കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മിഷന്‍ ബിഗിന്‍ എഗെയിന്‍'; മഹാരാഷ്ട്രയില്‍ ജൂലൈ 31 വരെ ലോക്ക്ഡൗണ്‍; നിയന്ത്രങ്ങള്‍ ഇപ്രകാരം

  • By News Desk
Google Oneindia Malayalam News

മുംബൈ: രാജ്യത്ത് ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി.പ്രധാനമായും മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നി സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിതര്‍ വലിയ തോതില്‍ ഉയര്‍ന്നുവരികയാണ്.

വിവാഹ വാര്‍ത്തയില്‍ രൂക്ഷമായി പ്രതികരിച്ച് അമൃത;എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ! പക്ഷെവിവാഹ വാര്‍ത്തയില്‍ രൂക്ഷമായി പ്രതികരിച്ച് അമൃത;എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ! പക്ഷെ

മിഷന്‍ ബിഗിന്‍ എഗെയിന്‍

മിഷന്‍ ബിഗിന്‍ എഗെയിന്‍

'മിഷന്‍ ബിഗിന്‍ എഗെയിന്‍' എന്ന പേരില്‍ പുറത്ത് ഇറക്കിയ രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ അവശ്യസര്‍വ്വീസുകള്‍ക്കല്ലാതെയുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. തൊഴിലിടങ്ങളിലേക്ക് അല്ലാതെയുള്ള യത്രകള്‍ക്ക് പരിധി നിശ്ചയിച്ചുകൊണ്ടാണ് പുതിയ മാര്‍ഗ നിര്‍ദേശം.

ജൂണ്‍ 30 ന് ശേഷവും ലോക്ക്ഡൗണ്‍

ജൂണ്‍ 30 ന് ശേഷവും ലോക്ക്ഡൗണ്‍

കൊവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ പുരോഗതി ഉണ്ടായിട്ടും പ്രതിസന്ധി ഇനിയും അവസാനിച്ചിട്ടില്ലെന്നും നിയമങ്ങള്‍ പാലിക്കണമെന്നും ജൂണ്‍ 30 ന് ശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് പുതിയ തീരുമാനം.മഹാരാഷ്ട്രയില്‍ തന്നെ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
മുംബൈ പൊലീസ്

മുംബൈ പൊലീസ്

ഈ സാഹചര്യം കണക്കിലെടുത്ത് ഇവിടെ മുംബൈ പൊലീസ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. നഗരവാസികള്‍ തൊഴിലിടങ്ങളിലേക്കല്ലാതെ വീടുകളില്‍ നിന്നും രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കരുതെന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന മാര്‍ഗ രേഖയാണ് മുംബൈ പൊലീസ് പുറത്തിറക്കിയത്. അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവര്‍ക്കും യാത്രയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

നിയന്ത്രണം

നിയന്ത്രണം

ചന്തകള്‍, സലൂര്‍, ബാര്‍ബര്‍ ഷോപ്പ് മുതലായ സ്ഥലങ്ങളിലേക്കുള്ള യാത്ര താമസസ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ ചുറ്റളളവില്‍ മാത്രമെ പാടുള്ളു. ഇതിന് പുറത്തേക്കുള്ള യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. വ്യായാമങ്ങളള്‍ ചെയ്യുന്നതിനും രണ്ട് കിലോമീറ്റര്‍ ചുറ്റളവിന് പുറത്തേക്ക് പോകുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒപ്പം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം.

വാഹനങ്ങള്‍ പിടിച്ചെടുക്കും

വാഹനങ്ങള്‍ പിടിച്ചെടുക്കും

മതിയായ കാരണങ്ങള്‍ ഇല്ലാൃാതെ പുറത്തേക്ക് പോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. കൊറോണയെ പ്രതിരോഘിക്കുകയെന്നത് നമ്മളോരോരുത്തരുടേയും തര്‍ത്തവ്യം ആണെന്നും വ്യക്തിസുരക്ഷയിലൂടേയും സാമൂഹിക അകലം പാലിക്കുന്നതിലൂടേയും മാത്രമെ അത് സാധിക്കുകയുള്ളുവെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

24 മണിക്കൂറിനിടെ

24 മണിക്കൂറിനിടെ

24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 5493 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മാാത്രം ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 156 പേര്‍ മരണപ്പെട്ടു. മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 15825 കേസുകളാണ്.
നിലവില്‍ രാജ്യത്ത് 5,48,318 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചിരിക്കുന്നത്. 16,475 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 19459 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 380 പേരാണ് ഒറ്റ ദിവസം കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.

English summary
Coronavirus: Maharashtra Extends Lockdown Till July 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X