Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്ര രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ മാത്രം; കര്‍ശന നിയന്ത്രണവുമായി മുംബൈ പൊലീസ്

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവലിഡ് സ്ഥിരീകരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയില്‍ തന്നെ മുംബൈയിലാണ് ഏറ്റവും കുടുതല്‍ കൊവിഡ് രോഗികളുള്ളത്. ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് തുടരുന്നത്, ഇതിനോടൊപ്പം കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് മുംബൈ പൊലീസ്.

നഗരവാസികള്‍ തൊഴിലിടങ്ങളിലേക്കല്ലാതെ വീടുകളില്‍ നിന്നും രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കരുതെന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന മാര്‍ഗ രേഖയാണ് മുംബൈ പൊലീസ് പുറത്തിറക്കിയിരിക്കുന്നത്.അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവര്‍ക്കും യാത്രയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

police

ചന്തകള്‍, സലൂര്‍, ബാര്‍ബര്‍ ഷോപ്പ് മുതലായ സ്ഥലങ്ങളിലേക്കുള്ള യാത്ര താമസസ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ ചുറ്റളളവില്‍ മാത്രമെ പാടുള്ളു. ഇതിന് പുറത്തേക്കുള്ള യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്.

വ്യായാമങ്ങളള്‍ ചെയ്യുന്നതിനും രണ്ട് കിലോമീറ്റര്‍ ചുറ്റളവിന് പുറത്തേക്ക് പോകുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒപ്പം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം. മതിയായ കാരണങ്ങള്‍ ഇല്ലാൃാതെ പുറത്തേക്ക് പോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും.

കൊറോണയെ പ്രതിരോഘിക്കുകയെന്നത് നമ്മളോരോരുത്തരുടേയും തര്‍ത്തവ്യം ആണെന്നും വ്യക്തിസുരക്ഷയിലൂടേയും സാമൂഹിക അകലം പാലിക്കുന്നതിലൂടേയും മാത്രമെ അത് സാധിക്കുകയുള്ളുവെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

ഇതുവരെ മഹാരാഷ്ട്രയില്‍ 159133 പേര്‍ക്കാണ് കൊറോണ ബൈധിച്ചത്. ഇന്നലെ മാത്രം 6368 പേരെ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സംസ്ഥാനത്ത് 67615 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. 84245 പേര്‍ക്ക് ഇവിടെ നിന്ന് രോഗമുക്തി നേടിയപ്പോള്‍ 7273 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+