കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബാധിതര്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍; മുംബൈയില്‍ കര്‍ശന നടപടികള്‍

  • By Aupama
Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം കടുത്ത നടപടികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. രാജ്യത്ത് ഇതിനകം 107 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പിന്നാലെ മുംബൈയിലും മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

മുംബൈയില്‍ വിദേശ ആഭ്യന്തര യാത്രകള്‍ക്കെല്ലാം തന്നെ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇതനുസരിച്ച് മാര്‍ച്ച് 31 വരെ വിനോദ സഞ്ചാരികളെ കൂട്ടമായി യാത്രകള്‍ക്ക് കൊണ്ടു പോകരുതെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പൊലീസ് 144ാം വകുപ്പ് ഉപയോഗിച്ചാണ് മുംബൈയില്‍ പ്രത്യേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

corona

എന്നാല്‍ ഇത് പൂര്‍ണ്ണമായുള്ള നിരോധനാജ്ഞയല്ല. പൊലീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188 പ്രകാരം കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ 31 പേര്‍ക്കാണ് കൊറോണ സ്ഥീരീകരിച്ചിരിക്കുന്നത്. ഇന്ന് പുതുതായി 12 കേസുകളാണ് റിപ്പോര്‍ട്ട്‌ചെയ്തത്. കേരളത്തില്‍ 22 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 5800 കടന്നു. 156098 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

കോറോണ പടരുന്ന സാഹചര്യത്തില്‍ പ്രവേശന വിസാ വിതരണം നിര്‍ത്തിവെക്കാനാണ് യുഎസ് തീരുമാനം. മാര്‍ച്ച് 17 മുതല്‍ വിസ വിതരണം നിര്‍ത്തിവെക്കും. എന്നാല് ഡിപ്ലോമാറ്റിക് വിസക് ഇത് ബാധകമല്ല. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടൊയാണ് ഈ നീക്കം.

ഗുജറാത്തില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ചു; ബിജെപിക്ക് വേണ്ടത് നാല് വോട്ട്ഗുജറാത്തില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ചു; ബിജെപിക്ക് വേണ്ടത് നാല് വോട്ട്

അബുദാബിയില്‍ എല്ലാ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാ അടച്ചിടണമെന്ന് പ്രഖ്യാപിച്ചിരുന്നു. സഞ്ചാരികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുതതാണ് മുന്‍കരുതല്‍. വാട്ടര്‍തീം പാര്‍ക്കുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവ മാര്‍ച്ച് 15 മുതല്‍ 31 വരെ താല്‍ക്കാലികമായി അടച്ചിടും. ആള്‍ക്കുട്ടങ്ങള്‍ ഒഴിവാക്കുന്നതിനും രോഗ ബാധയെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ലുവേ അബുദാബി, ഖസര്‍ അല്‍ വത്താന്‍, അല്‍ ഐന്‍ പാലസ് മ്യൂസിയം, അല്‍ ഐന്‍ ഒയാസീസ്, അല്‍ ജഹിലി കോട്ട, ഖസര്‍ അല്‍ മുവാജി, വാര്‍ണര്‍ ബ്രദേഴ്‌സ് വേള്‍ഡ്, യാസ് വാട്ടര്‍വേള്‍ഡ്, ഫെരാരി വേള്‍ഡ്, ക്ലൈമ്പ് എന്നിവയാണ് അടച്ചിടുക.

English summary
Coronavirus: Maharashtra has More Numbers; Mumbai Police Announce Strict Instructions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X