• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് പിടിമുറുക്കുന്നു!! ഇന്ത്യയിൽ 1092 പേർക്ക് രോഗം സ്ഥിരീകരിച്ചു!! ആകെ മരണം 27

ദില്ലി: ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ 30000 ത്തില്‍ അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം 150 ലേറെ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗ ബാധ പ്രകടമായാല്‍ ദിശ നമ്പര്‍ O4712552056, ടോള്‍ഫ്രീ നമ്പര്‍ 1056 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്.

Live Updates...

Newest First Oldest First
3:25 PM, 29 Mar
ഒമാനിൽ 15 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ അഞ്ചുപേർ നേരത്തേ വൈറസ്​ ബാധിതരായവരുമായി നേരിട്ട് ബന്ധം പുലർത്തിയവരാണ്
3:24 PM, 29 Mar
സംസ്ഥാന സർക്കാർ അതിഥി തൊഴിലാളികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലയളവ് കഴിഞ്ഞാല്‍ ഇവര്‍ക്ക് തിരികെ പോകാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി
3:24 PM, 29 Mar
അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗൺ ലംഘിക്കുകയോ റോഡിലിറങ്ങി പ്രതിഷേധിക്കുന്ന സംഭവങ്ങളോ ഉണ്ടായാൽ കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ
2:49 PM, 29 Mar
മഹാരാഷ്ട്രയില്‍ 40 വയസുകാരന്‍ കോവിഡ് 19 ബാധിച്ച് മരിച്ചു.ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 27 ആയി
2:43 PM, 29 Mar
പായിപ്പാട്ടെ പ്രതിഷേധത്തിന് പിന്നിൽ ആരാണെന്ന് അറിയാമെന്ന് ജില്ലാ കളക്ടര്‍ സുധീര്‍ബാബു. തൊഴിലാളികളുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അത് നമ്മള്‍ ചെയ്യും. അതിന് വിരുദ്ധമായി ആരെന്ത് ചെയ്താലും ശക്തമായ നടപടി ഉണ്ടാകും. വീട്ടുടമസ്ഥരായാലും ആരായാലും നടപടി ഉണ്ടാകുമെന്നും സുധീർ ബാബു പറഞ്ഞു.
2:40 PM, 29 Mar
വെയ് ഗ്വക്സിയൻ എന്ന സ്ത്രീയ്ക്ക് ആദ്യമായി രോഗ ലക്ഷണങ്ങൾ പ്രകടമായത് എന്നാണ് റിപ്പോർട്ട്
2:39 PM, 29 Mar
ഹ്വുനാൻ സമുദ്രോത്പാദന മാർക്കറ്റിൽ ചെമ്മീൻ കച്ചവടം നടത്തുകയായിരന്നു സ്ത്രീയാണ് കോവിഡ് 19ന്റെ 'പേഷ്യന്റ് സീറോ' (ആദ്യത്തെ രോഗി) എന്ന് ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ
2:06 PM, 29 Mar
നാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ സുധീര്‍ ബാബു
2:05 PM, 29 Mar
ചങ്ങനാശ്ശേരിയില്‍ അതിഥി സംസ്ഥാനതൊഴിലാളികള്‍ കൂട്ടാമായി ഇറങ്ങിയത് ഭക്ഷണത്തിന് വേണ്ടിയല്ലെന്ന് ജില്ലാ ഭരണകൂടം
2:04 PM, 29 Mar
കൊറോണ രോഗികളെ ചികിത്സിക്കുന്നതിനായി താത്കാലിക ആശുപത്രികള്‍ നിര്‍മിക്കാന്‍ ഇന്ത്യയെ സഹായിക്കാമെന്ന് ചൈന.
2:03 PM, 29 Mar
വിദേശത്ത് നിന്ന് എത്തിയ ശേഷം സർക്കാരിന്റെ മാർ​ഗനിർദേശങ്ങൾ പാലിക്കാതെ പുറത്ത് കറങ്ങി നടന്ന യുവാവ് കസ്റ്റഡിയിൽ. പത്തനംതിട്ട സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് കേസെടുത്തശേഷം ഐസൊലേഷൻ വാർഡിലേക്ക് മാറ്റി
1:58 PM, 29 Mar
പശ്ചിംബംഗാളിലേക്ക് തിരികെ പോവാനുള്ള സൗകര്യം ഒരുക്കണമെന്നാണ് തൊഴിലാളികളുടെ ആവാശ്യം
1:58 PM, 29 Mar
ജില്ലാ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി
1:57 PM, 29 Mar
ചങ്ങനാശ്ശേരി പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ ദേശീയ പാത ഉപരോധിക്കുന്നു
12:29 PM, 29 Mar
ഇന്ത്യയിൽ ഇന്ന് രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാശ്മീരിലും ഗുജറാത്തിലുമാണ് മരണം റിപ്പോർട്ട് ചെയ്തത്
