Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ കർണാടകയിലുമെത്തി? 83 പേർ നിരീക്ഷണത്തിൽ, ജാഗ്രതയോടെ കർണാടക!

ബെംഗളൂരു: കർണാടകയിലും കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയം. 83 പേർ നിരീക്ഷണത്തിലെന്ന് അധികൃതർ വ്യക്തമാക്കി. ബെംഗളൂരു, തുംകൂർ, മൈസൂരു സ്വദേശികളാണ് നിരീക്ഷണത്തിലുള്ളത്. കർണാടക ആരോഗ്യ, കുടുംബ ക്ഷേമ സേവന വകുപ്പിന്‍റെ നേതൃത്വത്തിലാണ് നടപടി. എന്നാൽ, പരിശോധനയിൽ കൊറോണ വൈസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് കമ്യൂണിക്കബിൾ ഡിസീസസ് വിഭാഗം ജോയിന്‍റ് ഡയറക്ടർ പ്രകാശ് കുമാർ അറിയിച്ചു.

അതേസമയം കേരളത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചതോടെ കർണാടക അതിർത്തി കർശന പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. കേരള-കർണാടക അതിർത്തിയിൽ മുത്തങ്ങ ചെക്പോസ്റ്റില്‍ കർണാടക ആരോഗ്യവകുപ്പ് അധികൃതരുടെ പ്രത്യേക പരിശോധന തുടരുകയാണ്. ബോധവൽക്കരണ നോട്ടീസുകളും വിതരണം ചെയ്യുന്നു. മൂലഹള്ള ചെക്പോസ്റ്റിലും തമിഴ്നാട് അതിർത്തിയായ ബന്ദിപ്പൂർ ചെക്ക്പോസ്റ്റിലും പുരിശോധന നടത്തുന്നുണ്ട്.

Coronavirus

Recommended Video

cmsvideo
    Death Toll Rising In China Over Coronavirus Outbreak

    വയനാട് കർണാടകയുമായി അതിർത്തി പങ്കിടുന്ന മുത്തങ്ങ ചെക്പോസ്റ്റിന് സമീപം നാല് മുതല്‍ ആറുപേർവരെയടങ്ങുന്ന സംഘമാണ് ചാമരാജ് നഗർ ജില്ല ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങിയത്. രോഗം സംശയിക്കുന്നവരെ ഉടനെ തന്നെ കൂടുതല്‍ പരിശോധനയ്ക്കായി ചാമരാജ് നഗറിലെയും ഗുണ്ടല്‍പേട്ടിലെയും സർക്കാർ ആശുപത്രിയിലേക്കാണ് മാറ്റുന്നത്. ദക്ഷിണ കന്നഡ, കൊടക്, ചാമരാജ് നഗര്‍, മൈസൂരു എന്നീ ജില്ലകളിലെ കേരളാ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലാണ് ചൊവ്വാഴ്ച മുതല്‍ പരിശോധന നടത്തുന്നത്. കോഴിക്കോട്- മൈസുരു ദേശീയപാതയിലെ മൂലഹള്ള ചെക്‌പോസ്റ്റില്‍ കര്‍നമായ പരിശോധനയാണ് നടക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+