കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിടിഇ മാര്‍ക്ക് കറുത്ത കോട്ടും ടൈയും നിര്‍ബന്ധമില്ല; മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി റെയില്‍വെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ റയില്‍വേയുടുെ 167 വർഷത്തെ ചരിത്രത്തിനിടെ ഇതാദ്യമായി, ഓൺ-ബോർഡ് ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫുകൾ കറുത്ത കോട്ടും ടൈയും ധരിക്കേണ്ട ആവശ്യമില്ലെന്ന നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര റെയില്‍വേ മന്ത്രാലയം. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് യൂണിഫോം നിര്‍ബന്ധമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പകരം കയ്യുറകൾ, മാസ്കുകൾ, ഫെയ്സ് ഷീൽഡുകൾ, പിപിഇകൾ എന്നിവ ധരിക്കുകയും ടിക്കറ്റുകൾ പരിശോധിക്കാൻ മാഗ്‌നിഫൈയിംഗ് ഗ്ലാസുകൾ ഉപയോഗിക്കുകയും വേണമെന്നാണ് ഇന്ത്യൻ റെയിൽ‌വേ വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്.

ജൂൺ 1 മുതൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രത്യേക ട്രെയിനുകളിലെ ടിടിഇകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് ഇത്. അണുബാധയ്ക്കുള്ള സാധ്യത തടയുന്നതിനോ കുറയ്ക്കുന്നതിനോ വേണ്ടി, ടൈയും കോട്ടും ധരിണക്കണമെന്ന് നിര്‍ബന്ധമില്ല, എന്നിരുന്നാലും, പേരും പദവി സൂചിപ്പിക്കുന്ന ബാഡ്ജും ധരിക്കണം. ഡ്യൂട്ടിയിലായിരിക്കുമ്പോൾ കോവിഡ് -19 ബാധിക്കുന്നതിൽ നിന്ന് പരിരക്ഷ നേടാന്‍ ആവശ്യമായ മാസ്കുകൾ, ഫെയ്സ് ഷീൽഡുകൾ, ഹെഡ് കവറുകൾ, ഹാൻഡ് ഗ്ലൗസുകൾ, സാനിറ്റൈസർ, സോപ്പ് എന്നിവ എല്ലാ സ്റ്റാഫുകൾക്കും നൽകുമെന്നും റെയിൽവേ അറിയിച്ചു.

 btrain

വിശദാംശങ്ങൾ പരിശോധിക്കുന്നതിനായി ടിക്കറ്റുകൾ ശാരീരികമായി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണം, സാധ്യമെങ്കിൽ ഒരു മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഉപയോഗിക്കണം, അതുവഴി ടിക്കറ്റിൽ തൊടാതെ ടിടിഇക്ക് ദൂരെ നിന്ന് വിശദാംശങ്ങൾ പരിശോധിക്കാൻ കഴിയും. സംരക്ഷണ ഉപകരണങ്ങൾ ടിടിഇകൾ ഉപയോഗിക്കുന്നുണ്ടോയെന്ന് മേലുദ്യോഗസ്ഥര്‍ ക‍ൃത്യമായി പരിശോധിക്കണമെന്നും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം, ഓഫ്‌ലൈനിൽ ടിക്കറ്റ് വിൽ‌പന പുനരാരംഭിക്കുന്നതിനായി ഘട്ടം ഘട്ടമായി ഇന്ത്യയിലുടനീളം ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകൾ തുറക്കാൻ റെയിൽ‌വേ കഴിഞ്ഞ ആഴ്ച തീരുമാനിച്ചു. ജൂണ്‍ ഒന്നിന് ഒരു ദിവസം മുമ്പുതന്നെ സ്റ്റേഷനുകളിൽ ഭക്ഷണ സ്റ്റാളുകളും കാന്റീനുകളും തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ലോക്ക്ഡ ഡൗണിന്‍റെ നേടക്കങ്ങള്‍ക്ക് കോട്ടം തട്ടാത്ത തരത്തില്‍ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുമെന്നാണ് സർക്കാരിന്റെ ഉന്നത തലങ്ങളിൽ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്.

കോവിഡ് പ്രതിരോധം: 'ഒരുമയ്ക്ക് ഒരു കുട അകലം ക്യാമ്പയ്നുമായി പത്തനംതിട്ടയിലെ കുടുംബശ്രീകോവിഡ് പ്രതിരോധം: 'ഒരുമയ്ക്ക് ഒരു കുട അകലം ക്യാമ്പയ്നുമായി പത്തനംതിട്ടയിലെ കുടുംബശ്രീ

 വെട്ടുക്കിളികൾ ടേക്ക് ഓഫിനും ലാൻഡിംഗിനും ഭീഷണി: മുന്നറിയിപ്പുമായി ഡിജിസിഎ, സിഗ്നൽ പ്രശ്നങ്ങളുണ്ടാകും വെട്ടുക്കിളികൾ ടേക്ക് ഓഫിനും ലാൻഡിംഗിനും ഭീഷണി: മുന്നറിയിപ്പുമായി ഡിജിസിഎ, സിഗ്നൽ പ്രശ്നങ്ങളുണ്ടാകും

 സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ആലപ്പുഴയില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ആലപ്പുഴയില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു

English summary
coronavirus; Indian Railways issues guidelines for TTEs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X