കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് വീണ്ടും കൊറോണ മരണം; ദില്ലിയില്‍ ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 39 പേര്‍ക്ക്

Google Oneindia Malayalam News

ദില്ലി: ലോക്ക് ഔട്ട് മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോഴും രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണവും മരണസഖ്യയും ഉയരുന്നു. 724 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ മരണ സംഖ്യ 17 ആയി. കര്‍ണാടകത്തിലെ തുമകൂരു ജില്ലയിലെ അറുപതുകാരന്‍റെ മരണമാണ് അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്.

ഇയാള്‍ വിദേശയാത്ര നടത്തിയവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നില്ലെങ്കിലും മാര്‍ച്ച് 5 ന് ദില്ലിയിലേക്ക് ദില്ലിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത ഇദ്ദേഹം 11 നാണ് തിരിച്ചെത്തിയത്. സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഇന്ന് മാത്രം 39 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 29 പേര്‍ വിദശത്ത് നിന്നും എത്തിയവരാണ്. ഇവരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

coron

10 പേര്‍ക്ക് പ്രാദേശികമായാണ് രോഗം പകര്‍ന്നതെന്നും ദില്ലി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ ദില്ലിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 70 കടന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ വാര്‍ത്താ സമ്മേളനം. ലോക്ക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സ്കൂളുകള്‍ താത്കാലികമായി അടുക്കളാക്കി മാറ്റിയതായും കെജ്രിവാള്‍ അറിയിച്ചു.

ദിനംപ്രതി 4 ലക്ഷം പേര്‍ക്ക് ഇതുവഴി ഭക്ഷണം നല്‍കാന്‍ സാധിക്കുമെന്നാണ് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയത്. ഉച്ചഭക്ഷണവും അത്താഴവും നല്‍കാന്‍ 325 സ്കൂളുകളാണ് താത്കാലികമായി അടുക്കളകളാക്കി മാറ്റിയത്. അഞ്ഞൂറോളം പേര്‍ക്ക് സ്കൂളുകളില്‍ നിന്ന് തന്നെ ഭക്ഷ​ണം വിതരണം ചെയ്യും. ഇത്തരം കേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

Recommended Video

cmsvideo
രോഗം മാറിയവരില്‍ വീണ്ടും വൈറസ് പടര്‍ന്നുപിടിക്കുന്നു | Oneindia Malayalam

തമിഴ്നാട്ടില്‍ ആറ് പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചുപേര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ്. രണ്ടുപേര്‍ നേരത്തെ മധുരയില്‍ കോവിഡ് - 19 ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളാണ്. രാജസ്ഥാനില്‍ ബില്‍വാഡയില്‍ 60 കാരനും വൈറസ് ബാധമൂലം ഇന്ന് മരിച്ചിട്ടുണ്ട്. മഹാരാഷ്ട്രിയിലും രോഗബാധിതിരുടെ എണ്ണം വര്‍ധിക്കുകയാണ്. പുണെയില്‍ മാത്രം 32 കോറോണ വൈറസ് ബാധിതരാണ് ഉള്ളത്.

മാതൃകാ നീക്കവുമായി കോൺഗ്രസ് സർക്കാർ; വിവിധ സംസ്ഥാനങ്ങൾക്ക് 50000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾമാതൃകാ നീക്കവുമായി കോൺഗ്രസ് സർക്കാർ; വിവിധ സംസ്ഥാനങ്ങൾക്ക് 50000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ

 'ഒളിച്ചോടില്ല, മതം മാറില്ല'; 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മഹേഷിനും ഷമീറക്കും പ്രണയസാഫല്യം 'ഒളിച്ചോടില്ല, മതം മാറില്ല'; 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മഹേഷിനും ഷമീറക്കും പ്രണയസാഫല്യം

English summary
coronavirus:one more death from karnataka, 39 positive cases in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X