കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനസാക്ഷിയുള്ളവര്‍ക്ക് ഈ കാഴ്ച്ച കാണാന്‍ കഴിയില്ല; ഞെട്ടിപ്പിക്കുന്നു;കൂട്ടപലായനത്തിനെതിരെ ഡി രാജ

Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള അതിഥി സംസ്ഥാനത്തെ തൊഴിലാളികളുടെ കൂട്ട പലായനം മനസാക്ഷിയുള്ളവര്‍ക്ക് കണ്ട് നില്‍ക്കാന്‍ കഴിയാത്തതാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഇത് സര്‍ക്കാര്‍ മുന്‍ കൂട്ടി കാണേണ്ടതായിരുന്നുവെന്നും ഡി രാജ പ്രതികരിച്ചു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തൊഴില്‍ നഷ്‌പ്പെട്ട ആയിരണക്കണക്കിന് ജനത സ്വന്തം ഗ്രാമങ്ങളിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയാണ്. സര്‍ക്കാരിന്റെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് അതിജീവനത്തിനായുള്ള ഇവരുടെ പലായനം. ഇവരെ സ്വന്തം സ്വദേശത്തേക്ക് എത്തിക്കുന്നതിനായി ഉത്തര്‍പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് നിരത്തിലിയറക്കിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പിേെന്റയും കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെയും എല്ലാ നിര്‍ദേശങ്ങളും കാറ്റില്‍ പറത്തി ബസില്‍ തിങ്ങി ഞെരിഞ്ഞാണ് ഇവര്‍ സ്വദേശത്തേക്ക് യാത്ര ചെയ്യുന്നത്. ഇപ്പോള്‍ രാമായണം പ്രദര്‍ശിപ്പിക്കുന്നതിനല്ല കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതല്‍ നല്‍കേണ്ടത് ജീവന്‍ രക്ഷിക്കുന്നതിനാണെന്നും ഡി രാജ പറഞ്ഞു.

ഞെട്ടിപ്പിക്കുന്ന കാഴ്ച്ച

ഞെട്ടിപ്പിക്കുന്ന കാഴ്ച്ച

ദില്ലിയില്‍ നിന്നും പരിസരപ്രദേശത്ത് നിന്നും നടക്കുന്ന കുടിയേറ്റ തൊഴിലാളികളും പലായനം ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയാണെന്നും അത് മനസാക്ഷിയുള്ളവര്‍ക്ക് കണ്ട് നില്‍ക്കാന്‍ കഴിയില്ലെന്നും ഡി രാജ പറഞ്ഞു. തൊഴിലും ഭക്ഷണവും കിട്ടാത്ത അവസ്ഥയില്‍ ഇവരെല്ലാം തന്നെ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുമെന്ന് ഭരണകൂടം മുന്‍ കൂട്ടി കാണേണ്ടതുണ്ടായിരുന്നുവെന്നും ഡി രാജ പറഞ്ഞു. കൊറോണക്കെതിരായ നടപടികളുമായി കേന്ദ്രം മുന്നോട്ട് പോകുമ്പോള്‍ ഇഅവരെയക്കുറിച്ച് ആലോചനയുണ്ടായില്ലെന്നതാണ് വാസ്തവമെന്നും ഇനി എന്താണോ ചെയ്യേണ്ടത് അത് ചെയ്യാന്‍ ഭരണകൂടം തയ്യാറാകണമെന്നും ഡി രാജ പറഞ്ഞു.

