കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഷ്ട്രീയ തടവുകാരെ ജയിലില്‍ മരിക്കാന്‍ വിടരുത്; ജാമ്യമോ പരോളോ നല്‍കി പുറത്തിറക്കണം'

  • By Anupama
Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. രാജ്യത്തെ മിക്കവാറും ജയിലുകളിലും അതില്‍ ഉള്‍കൊള്ളാവുന്ന ആളുകളുടെ പരിധിയിലധികം തടവുകാര്‍ ഉണ്ടെന്നും ആളുകള്‍ തിങ്ങി നിറഞ്ഞ ഇടങ്ങളില്‍ കൊറോണയെ പോലുള്ള ഒരു പകര്‍ച്ച വ്യാധി പുറപ്പെട്ടാല്‍ സ്ഥിതി അതീവ ഗുരുതരമായിരിക്കുമെന്ന ആശങ്കയും ഇവര്‍ അറിയിച്ചു.

കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ വിട്ടയക്കണമെന്നാണ് എഴുത്തുകാരി അരുന്ധതി റായ് ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. വീട്ടില്‍ ഇരിക്കുക രക്ഷിതരാവുക എ്‌ന മുദ്രാവാക്യം സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുള്ള സാഹചര്യത്തില്‍ രാഷ്ട്രീയ തടവുകാരെ ജാമ്യം നല്‍കിയോ പരോള്‍ അനുവദിച്ചോ സുപ്രീം കോടതി നിര്‍ദേശം പ്രാവര്‍ത്തികമാക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രസ്താവനയുടെ വിശദാംശങ്ങളിലേക്ക്;

രാഷ്ട്രീയ തടവുകാര്‍ക്ക് ജാമ്യം

രാഷ്ട്രീയ തടവുകാര്‍ക്ക് ജാമ്യം

രാജ്യത്തെ മിക്കവാറും എല്ലാ ജയിലുകളിലും അതില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ പരിധിയിലധികം തടവുകാര്‍ ഉണ്ട്. ആളുകള്‍ തിങ്ങി നിറഞ്ഞ ഇവിടങ്ങളില്‍ കൊറോണയെ പോലെ ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ സ്ഥിതി അതീവ ഗുരുതരമായിരിക്കും. ഇതു പരിഗണിച്ച് 7 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങള്‍ ചെയ്ത റിമാന്റ് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതു പരിഗണിക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു ഹൈ പവര്‍ കമ്മിറ്റി ഇതിനായി രൂപീകരിക്കാനും ശിക്ഷാ പ്രതികളും ദീര്‍ഘകാലം ജയിലില്‍ കഴിയുന്ന റിമാന്റ് പ്രതികളും അടക്കമുള്ളവരെ പരോളിലോ ഇടക്കാല ജാമ്യത്തിലോ വിടുന്നത് പരിഗണിക്കാനും നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കാനാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

 കെട്ടിചമച്ച കേസുകള്‍

കെട്ടിചമച്ച കേസുകള്‍

കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ അനേകം രാഷ്ട്രീയ തടവുകാര്‍ കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ പെട്ട് ജയിലില്‍ ദീര്‍ഘകാലമായി കഴിയുന്നുണ്ട്. ഇവരില്‍ പലരും അഞ്ച് വര്‍ഷമോ അതിലേറെയോ കാലമായി തടവില്‍ കഴിയുന്നവരും ഒന്നോ രണ്ടോ കേസുകള്‍ ഒഴികെ മിക്കവാറും എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിട്ടുള്ളവരും ആണ്. എന്നാല്‍ ബാക്കിയുള്ള ഒന്നോ രണ്ടോ കേസുകള്‍ക്കു വേണ്ടിയാണ് ഇവര്‍ ജയിലില്‍ തുടരുന്നത്. ഇതില്‍ വിവിധ അസുഖങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ഉണ്ട്. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന സഖാവ് ഇബ്രാഹിം ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജയിലില്‍ കഴിയുന്ന ഇദ്ദേഹം 65 വയസ്സ് പ്രായമുള്ള ആളും കടുത്ത പ്രമേഹരോഗിയും ഹൃദ്രോഗ ബാധിതനുമാണ്.' പ്രസ്താവനയില്‍ ചൂണ്ടികാട്ടുന്നു.

