കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മള്‍ അതിജീവിക്കും; കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

  • By Anupama
Google Oneindia Malayalam News

പ്രയാഗ്‌രാജ്: കൊറോണ വൈറസ് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ട്രെയിനിന്റെ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ മാനേജര്‍ രാജീവ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

മെഡിക്കല്‍ പ്രൊഫഷണലുകളുമായി കൂടിയാലോചിച്ച ശേഷം ദില്ലിയിലെ കോച്ചിംഗ് ഡിപ്പോയിലെ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകാളാക്കി മാറ്റുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചത്. കൊറോണ രോഗ ബാധിതരെ നിരീക്ഷിക്കുന്നതിനായി ഇത്തരത്തില്‍ സ്ലീപ്പര്‍ കോച്ചുകളായിരിക്കും ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റുന്നത്.

railway


ഇത് കൂടാതെ എല്ലാ റെയില്‍വേ ഡിവിഷനുകളും കൊറോണ രോഗുകള്‍ക്കുള്ള വാര്‍ഡോ കെട്ടിടമോ ആക്കാമെന്നും റെയില്‍വേ വ്യക്തമാക്കി. ഒപ്പം ഇന്ത്യന്‍ റെയില്‍വേസ് കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണം എത്തിക്കുന്നതിനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്. രാജ്യത്താകമാനം കൊറോണക്കെതിരെ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുന്നതിനിടെയാണ് റെയില്‍വേയുടെ നീക്കം.

ദിനം പ്രതി രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. വ്യാഴാഴ്ച മാത്രം 88 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാഗ ബാധിതരുടെ എണ്ണം 694 ആയി. ഇതില്‍ 47 പേര്‍ വിദേശികളാണ്. നിലവില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 124 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.തൊട്ട് പിന്നില്‍ കേരളമാണ്. 118 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. ഇതില്‍ 8 പേര്‍ വിദേശികളാണ്. തെലങ്കാന (44), കര്‍ണാടക (55), ഗുജറാത്ത് (43), രാജസ്ഥാന്‍ (41), ഉത്തര്‍പ്രദേശ് (41), ദില്ലി (36), പഞ്ചാബ് (33), ഹരിയാന (30), തമിഴ്‌നാട് (26), മധ്യപ്രദേശ് (20), ലഡാക്ക് (13),കാശ്മീര്‍ (13), ആന്ധ്രപ്രദേശ് (11), പശ്ചിമബംഗാള്‍ (10) ഛത്തീസ്ഗഡ് (7), ബിഹാര്‍ (6), ചണ്ഡീഗഡ് (6),ഉത്തരാഖണ്ഡ് (5), ഹിമാചല്‍ പ്രദേശ് (3), ഒഡിഷ (2), ഗോവ (3), പുതുച്ചേരി,ആന്റമാന്‍ നിക്കോബാര്‍, മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഒരു കേസുകള്‍ വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗുജറാത്തിലും മഹാരാഷ്ട്രയിലും മൂന്ന് പേര്‍ വീതവും കര്‍ണാടകത്തില്‍ 2 പേരും മധ്യപ്രദേശ്, തമിഴ്‌നാട്, ബിഹാര്‍, പഞ്ചാബ്, ദില്ലി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, കാശ്മീര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. അതേസമയം ഇന്ത്യയിലെ സ്ഥിതി താരതമ്യേമ സന്തുലിതമായ അവസ്ഥയിലാണെന്നും സമൂഹവ്യാപന ഘട്ടത്തിലേക്ക് ഇതുവരേയും കടക്കാത്തതിനാല്‍ ഇന്ത്യ രണ്ടാം ഘട്ടത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Recommended Video

cmsvideo
കൊറോണ കണ്ടുപിടിക്കാന്‍ സ്നിഫര്‍ ഡോഗുകളെ പരിശീലിപ്പിക്കുന്നു | Oneindia Malayalam

അതേസമയം പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്.പാവങ്ങള്‍ക്ക് അഞ്ച് കിലോ ഗോതമ്പും അരിയും സൗജന്യമായി നല്‍കും. മൂന്ന് മാസത്തേക്കാണ് ഇത് അനുവദിക്കുക. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ പെടുത്തി അത് എല്ലാവര്‍ക്കും ലഭ്യമാകും എന്ന് ഉറപ്പുവരുത്തും. ഒരു കിലോ ധാന്യങ്ങളും ഈ മൂന്നുമാസം നല്‍കും.

English summary
Coronavirus: Indian Railway Converts Train Coach into Isolation Ward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X