ടിടിഇ മാര്‍ക്ക് കറുത്ത കോട്ടും ടൈയും നിര്‍ബന്ധമില്ല; മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി റെയില്‍വെ
ദില്ലി: ഇന്ത്യന്‍ റയില്‍വേയുടുെ 167 വർഷത്തെ ചരിത്രത്തിനിടെ ഇതാദ്യമായി, ഓൺ-ബോർഡ് ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫുകൾ കറുത്ത കോട്ടും ടൈയും ധരിക്കേണ്ട ആവശ്യമില്ലെന്ന നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര റെയില്‍വേ മന്ത്രാലയം. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് യൂണിഫോം നിര്‍ബന്ധമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പകരം കയ്യുറകൾ, മാസ്കുകൾ, ഫെയ്സ് ഷീൽഡുകൾ, പിപിഇകൾ എന്നിവ ധരിക്കുകയും ടിക്കറ്റുകൾ പരിശോധിക്കാൻ മാഗ്‌നിഫൈയിംഗ് ഗ്ലാസുകൾ ഉപയോഗിക്കുകയും വേണമെന്നാണ് ഇന്ത്യൻ റെയിൽവേ വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്.
ജൂൺ 1 മുതൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രത്യേക ട്രെയിനുകളിലെ ടിടിഇകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് ഇത്. അണുബാധയ്ക്കുള്ള സാധ്യത തടയുന്നതിനോ കുറയ്ക്കുന്നതിനോ വേണ്ടി, ടൈയും കോട്ടും ധരിണക്കണമെന്ന് നിര്‍ബന്ധമില്ല, എന്നിരുന്നാലും, പേരും പദവി സൂചിപ്പിക്കുന്ന ബാഡ്ജും ധരിക്കണം. ഡ്യൂട്ടിയിലായിരിക്കുമ്പോൾ കോവിഡ് -19 ബാധിക്കുന്നതിൽ നിന്ന് പരിരക്ഷ നേടാന്‍ ആവശ്യമായ മാസ്കുകൾ, ഫെയ്സ് ഷീൽഡുകൾ, ഹെഡ് കവറുകൾ, ഹാൻഡ് ഗ്ലൗസുകൾ, സാനിറ്റൈസർ, സോപ്പ് എന്നിവ എല്ലാ സ്റ്റാഫുകൾക്കും നൽകുമെന്നും റെയിൽവേ അറിയിച്ചു.

വിശദാംശങ്ങൾ പരിശോധിക്കുന്നതിനായി ടിക്കറ്റുകൾ ശാരീരികമായി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണം, സാധ്യമെങ്കിൽ ഒരു മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഉപയോഗിക്കണം, അതുവഴി ടിക്കറ്റിൽ തൊടാതെ ടിടിഇക്ക് ദൂരെ നിന്ന് വിശദാംശങ്ങൾ പരിശോധിക്കാൻ കഴിയും. സംരക്ഷണ ഉപകരണങ്ങൾ ടിടിഇകൾ ഉപയോഗിക്കുന്നുണ്ടോയെന്ന് മേലുദ്യോഗസ്ഥര്‍ കൃത്യമായി പരിശോധിക്കണമെന്നും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, ഓഫ്‌ലൈനിൽ ടിക്കറ്റ് വിൽപന പുനരാരംഭിക്കുന്നതിനായി ഘട്ടം ഘട്ടമായി ഇന്ത്യയിലുടനീളം ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകൾ തുറക്കാൻ റെയിൽവേ കഴിഞ്ഞ ആഴ്ച തീരുമാനിച്ചു. ജൂണ്‍ ഒന്നിന് ഒരു ദിവസം മുമ്പുതന്നെ സ്റ്റേഷനുകളിൽ ഭക്ഷണ സ്റ്റാളുകളും കാന്റീനുകളും തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ലോക്ക്ഡ ഡൗണിന്‍റെ നേടക്കങ്ങള്‍ക്ക് കോട്ടം തട്ടാത്ത തരത്തില്‍ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുമെന്നാണ് സർക്കാരിന്റെ ഉന്നത തലങ്ങളിൽ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications