ഇന്ത്യയ്ക്ക് ആശ്വസിക്കാം; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്ക് കൊവിഡ്, 1183 മരണം
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 48,698 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,818 പേര്‍ സുഖം പ്രാപിച്ചു. തുടര്‍ച്ചയായ 44-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍ ആകുന്നത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 5,95,565 ആയി കുറഞ്ഞു .

സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ 1183 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.97 ശതമാനം. രാജ്യത്താകമാനം ഇതുവരെ 2,91,93,085 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തി നിരക്ക് 96.72% ആയി വര്‍ദ്ധിച്ചു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു. നിലവില്‍ ഇത് 2.97 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.79%, തുടര്‍ച്ചയായ 19-ാം ദിവസവും 5 ശതമാനത്തില്‍ താഴെ. പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 40.18 കോടി പരിശോധനകള്‍.
അതേസമയം, രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 31.5 കോടി ഡോസ് വാക്‌സിന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 61.19 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി.
Recommended Video
ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications