കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസല്ല! അവതാരം, വിഗ്രഹമുണ്ടാക്കി പ്രാർത്ഥിക്കണമെന്ന് ചൈനീസ് പ്രഡിഡണ്ടിനോട് സ്വാമി ചക്രപാണി!

Google Oneindia Malayalam News

Recommended Video

cmsvideo
Corona Virus is not a virus, but an Avatar | Oneindia Malayalam

ദില്ലി: ആയിരത്തിലധികം പേരുടെ ജീവനെടുത്ത് കൊറോണ വൈറസ് ലോകമെമ്പാടും ഭീതി വിതച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ കൊറോണ വൈറസിനെ കുറിച്ച് വിചിത്രമായ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. കൊറൊണ ഒരു വൈറസ് അല്ലെന്നും അവതാരം ആണെന്നുമാണ് സ്വാമി ചക്രപാണിയുടെ കണ്ടെത്തല്‍.

പാവം ജീവികളുടെ സംരക്ഷണത്തിന് വേണ്ടിയുളള അവതാരമാണ് കൊറോണ. ജന്തുക്കളെ ഭക്ഷിക്കുന്നവര്‍ക്ക് മരണത്തിന്റെ സന്ദേശം നല്‍കാനും ശിക്ഷ നല്‍കാനുമാണ് കൊറോണ അവതരിച്ചിരിക്കുന്നതെന്നും സ്വാമി ചക്രപാണി പറഞ്ഞു. മൃഗങ്ങളെ ദ്രോഹിക്കുന്നതിന് ചൈനയിലെ ജനങ്ങളെ ഒരു പാഠം പഠിപ്പിച്ചിരിക്കുകയാണ്.

Corona

ചൈനീസ് ജനത പച്ചക്കറികള്‍ മാത്രം കഴിക്കുന്നവരായി മാറണമെന്നും ചക്രപാണി ഉപദേശിച്ചു. ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിംഗിനേയും ഉപദേശിക്കാന്‍ ഹിന്ദു മഹാസഭ തലവന്‍ മറന്നില്ല. ഈ മഹാമാരിയില്‍ നിന്നും രക്ഷപ്പെടാന്‍ കൊറോണ വൈറസിന്റെ ഒരു വിഗ്രഹം നിര്‍മ്മിക്കാനും അതിനോട് മാപ്പ് അപേക്ഷിക്കാനുമാണ് ചക്രപാണി നിര്‍ദേശിച്ചിരിക്കുന്നത്.

മാംസാഹാരികളായ ചൈനീസ് ജനത ഭാവിയില്‍ പാവം ജീവികളെ ദ്രോഹിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണം. അപ്പോള്‍ കൊറോണയുടെ രോഷം അണയുമെന്നും തന്റെ ഉപദേശം അനുസരിച്ചാല്‍ കൊറോണ അവതാരം അതിന്റെ ലോകത്തേക്ക് തന്നെ തിരിച്ച് പോകുമെന്നും ചക്രപാണി അവകാശപ്പെട്ടു. ദൈവത്തെ ആരാധിക്കുന്നവരും പശു സംരക്ഷകരുമായ ഇന്ത്യന്‍ ജനങ്ങള്‍ കൊറോണയെ പ്രതിരോധിക്കാന്‍ കരുത്തുളളവരാണ് എന്നും ചക്രപാണി പറഞ്ഞു. ചൈനയില്‍ മാത്രം ഇതുവരെ 1666 പേരുടെ ജീവനാണ് കൊറോണ വൈറസ് അപഹരിച്ചിരിക്കുന്നത്. വുഹാനിലെ മാംസ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണയുടെ തുടക്കം എന്നാണ് കരുതുന്നത്.

English summary
Coronavirus is not a virus, but an avatar, Claims Swami Chakrapani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X