കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; ജാഗ്രതയോടെ സര്‍ക്കാര്‍

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരീക്ഷ ഷെഡ്യൂളുകള്‍ക്കൊന്നും മാറ്റമുണ്ടാകില്ല. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടത്താനാണ് തീരുമാനം.

exam

പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആര്‍ക്കെങ്കിലും രോഗം ബാധിക്കുകയാണെങ്കില്‍ അവര്‍ക്ക് സേ പരീക്ഷയെഴുതാന്‍ അവസരമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.

പരീക്ഷ സെന്ററുകളില്‍ മാസ്‌കും സാനിറ്റെസറും ലഭിക്കും. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിടിഎയുടെ നേതൃത്വത്തില്‍ മാസ്‌കും സാനിട്ടൈസറും ലഭ്യമാക്കുമെന്നും സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

എറണാകുളത്ത് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോട് കൂടിയാണ് കേരളത്തില്‍ രോഗ ബാധിതരുടെ എണ്ണം ആറ് ആയത്. നിലവിലെ സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പത്തനംതിട്ടയിലും രോഗബാധിതര്‍ ആശുപത്രിയില്‍ കഴിയുന്ന കോട്ടയം ജില്ലയിലുമാണ് മുന്‍ കരുതല്‍ എന്ന രീതിയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, പോളി ടെക്‌നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (മാര്‍ച്ച്9 തിങ്കള്‍) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‌സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കൊറോണ രോഗം സംശയിക്കുന്ന അഞ്ച് പേരുടെ സാമ്പിള്‍ പരിശോധന ഫലം ഇന്ന് പുറത്ത് വരും. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിലെ മൂന്ന് പേരിലാണ് രോഗം കണ്ടെത്തിയത്. ഒപ്പം ഇവരോട് ഇടപഴകിയ രണ്ട് പേരിലും. ഇവരുമായി അടുത്ത് ഇടപഴകിയവരുടെ പുതിയ പട്ടിക ഇന്ന് തയ്യാറാക്കും. 150 പേരുടെ പ്രാഥമിക പട്ടിക ഇന്നലെ പുറത്തിറക്കിയിരുന്നു.

Recommended Video

cmsvideo
Coronavirus Kerala- Holiday declared in Pathanamthitta and Kottayam | Oneindia Malayalam

രോഗ ഭീതി നിലനില്‍ക്കവേ കൂടുതല്‍ മലയാളികള്‍ ഇറ്റലിയില്‍ നിന്നും എത്തുന്നുണ്ട്. അഞ്ച് വിമാനങ്ങളില്‍ നിന്നായി 45 പേരാണ് എത്തുക. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക മാറ്റാനാണ് തീരുമാനം. പരിശോധനയില്‍ രോഗമില്ലെന്ന് തെളിഞ്ഞാല്‍ പുറത്തുപോകാന്‍ അനുവദിക്കും.
വിദേശത്തു നിന്ന് എത്തുന്ന എല്ലാവരേയും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പത്തനംതിട്ടയില്‍ പത്ത് പേരാണ് ആശുപത്രിയിലുള്ളത്. സൗദി അറേബ്യ, ഖത്തര്‍ കുവൈത്ത്, എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തേക്ക് വരുന്നവരെ നിയന്ത്രിച്ചിരിക്കുകയാണ്.

English summary
CoronaVirus: No Change In SSLC, PLUS 2 Examination Time Schedule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X