കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനതാ കര്‍ഫ്യൂ ഒരാഴ്ച നീട്ടേണ്ടി വരും; 48 മണിക്കൂറിനിടെ ഇന്ത്യയില്‍ രോഗികള്‍ ഇരട്ടിയായി, അതിവേഗം

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ഒരാഴ്ച നീട്ടണ്ടി വരുമെന്ന അഭിപ്രായം ഉയരുന്നു. രോഗം വ്യാപകമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നത് പോലുള്ള രീതി തന്നെയാണ് ഇന്ത്യയിലും കാണുന്നത്. ആദ്യ ദിവസങ്ങളില്‍ ഒറ്റപ്പെട്ട അസുഖങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ പിന്നീട് അതിവേഗം വ്യാപനം തുടങ്ങി. ഏറ്റവും ഒടുവില്‍ രണ്ട് ദിവസത്തിനകം രോഗികളുടെ എണ്ണം ഇരട്ടിയായി.

ഈ സാഹചര്യത്തിലാണ് കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ജനതാ കര്‍ഫ്യൂ നീട്ടേണ്ടി വരുമെന്ന അഭിപ്രായം ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായ പ്രകാരം ഞായറാഴ്ച രാജ്യം ജനതാകര്‍ഫ്യൂ ആചരിക്കുകയാണ്. എന്നാല്‍ ഭീതിപ്പെടുത്തുന്ന വിധത്തിലാണ് രോഗം വ്യാപിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

24 മണിക്കൂറില്‍ 90 കേസുകള്‍

24 മണിക്കൂറില്‍ 90 കേസുകള്‍

ശനിയാഴ്ച വൈകീട്ട് വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ 315 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനതാ കര്‍ഫ്യൂ തുടങ്ങുന്നതിന് 14 മണിക്കൂര്‍ മുമ്പുള്ള വിവരമാണിത്. അതുവരെയുള്ള 24 മണിക്കൂറില്‍ 90 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ക്രമണേ വര്‍ധിക്കുന്നു

ക്രമണേ വര്‍ധിക്കുന്നു

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തത് ശനിയാഴ്ചയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ പരിശോധിച്ചാല്‍ ക്രമേണയുള്ള രോഗ വര്‍ധന പ്രകടമാണ്. ശനിയാഴ്ച 90 രോഗം റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച 50 ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ക്രമേണ വര്‍ധിക്കുകയാണ്.

വിഷയം ഗൗരവത്തിലെടുക്കണം

വിഷയം ഗൗരവത്തിലെടുക്കണം

വ്യാഴാഴ്ചയുള്ളതിന്റെ ഇരട്ടിയാണ് ശനിയാഴ്ച രോഗബാധിതരുടെ എണ്ണം. ഇതുവരെ ഇന്ത്യയില്‍ രോഗം ബാധിച്ച് നാല് പേര്‍ മരിക്കുകയും 23 പേര്‍ക്ക് രോഗശമനമുണ്ടായി എന്നുമാണ് വിവരങ്ങള്‍. രോഗം ഏറ്റവും ബാധിച്ച രാജ്യങ്ങളിലൊന്നായ ഇറ്റലിയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കാര്‍ വിഷയം ഗൗരവത്തിലെടുക്കണം.

 വന്‍ മാറ്റങ്ങള്‍

വന്‍ മാറ്റങ്ങള്‍

ഇറ്റലി, സ്‌പെയിന്‍, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യ ദിനങ്ങൡ നാമമാത്രമായ രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രോഗികളുടെ എണ്ണം വന്‍ തോതില്‍ ഉയരുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച ഇറ്റലിയില്‍ മരിച്ചത് 700ലധികം പേരാണ് എന്ന ഞെട്ടിക്കുന്ന വസ്തുതയും മനസിലാക്കണം.

ചൈനയിലെ കര്‍ഫ്യൂ

ചൈനയിലെ കര്‍ഫ്യൂ

കനത്ത ജാഗ്രത മൂലമാണ് ചൈനയ്ക്കും ദക്ഷിണ കൊറിയക്കും രോഗ വ്യാപനം ഇപ്പോള്‍ അല്‍പ്പമെങ്കിലും നിയന്ത്രിക്കാന്‍ സാധിച്ചിട്ടുള്ളത്. പരിശോധന ശക്തമാക്കി, സാമൂഹിക ഇടപെടല്‍ കുറച്ചു. ജനങ്ങള്‍ തമ്മിലുള്ള അകലം പാലിക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഇറ്റലിയിലും അമേരിക്കയിലും ഇറാനിലും രോഗ ഭീതി ഇപ്പോഴും ശക്തമാണ്.

