കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗോളതലത്തില്‍ കൊറോണ ബാധിതരുടേയും ഭേദപ്പെട്ടവരുടേയും എണ്ണത്തിലെ അനുപാതം ഇങ്ങനെ

Google Oneindia Malayalam News

വാഷിങ്ടണ്‍: ആഗോള തലത്തില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ റെക്കോര്‍ഡ് മരണ നിരക്കാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 1979 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. ന്യൂയോര്‍ക്കില്‍ മാത്രം 731 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 12841 ആയി. രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുകയും ചെയ്തു.

അതിനിടെ രാജ്യത്ത് കൊറോണ രോഗം സ്ഥിരീകരിക്കുന്നവരുടേയും ബേധമാവുന്നവരുടേയും എണ്ണം കണക്കാക്കുമ്പോള്‍ ഒരു പ്രത്യേക ആനുപാതത്തിലുള്ള റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്.

ഒരു ദിവസത്തെ രോഗത്തിന്റെ കണക്ക് എടുത്ത് പരിശോധിക്കുമ്പോള്‍ രോഗം സ്ഥിരീകരിക്കുന്നവരുടേയും രോഗം ഭേദപ്പെടുന്നവരുടേയും എണ്ണത്തിലെ വ്യത്യാസം ഭയപ്പെടുത്തുന്നതാണ്. എന്നാല്‍ രണ്ടാഴ്ച്ചത്തെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ രോഗം ഭേദമാവുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ ഒരുപാട് പിന്നിലല്ലെന്ന് മനസിലാക്കാം.

corona

ഉദാഹരണമായി ജോണ്‍ഹോപ്കിന്‍സിന്‍ ഡാറ്റാ ബേസ് പ്രകാരം ചൊവ്വാഴ്ച്ച 292467 പേര്‍ക്ക് രോഗം ഭേദമമായിട്ടുണ്ട്. ഈ ദിവസം രോഗം സ്ഥിരീകരിച്ചത് 136004 പേര്‍ക്കാണ്. രണ്ടാഴ്ച്ച മുമ്പ് രോഗം സ്ഥീരീകരിച്ചവര്‍ 378235 ആയിരുന്നുവെന്ന് ജോണ്‍ഹോപ്കിന്‍സിന്‍ ഡാറ്റാ ബേസ് സൂചിപ്പിക്കുന്നു.

ഒരുമാസം മുന്‍പ് മാര്‍ച്ച് 1ന് 88369 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നുവെങ്കില്‍ രോഗം ഭേദമായവര്‍ 42716 ആയിരുന്നു. എന്നാല്‍ രണ്ടാഴ്ച്ചക്ക് ശേഷം മാര്‍ച്ച് 15 ന് 76034 പേര്‍ക്ക് രോഗം ഭേദപ്പെട്ടു. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍ രോഗം ഭേദമായവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്.

ഇതിനെക്കുറിച്ച് ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്' ഒന്നാം ദിവസം രോഗ ബാധിതരായ എല്ലാ രോഗികളും പതിനാലാം ദിവസം സുഖം പ്രാപിക്കുകയാണെങ്കില്‍ അതിന്റെ അനുപാതം വളരം കൃത്യമായി കണക്കാക്കാന്‍ കഴിയും. രണ്ടും തമ്മില്‍ വ്യത്യാസം വരുന്നത് ഒന്നുകില്‍ രോഗ ബാധിതര്‍ മരണപ്പെടുകയോ ആളുകള്‍ നേരത്തെ സുഖം പ്രാപിക്കുകയോ വൈകി സുഖം പ്രാപിക്കുകയോ ചെയ്യുമ്പോഴാണ്'

അമേരിക്കയില്‍ ഇതുവരേയും ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമാണ്. ന്യൂജേഴ്‌സിയില്‍ ഇന്നലെ മാത്രം 232 പേരാണ് മരണപ്പെട്ടത്. ആകെ മരണം 1232 ആയി.

Recommended Video

cmsvideo
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം | Oneindia Malayalam

ഇന്ത്യയില്‍ 5000 ലധികം പേര്‍ക്കാണ് കൊറോണ ബാധിച്ചത്. പുതിയ കണക്കുകളനുസരിച്ച് രോഗ ബാധിതരുടെ എണ്ണം 5194 ആയി. 149 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം 401 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 773 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

English summary
Coronavirus Outbreak:Globally, tally of recovered closely follows total cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X