സൗകര്യം ഒരുക്കണം

സൗകര്യം ഒരുക്കണം

ഇന്ത്യയില്‍ ദരിദ്രരില്‍ ദരിദ്രരാണ് കുടിയേറ്റ തൊഴിലാളികള്‍. അവര്‍ക്ക് താമസിക്കുന്നതിനായി അടിയന്തിര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഡി രാജ നിര്‍ദേശിച്ചു. ഇതിനായി സ്‌ക്കൂളുകളും മറ്റ് കേന്ദ്രങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും തെരുവിലുള്ളവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കേരള മോഡല്‍

കേരള മോഡല്‍

കേന്ദ്രസര്‍ക്കാരും മറ്റ് ഇതര സംസ്ഥാന സര്‍ക്കാരുകളും കേരളത്തെ മാതൃകയാക്കുകയാണ് വേണ്ടതെന്ന് ഡി രാജ പറഞ്ഞു. യു.പിയില്‍ ആയിരം ബസുകള്‍ നിരത്തിലിറക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് അത് എവിടെയെന്നും സിപിഐ നേതാവ് ചോദിക്കുന്നു. കേരള സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളെ അങ്ങേയറ്റം സഹാനുഭൂതിയോടെയാണ് കാണുന്നത്. ഇത്തരം മനോഭാവം ഇല്ലാതെ പോവുന്നതാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

 സാമ്പത്തിക പാക്കേജ്

സാമ്പത്തിക പാക്കേജ്

നിര്‍മ്മല സീതാരാമന്റെ സാമ്പത്തിക പാക്കേജിനേയും ഡി രാജ വിമര്‍ശിച്ചു. ഇത് അപരാപ്തമാണെന്ന് നേതാവ് അഭിപ്രായപ്പെട്ടു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷനും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 50 ലക്ഷത്തിന്റെ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷയുമാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ ചെറുകിട വ്യവസായ മേഖലയെ സംരക്ഷിക്കാനുള്ള പ്രഖ്യാപനങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. സംഘടിതമേഖലയില്‍ തൊഴിലാളികളുടേയും തൊഴില്‍ദാതാക്കളുടേയും പിഎഫ് വിഹിതം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും.

രാമായണം

രാമായണം

കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്നതിനിടയില്‍ രാമായണം പരമ്പര പുനഃസ്‌പ്രേഷണം ചെയ്യാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേയും ഡി രാജ രംഗത്തെത്തി. അവര്‍ എല്ലാം വര്‍ഗീയതയുടെ കണ്ണിലൂടെ നോക്കി കാണുകയാണെന്നും രാമായണമല്ല ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് കേന്ദ്രമന്ത്രി ഇപ്പോള്‍ ഇത്തരമൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനാണോ ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടത്.? കൊറോണക്കെതിരായ പോരാട്ടം മഹാഭാരത യുദ്ധം പോലെയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത് എന്തൊരു താരതമ്യമാണെന്നും ഡി രാജ ചോദിക്കുന്നു

അതിജീവനം

അതിജീവനം

നിരവധി കുടിയേറ്റ തൊഴിലാളികളാണ് ഉപജീവനം നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്നത്. ഇവര്‍ക്ക് സ്വന്തം സ്ഥലങ്ങളില്‍ എത്തുന്നതിനായി നാല്‍പ്പത്തെട്ട് മണിക്കൂര്‍ നേരത്തേക്ക് രാവിലെ എട്ട് മണി മുതര്‍ രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വിസൂകള്‍ നടത്തുന്നത്. മാര്‍ച്ച് 27 ന് അര്‍ദ്ധ രാത്രി മുതല്‍ 96 ബസ്സുകളാണ് കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിനായി സര്‍വ്വീസ് നടത്തിയത്. ശനിയാഴ്ച്ച രാവിലെ 11-30 മുതല്‍ 97 ബസുകളാണ് തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനായി സേവനം നടത്തിയത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, റായ് ബറേലി, അലിഗഢ്, എന്നിവിടങ്ങളിലേക്കാണ് ലഖ്‌നൗവില്‍ നിന്നും ശനിയാഴ്ച്ച രാവിലെ ബസുകള്‍ പുറപ്പെടുവിച്ചത്. നിര്‍ദേശങ്ങളൊന്നും പാലിക്കാതെ ബസുകളില്‍ ആളുകളെ കുത്തിനിറച്ചാണ് യാത്ര.

English summary
CoronaVirus Outbreak: D raja Slammed the Government over the movement of Migrant workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X