കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളുകൾ പുറത്തിറങ്ങാതിരിക്കാൻ 500 സിംഹങ്ങളെ റോട്ടിൽ ഇറക്കി വിട്ടു!!! കേട്ടാൽ ഞെട്ടും... വ്യാജവാർത്തകൾ

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനം തടയാന്‍ ആകാതെ പെടാപ്പാട് പെടുകയാണ് രാജ്യങ്ങള്‍. ഇറ്റലിയില്‍ ആളുകള്‍ ഓരോ ദിവസവും മരിച്ചുവീഴുകയാണ്. മറ്റ് പലയിടങ്ങളിലും ഇങ്ങനെയൊക്കെ തന്നെ സംഭവിക്കുന്നുണ്ടാവാം എന്നാണ് പലരും പ്രചരിപ്പിക്കുന്നത്.

Recommended Video

cmsvideo
No! Putin has not ordered lions on the Russian streets to keep people in

ചൈനയുമായി 4,000 കിമീ അതിർത്തി, ഏറ്റവും വലിയ രാജ്യം! എന്നിട്ടും കൊറോണപ്പേടിയില്ല... അതാണ് റഷ്യ!!!ചൈനയുമായി 4,000 കിമീ അതിർത്തി, ഏറ്റവും വലിയ രാജ്യം! എന്നിട്ടും കൊറോണപ്പേടിയില്ല... അതാണ് റഷ്യ!!!

രോഗ വ്യാപനം തടയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സോഷ്യല്‍ ഡിസ്റ്റന്‍സിങും ലോക്ക് ഡൗണും ആണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, മനുഷ്യര്‍ അല്ലേ. ഇറ്റലിയില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും അനധികൃതമായി പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ കുറവൊന്നും ഇല്ലത്രെ.

ഇവിടെ വെറും 'ജനത കർഫ്യു', അവിടെ ഒരാൾക്ക് 74,000 രൂപ!!! കോവിഡ്19 നേരിടാൻ മറ്റ് രാജ്യങ്ങളുടെ പദ്ധതികൾഇവിടെ വെറും 'ജനത കർഫ്യു', അവിടെ ഒരാൾക്ക് 74,000 രൂപ!!! കോവിഡ്19 നേരിടാൻ മറ്റ് രാജ്യങ്ങളുടെ പദ്ധതികൾ

ഇതിനിടെ റഷ്യയില്‍ നിന്ന് എന്ന രീതിയില്‍ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആളുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ 500 സിംഹങ്ങളെ നാട്ടില്‍ ഇറക്കി വിട്ടു എന്നതാണ് ആചിത്രത്തില്‍ പറയുന്നത്. എന്താണ് സത്യം എന്ന് പരിശോധിക്കാം.

സ്‌ക്രീന്‍ ഷോട്ട്

സ്‌ക്രീന്‍ ഷോട്ട്

ഒരു വാര്‍ത്താ ചാനലിന്റെ സ്‌ക്രീന്‍ഷോട്ട് എന്ന നിലയില്‍ ആണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. അഞ്ഞൂറിലധികം സിംഹങ്ങളെ റഷ്യ തുറന്ന് വിട്ടിരിക്കുന്നു എന്നാണ് ഇതില്‍ പറയുന്നത്. ആളുകള്‍ വീട്ടില്‍ തന്നെ ഇരിക്കുന്നു എന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്നാണ് പറയുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റേതാണ് തീരുമാനം എന്നും ആ സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നുണ്ട്.

'ശുദ്ധമായ' വ്യാജ വാര്‍ത്ത

'ശുദ്ധമായ' വ്യാജ വാര്‍ത്ത

എന്തായാലും ഇതില്‍ സത്യമുണ്ടെന്ന് ആരും കരുതേണ്ട. രാജ്യം റഷ്യയാണ്, പ്രസിഡന്റ് പുടിനാണ് എന്നൊക്കെയുള്ള ന്യായവും കരുതേണ്ട. കൊറണയുമായി ബന്ധപ്പെട്ട് ഇറങ്ങിയ പത്തരമാറ്റ് വ്യാജ വാര്‍ത്തയാണിത്.

