ഒറ്റ ക്ലിക്കില്‍ അറിയാം... ഓരോ രാജ്യത്തേയും യാത്രാനിയന്ത്രണങ്ങളും വ്യോമയാന വിവരങ്ങളും
ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയില്‍ തന്നെയാണ് ഇപ്പോഴും. യൂറോപ്പും അമേരിക്കയും ആണ് ഏറ്റവും ഭീകരമായ വിധത്തില്‍ കൊവിഡ്-19 ന് കീഴടങ്ങിയിരിക്കുന്നത്. അമേരിക്കയില്‍ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞിരിക്കുന്നു.
വൈറസ് വ്യാപനത്തിന്റെ തുടക്കം മുതലേ പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു. ഇപ്പോള്‍ പല രാജ്യങ്ങളിലും വിമാനത്താവളങ്ങള്‍ തന്നെ അടച്ചിട്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഒട്ടുമിക്ക രാജ്യങ്ങളിലും ഇപ്പോഴില്ല. ഓരോ രാജ്യത്തേയും യാത്രാനിയന്ത്രണങ്ങളും വ്യാമയാന വിവരങ്ങളും നിങ്ങള്‍ക്കായി ഏകോപിപ്പിച്ചിരിക്കുകയാണ് വണ്‍ഇന്ത്യ. അത് അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പുതിയതായി തുറക്കുന്ന പേജില്‍ ലോകഭൂപടം കാണാം. അതില്‍ ഓരോ രാജ്യവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഓരോ രാജ്യത്തേയും യാത്രാ നിയന്ത്രണങ്ങളും വ്യോമയാന വിവരങ്ങളും നിങ്ങള്‍ക്ക് ലഭ്യമാകും. ആഭ്യന്തര യാത്രാ നിയന്ത്രണങ്ങളുടെ വിവരങ്ങളും ഇതില്‍ ലഭിക്കും.
ഇന്ത്യയില്‍ മാര്‍ച്ച് 24 മുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളും നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇനി മെയ് 3 ന് ലോക്ക് ഡൗണ്‍ തീര്‍ന്നാല്‍ മാത്രമേ രാജ്യത്ത് വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയുള്ളൂ.












Click it and Unblock the Notifications