കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് നാല് പേര്‍ക്ക് കൂടി കൊറോണ; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 195 ആയി

  • By Anupama
Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ നാല് പേര്‍ക്ക് കൂടി ഇന്ന് പുതുതായി കൊറോണ സ്ഥിരീകരിച്ചു തെലങ്കാനയില്‍ മൂന്ന് പേര്‍ക്കും ആന്ധ്രപ്രദേശില്‍ ഒരാള്‍ക്കുമാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ തെലങ്കാനയില്‍ തൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 16 ആയി. ലണ്ടനില്‍ നിന്നും ഹൈദരാബാദിലെത്തിയവര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 18-19 തിയ്യതികളിലായി തെലുങ്കാനയില്‍ 10 പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. അതില്‍ ഏഴ് പേരും ഇന്തോനേഷ്യക്കാരാണ്.

ആന്ധ്രപ്രദേശില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈഖറസ് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി. വിശാഖപട്ടണത്താണ് പുതുതായി ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ നിന്നും എത്തിയയാള്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

corona

മക്ക തീര്‍ത്ഥാടനത്തിന് ശേഷം നാട്ടിലെത്തിയ 65 കാരന്‍ കൊറോണ രോഗലക്ഷണങ്ങളെ തുടര്‍ന്ന് വിശാഖപട്ടണത്തെ സര്‍ക്കാര്‍ ആശുപത്രിയിയില്‍ പ്രവേശിക്കുകയായിരുന്നു.

മാര്‍ച്ച് മൂന്നിനായിരുന്നു ആന്ധപ്രദേശിള്‍ രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചത്. ലണ്ടനില്‍ നിന്നെത്തിയ വ്യക്തിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ആദ്യം ദില്ലിയിലെത്തുകയും അവിടെ നിന്ന് വിമാനമാര്‍ഗം ഹൈദരാബാദിലെത്തുകയുമായിരുന്നു. ആദ്യം രോഗം സ്ഥിരീകരിച്ചയാള്‍ ഇറ്റലിയില്‍ നിന്നും എത്തിയതാണ്.

ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 195 ആയി. ഇതില്‍ 32 പേരും വിദേശികളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ 20 രാജ്യങ്ങളിലാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. രണ്ടാമത് കേരളത്തിലാണ്. കേരളത്തില്‍ 28 പേര്‍ക്കാണ് കൊറാണ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരേയും കൊറോണ ബാധയെതുടര്‍ന്ന് നാല് പേരാണ് മരണപ്പെട്ടത്.

രാജ്യത്ത് കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. എല്ലാ പൗരന്മാരും തനിക്ക് കുറച്ച് ആഴ്ചകള്‍ തരണമെന്നും ലോക മഹായുദ്ധ കാലത്ത് പോലും ഇത്രയധികം പ്രതിസന്ധി ലോകരാജ്യങ്ങള്‍ അനുഭവിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് ബാധയെ ആരും നിസ്സാരമായി കാണരുത് എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Recommended Video

cmsvideo
കൊവിഡ് സ്ഥിരീകരണം എങ്ങനെ | Oneindia Malayalam

ക്ഷമയും ജാഗ്രതയുമാണ് കൊറോണയെ തുരത്താന്‍ ഏറ്റവും പ്രധാനമായി വേണ്ടത്. കൊവിഡ് ബാധിതന്‍ അല്ലെന്ന് സ്വയം ഉറപ്പ് വരുത്തണം. നമ്മള്‍ ആരോഗ്യത്തോടെ ഇരിക്കുകയാണെങ്കില്‍ സമൂഹവും ആരോഗ്യത്തോടെ ഇരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം തടയാന്‍ എല്ലാ ശ്രമവുമെടുക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ എല്ലാവരും അനുസരിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു

English summary
Coronavirus: News Cases Reported in Telungana and Andrapradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X