കൊറോണ വൈറസ് വ്യാപനം ഏറ്റവും ഫലപ്രദമായി ചെറുത്ത രാജ്യങ്ങളില്‍ ഒന്നാണ് റഷ്യ. ചൈനയുമായി ഏറ്റവും അധികം അതിര്‍ത്തി പങ്കിടുന്ന രാജ്യം കൂടിയാണ് റഷ്യ എന്നും ഓര്‍ക്കുക.

500 അല്ല, 800 എന്ന്

500 അല്ല, 800 എന്ന്

സിംഹങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇത് പ്രചരിപ്പിക്കുന്നവരില്‍ തന്നെ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് തോന്നുന്നു. പുടിന്‍ ജനങ്ങള്‍ക്ക് രണ്ട് ഓപ്ഷനാണ് നല്‍കിയിട്ടുള്ളത് എന്നാണ് ഒരാളുടെ ട്വീറ്റില്‍ പറയുന്നത്. ഒന്നുകില്‍ വീട്ടിലിരിക്കുക, പുറത്തിറങ്ങിയാല്‍ അഞ്ച് വര്‍ഷം ജയിലില്‍ കിടക്കുക. അതല്ലാതെ 800 സിംഹങ്ങളെ പുറത്തിറക്കി വിട്ടിട്ടുണ്ട് എന്നതാണ് അവസാനത്തെ ഓപ്ഷന്‍!!!

ആ സിംഹം ഒറിജനല്‍

ആ സിംഹം ഒറിജനല്‍

എന്തായാലും ഈ വ്യാജ പ്രചാരണത്തില്‍ ഉപയോഗിച്ചിട്ടുള്ള സിംഹത്തിന്റെ ചിത്രം ഒറിജിനല്‍ ആണ്. പക്ഷേ, ഇത് റഷ്യയില്‍ അല്ലെന്ന് മാത്രം. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചിത്രമാണ്. അതും, നാല് വര്‍ഷം പഴക്കമുള്ളത്. 2016 ല്‍ എടുത്ത ചിത്രമാണിത്.

 ബ്രേക്ക് യുവർ ഓണ്‍ ന്യൂസ്

ബ്രേക്ക് യുവർ ഓണ്‍ ന്യൂസ്

സിംഹത്തിന്റെ ചിത്രം ഒറിജിനല്‍ ആണെങ്കിലും ബാക്കിയുള്ളതെല്ലാം വ്യാജമാണ്. 'ബ്രേക്ക് യുവർ ഓണ്‍ ന്യൂസ്' എന്ന ഒരു ടെംപ്ലേറ്റ് ഉപയോഗിച്ചാണ് ഈ വ്യാജ ബ്രേക്കിങ് ന്യൂസ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. അല്ലാതെ ഇത് ഏതെങ്കിലും വാര്‍ത്താ ചാനലില്‍ വന്നതല്ല.

ഈ ടെംപ്ലേറ്റ് ഉപയോഗിച്ച് ആര്‍ക്കും എന്ത് ബ്രേക്കിങ് ന്യൂസും വ്യാജമായ പടച്ചുവിടാം. അങ്ങനെ പടച്ചുവിട്ട ഒന്നാണ് ഇപ്പോള്‍ ആളുകള്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ലക്ഷക്കണക്കിന് പേരിലേക്ക്

ലക്ഷക്കണക്കിന് പേരിലേക്ക്

ഇത് വാട്‌സ് ആപ്പില്‍ മാത്രം ആണ് പ്രചരിക്കുന്നത് എന്ന് കരുതരുത്. ഫേസ്ബുക്കിലും ട്വിറ്ററിലും അടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ മുഴുവന്‍ ഇത് പ്രചരിക്കുന്നുണ്ട്. ചില പ്രമുഖര്‍ പോലും ഇത് പ്രചരിപ്പിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും വരുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ അപ്പോള്‍ തന്നെ തിരുത്താം. എന്നാല്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത കാലാകാലം തുടര്‍ന്നുകൊണ്ടേയിരിക്കും എന്നതാണ് പ്രശ്‌നം

English summary
Coronavirus: No! Putin has not ordered lions on the Russian streets to keep people in
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X