കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വാറന്റൈന്‍ ലംഘിച്ച് മേരി കോം; എംപിമാര്‍ക്കൊപ്പം രാഷ്ട്രപതിയുടെ വിരുന്നില്‍

Google Oneindia Malayalam News

ദില്ലി: ആഗോളതലത്തില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ബോക്‌സിംഗ് താരവും രാജ്യസഭ എം.പിയുമായ മേരികോമും ക്വാറന്റൈനിലായിരുന്നു. എന്നാല്‍ താരം 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഏഷ്യാ-ഓഷ്യാനിയ ഒളിമ്പിക് ക്വാളിഫയര്‍ മത്സരത്തിന് ശേഷം ജോര്‍ദാനിലെ അമ്മാനില്‍ നിന്നും തിരിച്ചെത്തിയ ശേഷമായിരുന്നു ക്വാറന്റൈനില്‍ പ്രവേശിച്ചത്.മാര്‍ച്ച് 14 നായിരുന്നു മേരി കോം ജോര്‍ദാനില്‍ നിന്നും ഇന്ത്യയിലെത്തിയത്. 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയുവാനായിരുന്നു മേരികോമിനുള്ള നിര്‍ദേശം.

എന്നാല്‍ ഇത് മറികടന്ന് മാര്‍ച്ച് 18 ന് ര്രാഷ്ട്രപതി റാംനാഥ് കോവിന്ദ് സംഘിടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അതിന്റെ ചിത്രവും പങ്കുവെച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള പാര്‍ലമെന്റ് അംഗങ്ങളാണ് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തത്.

marycom

അതേ ദിവസം തന്നെ കൊറോണ സ്ഥിരീകരിച്ച കനിക കപൂറുമായി സമ്പര്‍ക്കം നടത്തിയ ബിജെപി എംപി ദുഷ്യന്ത് സിങും രാഷ്ട്രപതിഭവനില്‍ ഉണ്ടായിരുന്നു. രാഷ്ടപതി ദുഷ്യന്ത് സിംഗുമായി ഇടപെട്ടകിന് ശേഷം കൊറോണ വൈറസ് ടെസ്റ്റിന് വിധേയമായിട്ടുണ്ട്.

രാഷ്ട്രപതി സംഘടിപ്പിച്ച പരിപാടി താന്‍ പങ്കെടുത്തിരുന്നുവെന്ന് മേരികോം സമ്മതിച്ചിട്ടുണ്ട്.
'ജോര്‍ദാനില്‍ നിന്നും വന്നത് മുതല്‍ ഞാന്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ഞാന്‍ രാഷ്ട്രപതി സംഘടിപ്പിച്ച പരിപാടിയില്‍ മാത്രമേ പങ്കെടുത്തുള്ളൂ. ദുഷ്യന്തിനെ കാണുകയോ ഷേക്ക് ഹാന്‍ഡ് ചെയ്യുകയോ ഉണ്ടായിട്ടില്ല.'

കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കനിക കപൂറിനെതിരെ കേസെടുത്തിരുന്നു. ബ്രിട്ടനില്‍ നിന്ന് വന്നതിന് പിന്നാലെ ഇവര്‍ മൂന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തതായി തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. നിരീക്ഷണത്തിലായിട്ടും ഇവര്‍ ഗുരുതര വീഴ്ച്ചയാണ് കാണിച്ചതെന്ന് പോലീസ് കുറ്റപ്പെടുത്തുന്നു.

കനികാ കപൂറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 269 പ്രകാരമാണ് കേസെടുത്തത്. ലണ്ടനില്‍ നിന്നും മുംബൈയിലെത്തിയ കനിക പിന്നീട് ലഖ്നൗവിലെത്തി ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

ഗായിക കനിക കപൂറിനെതിരെ കേസെടുത്തു... കൊറോണ നിരീക്ഷണ സമയത്ത് പാര്‍ട്ടികളില്‍ പങ്കെടുത്തു!!ഗായിക കനിക കപൂറിനെതിരെ കേസെടുത്തു... കൊറോണ നിരീക്ഷണ സമയത്ത് പാര്‍ട്ടികളില്‍ പങ്കെടുത്തു!!

Recommended Video

cmsvideo
കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണം 11000 കടന്നു | Oneindia Malayalam

രാജ്യത്ത് ഇതുവരേയും 275 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 4 പേര്‍ മരണപ്പെട്ടു. കേരളത്തില്‍ നാല്‍പത് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 44,390 പേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 3436 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2393 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

English summary
Coronavirus: Mary com Breaks Quarantine protocol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X