കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: ശബരിമലയുള്‍പ്പെടെയുള്ള കേസുകളില്‍ വാദം കേള്‍ക്കല്‍ വൈകും

  • By Anupama
Google Oneindia Malayalam News

ദില്ലി: ശബരിമല യുവതി പ്രവേശനം, പൗരത്വഭേദഗതി നിയമം, ജമ്മുകശ്മീര്‍ വിഷയം തുടങ്ങിയ കേസുകളില്‍ വാദം കേള്‍ക്കല്‍ വൈകും. രാജ്യത്താകമാനം കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിട്ടുള്ളതിനാലാണ് വാദം കേള്‍ക്കല്‍ വൈകുന്നത്.

ഹോളി അവധിക്ക് ശേഷം സുപ്രീംകോടതി തുറക്കുന്ന തിങ്കളാഴ്ച്ച മുതല്‍ ശബരിമല വിഷയത്തില്‍ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് പൗരത്വ ഭേദഗതി നിയമം, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി എന്നീ വിഷയങ്ങളാണ് പരിഗണിക്കേണ്ടത്. തിങ്കളാഴ്ച്ച ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ മാത്രമാണ് പരിഗണിക്കുന്നത്.

supremecourt

2018 ലാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വരുന്നത്. എന്നാല്‍ 2006 മുതല്‍ തന്നെ ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതാണ്. കഴിഞ്ഞ നവംബറിലാണ് ശൂരിമലയില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രവേശിക്കാമെന്ന പുനഃപരിശോധനാ ഹരജികളില്‍ അഞ്ചംഗ ബെഞ്ച് ഉത്തരവിറക്കിയത്. ഇതുപ്രകാരം സുപ്രീംകോടതി രൂപവത്കരിച്ച ഒമ്പതംഗ ബെഞ്ചിന് ഒരു ദിവസം മാത്രമേ വാദം കേള്‍ക്കാന്‍ കഴിഞ്ഞുള്ളു. പിന്നീട് കേസ് ഹോളി അവധിക്ക് ശേഷം മാര്‍ച്ച് 16 മുതല്‍ കേള്‍ക്കാന്‍ നിശ്ചയിച്ചത്. എന്നാല്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേസ് ഇനിയും നീളും.

ശബരിമല വിഷയത്തില്‍ പന്ത്രണ്ട് ദിവസത്തോളം വാദം കേട്ട ശേഷമായിരിക്കും പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ പരിഗണിക്കുക. ആ വിഷയത്തില്‍ 140 ലേറെ ഹരജികളാണ് സപ്രീംകോടതിയിലെത്തിയത്. പൗരത്വ ഭേദഗതി നിയമത്തിലെ ഹരജികളില്‍ സുപ്രീംകോടതി സര്‍ക്കാരിനോട് മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 വകുപ്പിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെതിരെ ഹരജികളില്‍ ഇതുവരേയും വാദം കേട്ടിട്ടില്ല. കേസ് വിശാല ബെഞ്ചിന് വിടണോയെന്ന വിഷയത്തില്‍ മാത്രമാണ് വേദം കേട്ട് വിധി പറഞ്ഞത്. ഇപ്പോഴത്തെ അഞ്ചംഗ ബെഞ്ച് തന്നെ കേസ് കേട്ടാല്‍ മതിയെന്നാണ് സുപ്രീംകോടതിയുടെ വിധി. ശബരിമല വിഷയത്തിലും പൗരത്വഭേദഗതി നിയമ വിഷയത്തിലും വാദം കേട്ട ശേഷമായിരിക്കും ഈ കേസ് പരിഗണിക്കുക.

ഇത് കൂടാതെ മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം, ഷിയാ മുസ്ലീങ്ങള്‍ക്കിടയിലെ ദാവൂദി ബോറ സമുദായത്തിലെ പെണ്‍കുട്ടികളിലെ ചേലാകര്‍മ്മം എന്നീ കേസുകളില്‍ നിയമപ്രശ്‌നങ്ങളും ഇതോടൊപ്പം തീര്‍പ്പാക്കേണ്ടതുണ്ട്.

English summary
Coronavirus:Major Cases Including Sabarimala May Delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X