിക്കാന്‍ അനുമതി നല്‍കുന്നത്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുകയാണെങ്കില്‍ സത്യവാങ്മൂലവും നല്‍കണം. കേരളം കോവിഡിനെ നേരിടാന്‍ 20000 കോടിയുടെ പാക്കേജും പ്രഖ്യാപിച്ചിരുന്നു. അതേസമയം അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ശക്തമായ മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി കോഴിക്കോട് ജില്ലയിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. നാല് പേരാണ് കോഴിക്കോട് ചികിത്സയിലുള്ളത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണയെ നേരിടാന്‍ ജനതാ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. രാവിലെ 7 മുതല്‍ രാത്രി 9 മണിവരെ ആരും പുറത്തിറങ്ങരുതെന്നായിരുന്നു നിര്‍ദേശം. കേരളവും ഇതിനോട് പൂര്‍ണമായി സഹകരിച്ചിരുന്നു. അതേസമയം ഇന്ത്യയില്‍ കൊറോണയുടെ വ്യാപനം വളരെ ശക്തമാണ്. കേരളത്തിലടക്കം ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. രാജ്യത്തെ 30 സംസ്ഥാനങ്ങളിലെ 548 ജില്ലകള്‍ പരിപൂര്‍ണ അടച്ചുപൂട്ടലിലാണ്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ അടക്കം ഇന്ത്യയില്‍ 511 കൊറോണ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണാടകത്തിലാണ് രാജ്യത്തെ ആദ്യത്തെ കോവിഡ് 19 മരണം രേഖപ്പെടുത്തിയത്. രണ്ടാമത്തെ മരണം ദില്ലിയിലും. കൊറോണ സ്ഥിരീകരിച്ച 511 പേരില്‍ 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. മണിപ്പൂരില്‍ ഇതിനിടെ ആദ്യ പോസിറ്റീവ് കേസും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. ഇവിടെ 97 പേരില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ണാടകത്തില്‍ 37 പേരിലും തെലങ്കാനയില്‍ 33 പേരിലും സ്ഥിരീകരിച്ചിട്ടുണ്ട്. യുപി 33, ഗുജറാത്ത് 30, ദില്ലി 29, രാജസ്ഥാന്‍ 32, ഹരിയാന 26, പഞ്ചാബ് 23, ലഡാക്ക് 13, തമിഴ്‌നാട് 12, ബംഗാള്‍ 7, മധ്യപ്രദേശ് 6, ചണ്ഡീഗഡ് 6, ആന്ധ്രപ്രദേശ് 7, ജമ്മുകശ്മീര്‍ 4, ഉത്തരാഖണ്ഡ് 5, ഹിമാചല്‍ പ്രദേശ് 3, ബീഹാര്‍ 2, ഒഡീഷ 2, പുതുച്ചേരി 1, ഛത്തീസ്ഗഡ് 1, എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. രോഗികളെ വിമാനത്താവളങ്ങളിലെ താപപരിശോധനയിലൂടെ കണ്ടെത്താനാവത്തതാണ് ഇന്ത്യയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം കാരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ജേണല്‍ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.

ആഗോള തലത്തില്‍ സ്ഥിതി വഷളാവുകയാണ്. ഇറ്റലിയില്‍ മരണസംഖ്യ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 602 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതുവരെ 6077 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് 793 പേർ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മരിച്ചിരുന്നു. ഇതില്‍ കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടനാണ് അവസാനമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. 335 പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ 495 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 6650 പോസിറ്റീവ് കേസുകളും യുഎസ്സില്‍ ഇത് 35000 കൂടുതലുമാണ്. വിപണിയിലും വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. ചൈനയും യുഎസ്സും വ്യാപാര മേഖലകളെ വരും ദിവസങ്ങളില്‍ തുറക്കുന്ന കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Corona Should praise these kasargod natives

വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കൊറോണയെ പൂര്‍ണമായും കീഴടങ്ങാന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 78 പുതിയ കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും വിദേശത്ത് നിന്നെത്തിയ ചൈനീസ് വിദ്യാര്‍ത്ഥികളാണ്. വൈറസ് വ്യാപനം അതിവേഗത്തിലാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. ആദ്യത്തെ ഒരു ലക്ഷം പേരിലേക്ക് വൈറസ് ബാധയെത്താന്‍ 67 ദിവസമാണ് എടുത്തതെന്നും എന്നാല്‍ പിന്നീടുള്ള 11 ദിവസം കൊണ്ടാണ് ലോകത്താകമാനുള്ള ഒരു ലക്ഷം പേരിലേക്ക് വൈറസ് എത്തിയത്. അടുത്ത ഒരു ലക്ഷം പേരിലേക്ക് എത്താനെടുത്തത് വെറും നാല് ദിവസമാണെന്നും ലോകാരോഗ്യ സംഘടനാ അധ്യക്ഷന്‍ തെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറഞ്ഞു.

English summary
coronavirus india under lockout fear growing worldwide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X