കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകൃതിയില്‍ നിന്നല്ല, ലാബില്‍ നിന്നാണ് കൊറോണവൈറസ് പുറത്ത് വന്നത്; ചൈനയെ ലക്ഷ്യമിട്ട് നിതിന്‍ ഗഡ്കരി

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനത്തില്‍ ചൈനയെ ലക്ഷ്യമിട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗകരിയുടെ പ്രസ്താവന. കൊറോണ വൈറസ് പ്രകൃതിയില്‍ നിന്നുള്ളതല്ലെന്നും ഒരു ലബോറട്ടറിയില്‍ നിന്നുളതാണെന്നുമാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പോലുള്ള ചില നേതാക്കള്‍ ഇത്തരം ആരോപണം നേരത്തെ തന്നെ ഉന്നയിച്ചിരുന്നെങ്കിലും ഇന്ത്യയിലെ ഒരു പ്രമുഖ നേതാവിന്‍റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള പ്രസ്താവനയുണ്ടാകുന്നത് ആദ്യമായിട്ടാണ്.

എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗഡ്കരിയുടെ പ്രതികരണം. 'കൊറോണവൈറസിനൊപ്പം തന്നെ ജീവിക്കാനുള്ള കല നമ്മള്‍ ഒരോരുത്തരും മനസ്സിലാക്കിയെടുക്കണം. ഇതൊരു പ്രകൃതി വൈറസല്ല, ലബോറട്ടറിയില്‍ നിന്നുള്ള കൃത്രിമ വൈറസാണിത്. ഇതിനെതിരെ വാക്സിന്‍ സൃഷ്ടിക്കാന്‍ രാജ്യങ്ങള്‍ പാടുപെടുകയാണ്. വാക്സിന്‍ കണ്ടെത്തിയാല്‍ ഭയം ലഘൂകരിക്കാനും പ്രശ്നം പരിഹരിക്കാനും സാധിക്കും'-നിതിന്‍ ഗഡ്കരി പറഞ്ഞു.

 coronavirus

തികച്ചും അപ്രതീക്ഷീതമായിട്ടുള്ളൊരു പ്രശ്നമാണ് കൊറോണവൈറസ് മഹാമാരി. ഇതാദ്യമായാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ളൊരു പ്രശ്നം നേരിടുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ മികച്ച നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറ‍ഞ്ഞു.

അതേസമയം വൈറസിന്റെ പ്രഭവ കേന്ദ്രത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഇപ്പോഴും പലരും ചൈനക്കെതിരെ തുടരുന്നുണ്ട്. ഇതില്‍ ഏറ്റവും അവസാനത്തേതാണ് നിതിന്‍ ഗഡ്കരിയുടേത്. കൊറോണ വൈറസ് ബാധയ്ക്കെതിരായ നടപടികൾ സുതാര്യമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രസ്താവനയിൽ വ്യക്തമാക്കിയെങ്കിലും അന്താരാഷ്ട്ര ഏജൻസികൾക്കും മാധ്യമങ്ങൾക്കും തുടക്കത്തില്‍ ചൈനീസ് സർക്കാർ നിയന്ത്രിത വിവരങ്ങൾ മാത്രം നൽകിയതാണ് അഭ്യൂഹങ്ങൾക്ക് ശക്തിപകര്‍ന്നത്.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായേക്കാമെന്നായിരുന്നു ഇസ്രയേൽ ജൈവശാസ്ത്രജ്ഞനും സൈനിക ഇന്റലിജൻസ് മേധാവിയുമായിരുന്ന ഡാനി ഷൊഹാത്തിന്റെ ആരോപണം. വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന വുഹാനിലെ അത്യാധുനിക ഗവേഷണ ലാബിൽ ജൈവായുധ പരീക്ഷണം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. വൈറസ് ലാബിൽ നിന്നും ചോർന്നതാകാം എന്നാണ് ഡാനി ഷൊഹാത്തിന്റെ നിരീക്ഷണം. പലരും ഇത് ഏറ്റ് പിടിച്ചിരുന്നെങ്കിലും ആരോഗ്യ സംഘടനകളോ ശാസ്ത്രജ്ഞന്മാരോ ഈ നിരീക്ഷണത്തെ ഇതുവരെ പിന്തുണച്ചിട്ടില്ല.

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചതില്‍ ഒരാള്‍ക്ക്; ഇതുവരെ രോഗം ഭേദമായത് 24 പേര്‍ക്ക്കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചതില്‍ ഒരാള്‍ക്ക്; ഇതുവരെ രോഗം ഭേദമായത് 24 പേര്‍ക്ക്

 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്: വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി ചിദംബരം 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്: വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി ചിദംബരം

മുസ്ലിം വിരുദ്ധ കലാപം; 2 വര്‍ഷത്തിന് ശേഷം പരസ്യമായി മാപ്പ് പറഞ്ഞ് ഫേസ്ബുക്ക്മുസ്ലിം വിരുദ്ധ കലാപം; 2 വര്‍ഷത്തിന് ശേഷം പരസ്യമായി മാപ്പ് പറഞ്ഞ് ഫേസ്ബുക്ക്

English summary
coronavirus is from a lab not natura: nitin gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X