കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടുന്നു; പ്രഖ്യാപനം ഉടന്‍, ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് ശേഷവും നീട്ടാന്‍ ധാരണ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കിയേക്കും. രണ്ടാഴ്ചത്തേക്കാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ സമവായം ഉണ്ടായത്.

Recommended Video

cmsvideo
Lock down to extend for two more weeks : Reports | Oneindia Malayalam

ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഉള്ള മഹാരാഷ്ട്ര ഉള്‍പ്പടേയുള്ള ഇരുപതിലേറെ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ലോക്ക് ഡൗണ്‍ നീട്ടിയത് സംബന്ധിച്ച് കേന്ദ്ര പുതിയ ഉത്തരവ് പുറത്തിറക്കും. ലോക്ക് ഡൗണ്‍ തുടരുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അവകാശം നല്‍കിയേക്കുമെന്ന ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ തന്നെ ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.

janatha

14 ദിവസം കൂടി

14 ദിവസം കൂടി

ഏപ്രില്‍ 14 നാണ് നിലവിലെ ലോക്ക് ഡൗണിന്‍റെ കാലാവധി കഴിയുന്നത്. ഇതിന് ശേഷം 14 ദിവസം കൂടി ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ തുടരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാനുള്ള സാധ്യതയും ഉണ്ട്.

ഘട്ടംഘട്ടമായി

ഘട്ടംഘട്ടമായി

ലോക്ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യാവൂ എന്ന് കേരള മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പ്രതിസന്ധി അറിയിച്ചു

പ്രതിസന്ധി അറിയിച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ നേരിടുന്ന പ്രതിസന്ധിയും പിണറായി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലോക് ഡൗണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടണം, എന്നാല്‍ കാർഷിക, വ്യവസായ മേഖലകൾക്ക് ലോക്ഡൗണിൽനിന്ന് ഇളവു ലഭിക്കണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടത്.

തടഞ്ഞുനിര്‍ത്താന്‍ സാധിക്കില്ല

തടഞ്ഞുനിര്‍ത്താന്‍ സാധിക്കില്ല

റോഡ്-റെയില്‍-വ്യോമ ഗതാഗതകള്‍ ആരംഭിക്കുന്നതോടെ കൊവിഡ് വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ വരുമെന്നും നിയന്ത്രണങ്ങള്‍ ഒറ്റഘട്ടമായി പിന്‍വലിക്കരുതെന്നായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിലൂടെ മാത്രമേ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയും വ്യക്തമാക്കി.

ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും

ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും

സ്വന്തം വീട്ടില്‍ നിര്‍മ്മിച്ച മാസ്ക് ധരിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിമാരും മാസ്ക് ധരിച്ചു. 24 മണിക്കൂറും ഫോണില്‍ ലഭ്യമായിരിക്കുമെന്നും ഈ അടിയന്തര സാഹചര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

English summary
Coronavirus: Lock down to extend for two more weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X