കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,615 പേർക്ക്

Google Oneindia Malayalam News

Newest First Oldest First
11:54 AM, 16 Feb

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 173.86 കോടി ഡോസ് വാക്സിൻ
11:54 AM, 16 Feb

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.45%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.32%
11:54 AM, 16 Feb

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,988 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,18,43,446 ആയി; രോഗമുക്തി നിരക്ക് 97.94%
11:54 AM, 16 Feb

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,70,240 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.87%
11:53 AM, 16 Feb

കഴിഞ്ഞ 24 മണിക്കൂറിൽ 30,615 പുതിയ കേസുകൾ
11:05 AM, 15 Feb

തിങ്കളാഴ്ചത്തെ 34,113 അണുബാധകളിൽ നിന്നും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 4,23,127 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.99 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,817 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,17,60,458 ആയി. 97.82% ആണ് ദേശീയ രോഗമുക്തി നിരക്ക്
11:04 AM, 15 Feb

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലെ ഇടിവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 27,409 പുതിയ കോവിഡ് -19 കേസുകളാണ് രേഖപ്പെടുത്തിയത്
10:18 AM, 15 Feb

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,29,536 പരിശോധനകള്‍ നടത്തി. ആകെ 75.30 കോടിയിലേറെ (75,30,33,302) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
10:13 AM, 15 Feb

രോഗമുക്തി നിരക്ക് 97.82 %
10:12 AM, 15 Feb

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,23,127 പേര്‍ .ചികിത്സയിലുള്ളത് 0.99 ശതമാനം പേര്‍
9:33 AM, 15 Feb

കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 27409 പേർക്ക്
6:11 PM, 8 Feb

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46,393 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4555, കൊല്ലം 3361, പത്തനംതിട്ട 1744, ആലപ്പുഴ 2182, കോട്ടയം 2697, ഇടുക്കി 1937, എറണാകുളം 9692, തൃശൂര്‍ 6993, പാലക്കാട് 2673, മലപ്പുറം 2417, കോഴിക്കോട് 4160, വയനാട് 1060, കണ്ണൂര്‍ 2081, കാസര്‍ഗോഡ് 841 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,83,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 59,79,002 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
6:10 PM, 8 Feb

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,963 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2184 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 232 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
6:10 PM, 8 Feb

കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 205 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 591 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 59,939 ആയി.
6:10 PM, 8 Feb

നിലവില്‍ 2,83,676 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
6:09 PM, 8 Feb

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,42,162 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8945 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1418 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
6:09 PM, 8 Feb

കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്.
6:09 PM, 8 Feb

എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
6:08 PM, 8 Feb

സംസ്ഥാനത്ത് ഇന്ന് 29,471 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
6:08 PM, 8 Feb

കഴിഞ്ഞ 24 മണിക്കൂറിൽ 55.78 ലക്ഷത്തിലധികം (55,78,297) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 170.21 കോടി (1,70,21,72,615) കടന്നു. 1,89,63,092 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
6:08 PM, 8 Feb

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 8.30 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.02 ശതമാനമാണ്.
6:07 PM, 8 Feb

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,46,534 പരിശോധനകൾ നടത്തി. ആകെ 74.29 കോടിയിൽ അധികം (74,29,08,121) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
6:07 PM, 8 Feb

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,80,456 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,08,40,658 ആയി. ദേശീയ രോഗമുക്തി നിരക്ക് 96.46%.
6:07 PM, 8 Feb

നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 9,94,891 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 2.35% ശതമാനമാണ്.
6:06 PM, 8 Feb

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 67,597 പേർക്ക്
5:57 PM, 7 Feb
കേരളം

78,682 സാമ്പിളുകളാണ് പരിശോധിച്ചത്. 4,74,949 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 49,586 പേര്‍ രോഗമുക്തി നേടി.3,01,424 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്
5:55 PM, 7 Feb
കേരളം

സംസ്ഥാനത്ത് ഇന്ന് 22,524 പേര്‍ക്ക് കോവിഡ്
9:15 PM, 6 Feb
കേരളം

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 49,261 പേര്‍ രോഗമുക്തി നേടി. 3,29,348 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
9:15 PM, 6 Feb
കേരളം

കഴിഞ്ഞ 24 മണിക്കൂറിനിടെ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 25,337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
9:14 PM, 6 Feb
കേരളം

കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,01,814 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
READ MORE

രാജ്യത്ത് 209918 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 959 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ടിപിആര്‍ 15.77 ശതമാനമാണ്.

xc
English summary
Corona Virus cases reported in India Live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X