കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; രാജ്യത്ത് നൂറോളം പേര്‍ നിരീക്ഷണത്തില്‍, കേരളത്തില്‍ 179 പേര്‍

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യയും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് നൂറിനിടുത്ത് ആളുകളാണ് രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. പ്രത്യേക സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ അവലോകനം ചെയ്യുന്നതിനായി യോഗം ചേര്‍ന്നു. ആശുപത്രികള്‍, ലബോറട്ടറികള്‍, ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിത കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ദ്രുത പ്രതികരണ സംഘങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുള്ള നടപടികള്‍ എന്നിവയെ കുറിച്ച് ആരോഗ്യ മന്ത്രാലയം അധികൃതര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

പത്മപുരസ്കാര പട്ടികയിൽ ഏഴ് മലയാളികൾ: മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ, ആർഎൻ മാധവമേനോന് പത്മഭൂഷൺ!!പത്മപുരസ്കാര പട്ടികയിൽ ഏഴ് മലയാളികൾ: മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ, ആർഎൻ മാധവമേനോന് പത്മഭൂഷൺ!!

ഏഴ് യാത്രക്കാരുടെ സാമ്പുളുകള്‍ ഐസിഎംആർ-എൻഐവി പൂനെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ പോസിറ്റീവ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ സിങ് പറഞ്ഞു. നേരത്ത പരിശോധ നടത്തിയ നാല് യാത്രക്കാരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനെ 172 പേരെ വീട്ടിലും ഏഴുപേരെ വിവിധ ആശുപത്രികളിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ യോഗത്തില്‍ വ്യക്തമാക്കി.

 coronaviru

ചൈനയില്‍ നിന്നുള്ള 99 പുതിയ യാത്രക്കരാണ് ശനിയാഴ്ച്ച സംസ്ഥാനത്ത് എത്തിയത്. ഇവരടക്കം 179 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ തന്നെ ഏഴുപേര്‍ക്ക് മാത്രമെ എന്തെങ്കിലും തരത്തിലുള്ളു ലക്ഷണങ്ങളുള്ളു. അവരില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പുനൈയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ അറിയിച്ചു. തൃശ്ശൂർ, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും എറണാകുളത്ത് നിന്ന് മൂന്ന് പേരുമാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളെ ഐസലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്.

റിപ്പബ്ലിക്ക് ദിനം 2020: ആഘോഷങ്ങൾക്കായി അതീവ സുരക്ഷയിൽ തലസ്ഥാന നഗരം, മുഖ്യാതിഥി ബ്രസീൽ പ്രസിഡന്റ്റിപ്പബ്ലിക്ക് ദിനം 2020: ആഘോഷങ്ങൾക്കായി അതീവ സുരക്ഷയിൽ തലസ്ഥാന നഗരം, മുഖ്യാതിഥി ബ്രസീൽ പ്രസിഡന്റ്

English summary
Coronavirus; Nearly 100 people under observation in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X