കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്ക്; മറ്റ് ആറ് രാജ്യങ്ങള്‍ക്കും വിലക്ക് ബാധകം

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കൊറോണ വൈറസ്‌ ഭീതിയുടെ പശ്ചാത്തലത്തില്‍ കുവൈത്തും അതീവ മുന്‍കരുതല്‍ നടപടികളിലേക്ക്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വ്വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈത്ത് ഇപ്പോള്‍. കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ ഏഴ് ദിവസത്തേക്കാണ് ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയിരിക്കുന്നത്. ഇന്ത്യയെ കൂടാതെ ഈജിപ്ത്, ലെബനന്‍, സിറിയ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും വിലക്കിയിട്ടുണ്ട്. മാര്‍ച്ച് 7, ശനിയാഴ്ച മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കുണ്ടാകും എന്ന് ട്വീറ്റിലൂടെയാണ് കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അറിയിച്ചത്. കുവൈത്തില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകളും ഒരാഴ്ചത്തേക്ക് വിലക്കിയിട്ടുണ്ട്.

Corona Virus

കുവൈത്ത് മന്ത്രിസഭയുടെ നിര്‍ദ്ദേശ പ്രകാരം ആണ് ഇത്തരം ഒരു തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നേരത്തേയും കുവൈത്ത് വ്യോമയാന മേഖലയില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. കുവൈത്തില്‍ എത്തുന്ന വിദേശികള്‍ കൊറോണ ബാധയില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതായിരുന്നു ഇതില്‍ പ്രധാനം. അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ വേണം എന്നും നിഷ്‌കര്‍ഷ ഉണ്ടായിരുന്നു.

എന്നാല്‍ പിന്നീട് ഈ നിയന്ത്രണം അധികൃതര്‍ ഒഴിവാക്കുകയും ചെയ്തു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ വിമാനയാത്ര വിലക്കിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള കുവൈത്ത് വിമാനം റദ്ദാക്കി. വിലക്കിന്റെ വിവരം അറിയാത്തതിനാല്‍ യാത്രക്കാര്‍ എല്ലാം വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവകെ പിന്നീട് തിരിച്ചയക്കുകയും ചെയ്തു.

Recommended Video

cmsvideo
Corona Virus In Delhi : All primary schools shut as The Virus spreads | Oneindia Malayalam

ലോകമെമ്പാടും ആയി ഇതുവരെ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ മാത്രം 300 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. 90 രാജ്യങ്ങളില്‍ ഇപ്പോള്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയില്‍ രോധബാധയില്‍ മരിച്ചവരുടെ എണ്ണം 3,000 കവിഞ്ഞു

English summary
Coronavirus: Kuwait suspends flights to and from 7 countries, including India for one week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X