12:08 PM, 29 Mar
സ്‌പെയിന്‍ രാജകുമാരിയായിരുന്ന മരിയ തെരേസ കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. 86 വയസായിരുന്നു.സ്‌പെയിനിലെ രാജകുടുംബമായ ബാര്‍ബോണ്‍-പര്‍മയിലെ അംഗമാണ്
11:50 AM, 29 Mar
പ്രധാനമന്ത്രിയുടെ മാന്‍ കി ബാത്ത് അവസാനിച്ചു
11:43 AM, 29 Mar
കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ആദ്യപടിയാണ് സാമൂഹിക അകലം, പക്ഷേ സാമൂഹിക ഇടപെടൽ കുറയ്ക്കണമെന്ന് ഇതിനർത്ഥമില്ല". "ഹോം ക്വാറൻറൈൻ നിർദ്ദേശിക്കുന്നവരോട് ചില ആളുകൾ മോശമായി പെരുമാറുന്നുവെന്ന് അറിഞ്ഞപ്പോൾ വല്ലാതെ വേദന തോന്നി. ഈ സമയത്ത് വിവേകം പുലർത്തേണ്ടതുണ്ട്. കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കണം, സാമൂഹിക അകലം വർദ്ധിപ്പിക്കുക, എന്നാൽ വൈകാരിക അകലം കുറയ്ക്കുക, പ്രധാനമന്ത്രി പറഞ്ഞു.
11:43 AM, 29 Mar
അവശ്യ സേവനങ്ങൾ നൽകുന്ന എല്ലാവരോടും സുരക്ഷിതമായി തുടരാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി
11:41 AM, 29 Mar
നമ്മള്‍ സ്വീകരിച്ച നടപടികള്‍ കൊറോണ വൈറസിനെതിരായ വിജയം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി
11:40 AM, 29 Mar
ദരിദ്രരോട് നാം അനുകമ്പ കാണിക്കണം. ദരിദ്രരെ സംരക്ഷിക്കുകയും നമ്മുടെ മാനവികത കാണിക്കുകയും ചെയ്യുക. ഇന്ത്യക്ക് അത് ചെയ്യാൻ കഴിയും, ഇന്ത്യ അത് ചെയ്യുക തന്നെ ചെയ്യും
11:38 AM, 29 Mar
സാമൂഹിക അകലം വർദ്ധിപ്പിക്കുകയും വൈകാരിക അകലം ഇല്ലാതാക്കുകയും വേണമെന്ന് പ്രധാനമന്ത്രി
11:30 AM, 29 Mar
ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരിലൂടെയാണ് നമുക്ക് ഇത്രയും വലിയ യുദ്ധം ചെയ്യാന്‍ സാധിക്കുന്നത്. നമ്മള്‍ക്ക് അവർക്ക് 50 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചിരുന്നു. ഇവരാണ് നമ്മുടെ യഥാർത്ഥ നായകൻമാരെന്നും മോദി.
11:25 AM, 29 Mar
കൊറോണ വൈറസിനെതിരായ 'യുദ്ധത്തില്‍' പങ്കെടുക്കുന്ന എല്ലാ 'സൈനികരേയും' അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി
11:22 AM, 29 Mar
നിങ്ങളേയും കുടുംബത്തേയും സ്വയം സംരക്ഷിക്കണമെന്ന് ഡോക്ടർമാരോട് മോദി
11:18 AM, 29 Mar
നിങ്ങള്‍ നേരിടുന്ന ഏത് ബുദ്ധിമുട്ടുകള്‍ക്കും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇത് വെല്ലുവിളി നിറഞ്ഞ സമയമാണെന്നും മോദി
11:12 AM, 29 Mar
നിങ്ങൾ നേരിടുന്ന എല്ലാ അസ്വസ്ഥതകൾക്കും ഞാൻ ക്ഷമ ചോദിക്കുകയാണ്, രാജ്യത്ത് കൊറോണ വൈറസ് പടരുന്നത് തടയാൻ ലോക്ക് ഡൗൺ അല്ലാതെ മറ്റൊരു വഴിയും ഇല്ല.
11:11 AM, 29 Mar
സാധാരണ മാൻ കി ബാത്തിൽ താൻ പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്, എന്നാൽ രാജ്യത്ത് ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നതിനാൽ കൊവിഡിനെ കുറിച്ചല്ലാതെ എനിക്ക് മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി
11:11 AM, 29 Mar
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഒരു ജീവന്‍മരണ പോരാട്ടമാണെന്നും പ്രധാനമന്ത്രി
11:10 AM, 29 Mar
ലോകം മുഴുവന്‍ കൊവിഡിനെതിരെ പോരാടുകയാണ്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് പോരാട്ടത്തെ പിന്നോട്ടടിപ്പിക്കുമെന്ന് പ്രധാനമന്ത്രി
READ MORE

oronavirus12-15

English summary
Corona Virus cases reported in India Live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X