കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞായറാഴ്ച്ച ഹര്‍ത്താലാണെന്ന് പറയൂ,അവര്‍ കൂടുതല്‍ മദ്യം കരുതട്ടെ';മലയാളികളെ ട്രോളി റസൂല്‍ പൂക്കുട്ടി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ജനതാകര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി. വ്യാഴാഴ്ച്ച ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഞായറാഴ്ച്ച രാവിലെ 7 മണിമുതല്‍ രാത്രി 9 വരെ ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനെ പിന്തുണച്ച് നടനും സംവിധായകനുമായ ലാല്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയെ ട്രോളി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നിരവധി മലയാളികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതിനെ ട്രോളിയിട്ടുണ്ട്. 'ഒരു ദിവസം കര്‍ഫ്യൂ പ്രഖ്യാപിച്ചത് കൊറോണ വൈറസിന് രാജ്യം വിട്ട് പോകാന്‍ സമയം അനുവദിച്ചതാണോയെന്നാണ് ' സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നു പ്രധാന ചോദ്യം. പിന്നാലെ ഇവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് റസൂല്‍ പൂക്കുട്ടി. മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ എന്താണെന്ന് മനസിലാകില്ലെന്നും ഞായറാഴ്ച്ച ഹര്‍ത്താലാണെന്ന് പറയുന്നതാവും നന്നാവുകയെന്നായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് റസൂല്‍ പൂക്കുട്ടി മലയാളികളെ പരിഹസിച്ച് രംഗത്തെത്തിയത്.

resul

'പ്രിയപ്പെട്ട പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് മനസിലാവില്ല. ഞായറാഴ്ച്ച ഹര്‍ത്താലാണെന്ന് അവരോട് പറയൂ. അവര്‍ കൂടുതല്‍ മദ്യം കരുതട്ടെ' എന്നായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റ്.

ലോകത്ത് കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രതിരോധ നടപടികളുടെ ഭാഗമായാണ് പ്രധാന മന്ത്രി നരേന്ദ്രമോദി ജനതാ കര്‍ഫ്യൂ നടപ്പിലാക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. രാജ്യത്തുള്ള ജനങ്ങള്‍ക്കായി ജനങ്ങള്‍ തന്നെ നടത്തുന്ന കര്‍ഫ്യൂ എന്നാണ് ജനതാ കര്‍ഫ്യൂവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുന്ന സമയത്ത് ആരും പുറത്തിറങ്ങതരുതെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിക്കുന്നത്.

ജനങ്ങള്‍ തന്നെ തീരുമാനിച്ച് നടപ്പിലാക്കുന്ന കര്‍ഫ്യൂ ആയതുകൊണ്ട് തന്നെ അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാനാണ് മന്ത്രി നല്‍കിയ നിര്‍ദേശം. അത്യാവശ്യ ഘട്ടത്തില്‍ അല്ലാതെ ഈ സമയത്ത് ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. രാജ്യത്തെ അവശ്യ സേവനങ്ങളെയാണ് ജനതാ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

പോലീസ്, ആരോഗ്യ രംഗത്തുള്ളവര്‍, മാധ്യമങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അഗ്‌നിശമന സേന എന്നിവര്‍ക്ക് മാത്രമാണ് ജനതാ കര്‍ഫ്യൂവില്‍ നിന്ന് ഇളവ് ലഭിക്കുക. കൊറോണ വൈറസ് രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരുന്നതിനിടെ രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം നല്‍കുന്നത്.

കൊറോണയെ ആരും ലാഘവത്തോടെ കാണരുതെന്നും സ്വയം ശ്രദ്ധക്കൊപ്പം മറ്റുള്ളവരുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. അതേ സമയം കൊറോണ വൈറസിനെതിരെ ലോകത്ത് ഇതുവരെ മരുന്നകളോ വാക്‌സിനുകളോ കണ്ടുപിടിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിക്കുന്നു. ഭാവിയിലുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് ജനതാ കര്‍ഫ്യൂ സഹായിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. 65 വയസ്സിന് മുകളിലുള്ളവര്‍ വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ച പ്രധാനമന്ത്രി ജനങ്ങളോട് സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെട്ടിരുന്നു.

English summary
Coronavirus: Janata Curfew Resul Pookutty Troll against malayalies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X