90000 പേര്‍ക്ക് രോഗം ഭേദമായി

90000 പേര്‍ക്ക് രോഗം ഭേദമായി

ആഗോളതലത്തില്‍ 11000ത്തിലധികം പേരാണ് മരിച്ചത്. രണ്ട് ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. കൂടുതലും യൂറോപ്പിലാണ്. 90000 പേര്‍ക്ക് രോഗം ഭേദമായി. ഇങ്ങനെ രോഗം ഭേദമായവരില്‍ 70000 പേര്‍ ചൈനയിലാണ് എന്ന കാര്യം എടുത്തുപറയണ്ടതാണ്. ശക്തമായ നിയന്ത്രണത്തിലൂടെയാണ് വൈറസിന്റെ വ്യാപനം തടയാന്‍ ചൈനയ്്ക്ക് ഒരുപരിധി വരെസാധിച്ചത്.

ഇറാനും ഇറ്റലിയും

ഇറാനും ഇറ്റലിയും

ഫെബ്രുവരി മധ്യത്തില്‍ ചൈനയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട്‌ചെയ്തത്. കനത്ത ജാഗ്രതയോടെ ഇതിനെ നിയന്ത്രിക്കാന്‍ ഏറെകുറെ ചൈനയ്ക്ക സാധിച്ചു. ദക്ഷിണ കൊറിയയും കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയാണ് കൊറോണയെ നിയന്ത്രിക്കുന്നത്. ഇറാനും ഇറ്റലിയ്ക്കും ഇതുവരെ രോഗം നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ആഴ്ചകള്‍ക്കള്ളില്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ സാധിക്കുമെന്നാണ് ഇറാന്‍ പറയുന്നത്.

തീവണ്ടി ഓടില്ല

തീവണ്ടി ഓടില്ല

അതേസമയം, ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. രാജ്യത്തെ റെയില്‍വേ ഗതാഗതം പൂര്‍ണമായി സ്തംഭിക്കാന്‍ പോകുന്നു. ജനതാ കര്‍ഫ്യൂ സമയം കഴിഞ്ഞാലും തീവണ്ടികള്‍ ഒടില്ല. ഈ മാസം 31 വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കാനാണ് റെയില്‍വെയുടെ തീരുമാനം. ഗുഡ്‌സ് ട്രെയിനുകള്‍ സര്‍വീസ് നടത്തും.

രാജ്യം പിന്തുണ നല്‍കി

രാജ്യം പിന്തുണ നല്‍കി

ജനതാ കര്‍ഫ്യൂ ദിനത്തിന്റെ ഭാഗമായി ഞായറാഴ്ച 3000ത്തോളം സര്‍വീസുകളാണ് റെയില്‍വെ നിര്‍ത്തിവച്ചിരിക്കുന്നത്. റോഡ്, വ്യോമ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാവരും 14 മണിക്കൂര്‍ പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന. രാജ്യം മൊത്തമായി ഇതിന് പിന്തുണ പ്രഖ്യാപിച്ചിരിക്കെയാണ് റെയില്‍വെയുടെ കടുത്ത തീരുമാനം.

സ്റ്റേഷനുകള്‍ കാലിയാക്കും

സ്റ്റേഷനുകള്‍ കാലിയാക്കും

തീവണ്ടി യാത്ര വഴി കൊറോണ രോഗം പടരാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം. എല്ലാ പ്രധാന റെയില്‍വെ സ്റ്റേഷനുകളും ഒഴിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയാല്‍ ഈ നടപടികള്‍ വേഗത്തിലാകും. ആളുകള്‍ റെയില്‍വെ സ്റ്റേഷനുകളിലും തീവണ്ടികളിലും എത്തുന്നത് രോഗം വ്യാപിക്കാനുള്ള സാധ്യതയാണ്.

യാത്രക്കാര്‍ക്കും കൊറോണ

യാത്രക്കാര്‍ക്കും കൊറോണ

റെയില്‍വെ സര്‍വീസ് നിര്‍ത്തിവയ്ക്കണമെന്ന് ജാര്‍ഖണ്ഡും പശ്ചിമ ബംഗാളും ആവശ്യപ്പെട്ടിട്ടുണ്ട്. തീവണ്ടി യാത്രയിലൂടെ കൊറോണ വൈറസ് വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. മുംബൈ-ജബല്‍പൂര്‍ ഗോള്‍ഡന്‍ എക്‌സ്പ്രസിലെ നാല് യാത്രക്കാര്‍ക്കും ആന്ധ്ര സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലെ എട്ട് പേര്‍ക്കും കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു.

English summary
Coronavirus Outbreak: Janata Curfew Must be Extended For a Week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X