കൊറോണയെന്ന് സംശയം: 167 പേരെ കാണാനില്ല, വലവിരിച്ച് ആരോഗ്യ വകുപ്പ്, നൽകിയത് തെറ്റായ വിവരങ്ങൾ??
ലുധിയാന: കൊറോണ വൈറസ് ബാധിതരെന്ന് സംശയിക്കുന്ന 167 പേരെ ലുധിയാനയിൽ നിന്ന് കാണാതായി. ഇവരിൽ 29 പേരെ പിന്നീട് കണ്ടെത്തിയതായി സിവിൽ സർജൻ രാജേഷ് ബഗ്ഗയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അടുത്ത കാലത്ത് വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിവരുടെ പട്ടിക ആരോഗ്യ വകുപ്പ് അധികൃതരുടെ പക്കലുണ്ട്. എന്നാൽ ഈ പട്ടിക അനുസരിച്ച് വൈറസ് ബാധിതരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
ഇതോടെ വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്നവരെ കണ്ടെത്താൻ സർക്കാർ രണ്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 119 പേരെ കണ്ടെത്താനാണ് സർക്കാർ ഇവർക്ക് നൽകിയിട്ടുള്ള നിർദേശം. ഇതിനകം 12 പേരെയാണ് ഈ സംഘം കണ്ടെത്തിയത്. ഇതിനകം 17 പേരെയാണ് ആരോഗ്യ വകുപ്പ് ഉദ്യോസ്ഥർ കണ്ടെത്തിയത്. ഇനിയും 167 പേരെ കണ്ടെത്താനുണ്ടെന്നും സിവിൽ സർജൻ വ്യക്തമാക്കി. പലരും പാസ്പോർട്ടിൽ നൽകിയിട്ടുള്ള വിലാസങ്ങളിലല്ല ജീവിക്കുന്നതെന്നുമാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

വിദേശത്ത് നിന്ന് ഇന്ത്യയിൽ മടങ്ങിയെത്തിവരിൽ പലരും കൃത്യമായ വിലാസവും ഫോൺ നമ്പറും നൽകാത്തതാണ് ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയായിട്ടുള്ളത്. എന്നാലും ഇവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമമാണ് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ളത്. കൊറോണയെ പ്രതിരോധിക്കുന്നതിനായുള്ള ശൂചീകരണ പ്രവർത്തനങ്ങൾ ലുധിയാന റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും ആരംഭിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുമായി സഹകരിക്കാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പഞ്ചാബ് സർക്കാർ ഇത്തരക്കാരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് എത്തുന്നവർ 14 ദിവസമെങ്കിലും വീടിനുള്ളിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാനാണ് സർക്കാരും ആരോഗ്യ വകുപ്പും നൽകിയിട്ടുള്ള നിർദേശം. പലർക്കും വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനയിൽ പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ പ്രകടമാകാറില്ല. എന്നാൽ പിന്നീട് ഇവർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം രാജ്യത്ത് നിരവധി കൊറോണ ബാധിതരിൽ ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications