കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ ഇനി പത്രമില്ല; കൊറോണ വൈറസ് അത്രയും രൂക്ഷം... പത്രങ്ങള്‍ അച്ചടി നിര്‍ത്തി

  • By Desk
Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് ഏറ്റവും അധികം കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളതും മഹാരാഷ്ട്രയില്‍ ആണ്. തചേരിപ്രദേശത്ത് രോഗം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

ഇതിനിടെയാണ് മറ്റൊരു വിവരവും പുറത്ത് വരുന്നത്. മുംബൈയില്‍ ഇന്ന് മുതല്‍ അച്ചടിച്ച പത്രങ്ങള്‍ ലഭ്യമാവില്ല. പത്രങ്ങളുടെ അച്ചടിയും വിതരണവും നിര്‍ത്തിവച്ചിരിക്കുകയാണ്.

Newspaper

പ്രധാന പത്രങ്ങള്‍ എല്ലാം ഇക്കാര്യം ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയന്ത്രണങ്ങളുടെ സാഹചര്യത്തിലാണ് പത്രങ്ങളുടെ അച്ചടിയും വിതരണവും നിര്‍ത്തിവച്ചിരിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, മിഡ് ഡേ, ദ ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഹിന്ദു എന്നാ പത്രങ്ങളും മുംബയില്‍ പത്രം അച്ചടി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ഇവയുടെ എല്ലാം ഇ-പേപ്പറുകള്‍ ലഭ്യമാകും.

പത്രവിതരണം സാധ്യമല്ലെന്ന് ഏജന്റുമാര്‍ വ്യക്തമാക്കിയിരുന്നു. ലോക്കല്‍ ട്രെയിനുകള്‍ നിര്‍ത്തിവച്ചതോടെ പത്രം എല്ലായിടത്തും എത്തിക്കുക എന്നത് തന്നെ ശ്രമകരമാണ്. അതുപോലെ തന്നെയാണ് രോഗവ്യാപനത്തിനുളള സാധ്യതയും. മഹാരാഷ്ട്രയില്‍ മാത്രം ഇതുവരെ 2 രോഗികളാണ് കോവിഡ് 19 ബാധിച്ച് മരിച്ചിട്ടുള്ളത്. അതിനിടെ കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടുകയും ചെയ്ത ഫിലിപ്പീന്‍സ് സ്വദേശി മുംബൈയില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

Recommended Video

cmsvideo
80 Cities Across India Go Into Lockdown Till March 31. What It Means?

സംസ്ഥാനം മുഴുവന്‍ ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുന്നത് നിരോധിച്ചിട്ടുണ്ട്. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുത്. സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ മുഴുവന്‍ റദ്ദാക്കി. അവശ്യ സേവനങ്ങള്‍ മാത്രമേ ലഭ്യമാവുകയുള്ളൂ.

English summary
Coronavirus: Newspaper Printing and Distribution stopped in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X