Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് കാട്ടുതീ പോലെ പടരുന്നു! രക്ഷപ്പെടാൻ പ്രതിവിധി സാമൂഹിക അകലം പാലിക്കൽ മാത്രമെന്ന് പ്രധാനമന്തി

ദില്ലി; കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ. ജനത കർഫ്യൂവിനെക്കാൾ ഗൗരവമുള്ള കർഫ്യൂ ആകും ഇതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വൈറസ് തീ പോലെ പടരുകയാണ്. വൈറസിനെ തുരത്താൻ ഒരു മാർഗമേയുള്ളൂ. സാമൂഹിക അകലം. അശ്രദ്ധ കാണിച്ചാല്‍ നമ്മള്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തുടക്കത്തിൽ, രോഗം ബാധിച്ച ആളുകൾ ആദ്യ കുറച്ച് ദിവസങ്ങളിൽ ലക്ഷണങ്ങൾ ന്നും പ്രകടമാകില്ല. അതുകൊണ്ട് തന്നെ സാമൂഹിക അകലം പലിക്കുന്നതിലൂടെ മാത്രമേ രോഗത്തെ തടയാൻ സാധിക്കൂ. ജനങ്ങൾ അനാവഷ്യമായി പുറത്തിറങ്ങരുതെന്ന് താൻ അപേക്ഷിക്കുകയാണ്. ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ, അത് നൂറുകണക്കിന് ആളുകളിലേക്ക് പകരും.

 narendra-m

അത്യാധുനിക ആരോഗ്യ സംവിധാനങ്ങൾ ഉണ്ടായിട്ട് കൂടി ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ഇറാൻ തുടങ്ങി ലോകമെമ്പാടുമുള്ള പല രാജ്യങ്ങൾക്കും രോഗം പടരുന്നത് തടയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടും എന്താണ് പ്രതീക്ഷയെന്ന് പലരും ചോദിച്ചേക്കാം. കർശന നിയന്ത്രണങ്ങൾ നടപ്പാക്കുകയും ആളുകൾ സാമൂഹിക അകലം പാലിക്കുകയും ചെയ്ത രാജ്യങ്ങൾക്ക് കൊറോണയെ പിടിച്ച് കെട്ടാൻ ആയി എന്നത് തന്നെയാണ് പ്രതീക്ഷ നൽകുന്നത്, പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ വൈറസ് ആദ്യത്തെ 1 ലക്ഷം ആളുകളിലെത്താൻ 67 ദിവസമാണ് എടുത്തത്. എന്നാൽ 2 ലക്ഷത്തിലേക്കെത്താൻ വെറും 11 ദിവസവും 3 ലക്ഷത്തിലേക്കെത്താൻ വെറും 4 ദിവസവും മാത്രമേ വേണ്ടി വന്നുള്ളൂ എന്നത് നമ്മൾ ഗൗരവത്തിലെടുക്കണം.കൊറോണയ്ക്കെതിരെ യുദ്ധ മുഖത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, പോലീസ്, മാധ്യമ പ്രവർത്തകർ തുടങ്ങിയ എല്ലാവരേയും നമ്മൾ അഭിനന്ദിക്കണം.

കൊറോണയിൽ നിന്ന് രക്ഷനേടാനുള്ള ഉപകരണങ്ങൾ, ടെസ്റ്റുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയ്ക്കായ് കേന്ദ്ര സർക്കാർ 15,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഡോക്ടറുടെ അനുവാദമില്ലാതെ കൊറോണയ്ക്കെതിരെ ഒരാളും ഒരുതരത്തിലുള്ള മരുന്നും കഴിയ്ക്കരുത്. അത് ജീവൻ കൂടുതൽ അപകടത്തിലാക്കുകയേ ഉള്ളൂ.

21 ദിവസത്തെ നിയന്ത്രണം എന്നത് എളുപ്പമല്ല. ക്ഷമയും അച്ചടക്കവുമാണ് നമ്മൾ പാലിക്കേണ്ടത്. ലോക്ക് ഡൗൺ ഇന്ത്യയിലെ ദരിദ്രരെ സംബന്ധിച്ച് വലിയൊരു പരീക്ഷണ സമയമാണ്. ഈ 21 ദിവസങ്ങളിൽ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും പരിപാലിക്കാനും ആത്മവിശ്വാസത്തോടെ ഈ രോഗത്തിനെതിരെ പോരാടാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ് പ്രധാനമന്ത്രി പറഞ്ഞു.

വികാരഭരിതനായി പ്രധാനമന്ത്രി, വീട്ടിലെ ഒരംഗമായാണ് പറയുന്നത്, കൈ കൂപ്പി രാജ്യത്തോട് അപേക്ഷ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+