അസൗകര്യം

അസൗകര്യം

ഇബ്രാഹിമിന് ഒരു കേസില്‍ മാത്രമേ ജാമ്യം ലഭിക്കാനുള്ളൂവെന്നും അതേസമയം എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിട്ടും കടുത്ത മൂത്രാശയ രോഗബാധയുള്ള ഉള്ള സഖാവ് ഡാനിഷ് ഇപ്പോഴും ജയിലില്‍ തുടരുകയാണ്. മഹാരാഷ്ട്രയില്‍ സായിബാബ, വരവര റാവു, കാഞ്ചന്‍ നന്നാവരെ, സോമാ സെന്‍, തമിഴ് നാട്ടില്‍ വീരമണി, പത്മ തുടങ്ങി പലരും കടുത്ത രോഗബാധിതരോ പ്രായാധിക്യം കൊണ്ട് അവശരോ ആണ്. മിക്ക ജയിലുകളിലും ആശുപത്രിയോ ഡോക്ടറോ മതിയായ ചികിത്സാ സൗകര്യങ്ങളോ ഇല്ലെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

മികച്ച ചികിത്സ

മികച്ച ചികിത്സ

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ തടവുകാര്‍ കഴിയുന്ന വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്നും ഇവര്‍ പറയുന്നു. പുറമേ നിന്നുള്ള സാധാരണ ജനങ്ങള്‍ക്കു വന്‍ തോതില്‍ രോഗബാധയുണ്ടായാല്‍ തന്നെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ പരിമിതമായ പൊതുജനാരോഗ്യ മേഖലയെ തന്നെയാണ് തടവുകാരും ആശ്രയിക്കേണ്ടി വരിക. തടവുകാരോട് സ്വാഭാവികമായും കടുത്ത സാമൂഹിക മുന്‍വിധികള്‍ ഉള്ളതിനാലും നടപടിക്രമങ്ങളുടെ താമസം മൂലവും അടിയന്തിരമായി മികച്ച ചികിത്സ ലഭിക്കുക പലപ്പോഴും പ്രയാസകരമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

കൊറോണ

കൊറോണ

അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ലക്ഷക്കണക്കിന് കൊറോണ ബാധിതരുണ്ടാകാമെന്നാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല ഏജന്‍സികളും കണക്കാക്കുന്നത്. അതോടെ ജയിലുകളിലെ അവസ്ഥയും ഗുരുതരമാകും. 'വീട്ടില്‍ ഇരിക്കുക രക്ഷിതരാവുക' എന്ന മുദ്രവാക്യം തന്നെ കേരളസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുള്ള സാഹചര്യത്തില്‍ രാഷ്ട്രീയ തടവുകാരെ അടിയന്തിരമായി ജാമ്യം നല്‍കിയൊ പരോള്‍ അനുവദിച്ചൊ വിട്ടയച്ചുകൊണ്ട് സുപ്രീം കോടതി നിര്‍ദ്ദേശം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

 വിദേശരാജ്യത്തെ നടപടി

വിദേശരാജ്യത്തെ നടപടി

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജയിലുകളില്‍നിന്ന് രാഷ്ട്രീയ തടവുകാരുള്‍പ്പെടെ മുഴുവന്‍ തടവുകാരേയും തുറന്നുവിട്ട നടപടികള്‍ ് വിദേശ നാടുകളില്‍ ഉണ്ടായിട്ടുെണ്ടന്നും സര്‍ക്കാര്‍ അത്തരമൊരു നടപടി സ്വീകരിക്കണമെന്നും ഇവര്‍ പറയുന്നു.

English summary
Coronavirus Outbreak; Human Right Activists Statement For Prisoners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X