കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമൂഹിക അകലം കാറ്റില്‍ പറത്തി എച്ച്ഡി കുമാരസ്വാമിയുടെ മകന്റെ ആഢംബര വിവാഹം

Google Oneindia Malayalam News

രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം പതിമൂന്നായിരം കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് 13387 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളം 437 പേര്‍ മരണപ്പെടുകയും ചെയ്തു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനും പിന്നീട് സ്ഥിതിഗതികള്‍ വിലയിരുത്തി ഇളവ് അനുവദിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

കൊറോണ വ്യാപിക്കുന്നവ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ തന്നെ വിവാഹം, സമ്മേളനങ്ങള്‍, മരണം ഉള്‍പ്പെടെ എല്ലാ ചടങ്ങുകളും മാറ്റി വെക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇതെല്ലാം ലംഘിച്ച് രാജ്യത്ത് ഒരു വിവാഹം നടന്നിരിക്കുകയാണ്. കര്‍ണ്ണാടകയിലെ ഗൗഡ ഫാമിലിയില്‍ നിന്നും. കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാര സ്വാമിയുടെ മകന്റെ വിവാഹമാണ് നടന്നത്.

മലേറിയ മരുന്നല്ല, പുതിയ വാക്‌സിന്‍, ഇന്ത്യ കൈകോര്‍ക്കുന്നു, യുഎസ് പറയുന്നത്, ചൈനയെ വെല്ലും!!മലേറിയ മരുന്നല്ല, പുതിയ വാക്‌സിന്‍, ഇന്ത്യ കൈകോര്‍ക്കുന്നു, യുഎസ് പറയുന്നത്, ചൈനയെ വെല്ലും!!

വിവാഹം

വിവാഹം

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ പേരകുട്ടിയുടെ വിവാഹം നടന്നത്. കുമാര സ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി കോണ്‍ഗ്രസ് മുന്‍ ഭവനമന്ത്രി എം കൃഷ്ണപ്പയുടെ പേരകുട്ടി രേവതിയെ വിവാഹം കഴിച്ചത്. വെള്ളിയാഴ്ച്ചയാണ് വിവാഹം നടന്നത്.

ആഢംബര വിവാഹം

ആഢംബര വിവാഹം

ബെംഗ്‌ളൂരുവിന് പുറത്ത് രാമനഗരിയിലായിരുന്നു ഈ ആഢംബര വിവാഹം നടന്നത്. ഒരു ഫാംഹൗസില്‍ വെച്ചായിരുന്നു വിവാഹം. രാംനഗരയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടഞ്ഞിരുന്നു. എന്നാല്‍ നാല്‍പ്പതോളം കാറുകള്‍ ബെംഗ്‌ളൂരുവില്‍ നിന്നും അവിടുത്തേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസമാണ് ഫാംഹൗസില്‍ വിവാഹ വേദി ഒരുക്കുന്നതിനായുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചത്. എന്നാല്‍ മകന്‍ നിഖിലിന്റെ വിവാഹവുമായി മുന്നോട്ട് പോകുന്നതിന് മുന്‍പ് നിരവധി ഡോക്ടര്‍മാരെ സമീപിച്ചിട്ടുണ്ടെന്നും കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി പത്തിനായിരുന്നു നിഖിലിന്റെ വിവാഹം നടന്നത്.

പോലീസ്

പോലീസ്

സംഭവത്തില്‍ രാംനഗരിയിലേക്ക് അനുവദനീയമായ കാറുകളുടെ നമ്പറുകള്‍ നേരത്തെ തന്നെ കുടുംബം പോലീസിന് നല്‍കിയിട്ടുണ്ടെന്നായിരുന്നു പൊലീസ് പ്രതികരിച്ചത്. അതേസമയം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുയോഗങ്ങളും കൂടുതല്‍ പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹങ്ങളുമെല്ലാം സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

കുമാരസ്വാമി

കുമാരസ്വാമി

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് നടത്താവാവശ്യമായ എല്ലാ മുന്‍കൂര്‍ അനുമതികളും കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും എടുത്തിട്ടുണ്ടെന്നാണ് കുമാര സ്വാമി പ്രതികരിച്ചത്. വിവാഹം നടക്കുമ്പോള്‍ കര്‍ശന മായ നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നും എല്ലാ കാര്യങ്ങളും വീഡിയോ ആയി ഷൂട്ട് ചെയ്യുമെന്നുമായിരുന്നു മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വ്യക്തമാക്കിയത്. വിവാഹ ചടങ്ങുകള്‍ മുഴുവന്‍ ചിത്രീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുമെന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വന്ത് നരായ വ്യക്തമാക്കി. സാമൂഹ്യ അകലങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇന്ന് മാത്രം മഹാരാഷ്ട്രയില്‍ 286 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 3205 ആയി.രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ രോഗ വിമുക്തരായിട്ടുണ്ട്. ഒപ്പം 194 പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ മെയ് ആദ്യവാരത്തോടെ ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം അത് തീവ്രഘട്ടത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അതിന് ശേഷം പോസിറ്റീവ് കേസുകള്‍ കുറയുമെന്നാണ് വിലയിരുത്തല്‍.

English summary
Coronavirus Outbreak: HD Kumaraswami's Son Marriage Function, Social Distance a Joke
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X