കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്ക് ധരിച്ചില്ലെങ്കിൽ അഴിയെണ്ണാം: കർശന നിയന്ത്രണങ്ങളുമായി മുംബൈ, ലംഘിക്കുന്നവർക്ക് തടവും പിഴയും

Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി മുംബൈ അധികൃതർ. മാസ്കുകൾ നിർബന്ധമാക്കിയ മുംബൈ അധികൃതർ നിയമം ലംഘിക്കുന്നവർ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

കൊവിഡിനുളള മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് ഗുജറാത്തിൽ നിന്ന്, നിർമ്മാണം തുടങ്ങി!കൊവിഡിനുളള മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് ഗുജറാത്തിൽ നിന്ന്, നിർമ്മാണം തുടങ്ങി!

രണ്ട് കോടിയ്ക്കടുത്ത് ജനസംഖ്യയുള്ള മുംബൈയിൽ 782 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 50 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് 1000 പേർക്കാണ് ഇതിനകം രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ. ഇന്ത്യയിൽ ഏറ്റവുമധികം രോഗബാധിതരുള്ള സംസ്ഥാന മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേർ രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം 5,194 പേർക്കാണ് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 149 പേർ ഇതിനകം മരണമടയുകയും ചെയ്തിട്ടുണ്ട്.

നിയന്ത്രണങ്ങൾ എന്തെല്ലാം

നിയന്ത്രണങ്ങൾ എന്തെല്ലാം


ഓഫീസുകൾ, മീറ്റിംഗുകൾ, എല്ലാ പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലും മാസ്ക് ധരിച്ച് മാത്രമേ പ്രത്യക്ഷപ്പെടാവൂ എന്നാണ് ഉത്തരവിൽ പറയുന്നത്. വാഹനങ്ങൾക്ക് അകത്തും മാസ്ക് ധരിക്കുന്നതും ഉടൻ നിർബന്ധമാക്കും. 1897ലെ പകർച്ചാവ്യാധി നിയമ പ്രകാരമാണ് ബിഎംസി അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ആരെ കണ്ടാലും ശിക്ഷിക്കുമെന്നും ഉത്തരവിൽ പറയുന്നു. തെരുവ്, ആശുപത്രി, ഓഫീസ്, മാർക്കറ്റ് എന്നിവിടങ്ങളിൽ പോകുന്നവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

മാസ്ക് ധരിക്കാൻ നിർദേശം

മാസ്ക് ധരിക്കാൻ നിർദേശം

മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കുന്ന സ്റ്റാൻഡേർഡ് മാസ്കുകളോ കഴുകിയും അണുവിമുക്തമാക്കിയും ഉപയോഗിക്കാൻ കഴിയുന്നതുമായ വീട്ടിൽ നിർമിക്കുന്ന തുണികൊണ്ടുള്ള മാസ്കുകളോ ഉപയോഗിക്കാവുന്നതാണെന്ന് ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കമ്മീഷണർ പ്രവീൺ പർദേശി ഒപ്പുവെച്ച ഉത്തരവിൽ പറയുന്നു. അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എല്ലാ ജനങ്ങളും മാസ്ക് ധരിക്കണമെന്ന് മഹാരാാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. ചണ്ഡിഗഡ്, നാഗാലാന്റ് എന്നിവിടങ്ങളിലും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് മാസ്കുകൾ ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു.

 ശിക്ഷ എങ്ങനെ..

ശിക്ഷ എങ്ങനെ..

പൊതു സ്ഥലങ്ങളിൽ മാക്സ് ധരിക്കാതെ പ്രത്യക്ഷപ്പെടുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188 വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിക്കുക. തടവിന് പുറമേ നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴയും ഈടാക്കും. നിയമത്തോടുള്ള അനുസരണക്കേട് കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പാണ് 188. ജനങ്ങൾ മാസ്ക് ധരിക്കാത്ത സാഹചര്യത്തിൽ അത്തരം പ്രദേശങ്ങളിൽ ഒരു തരത്തിലുള്ള യോഗങ്ങളോ ആൾക്കൂട്ടമോ പാടില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.

 ധാരാവിയിൽ ഒമ്പത് കേസുകൾ

ധാരാവിയിൽ ഒമ്പത് കേസുകൾ


ബുധനാഴ്ച മാത്രം ധാരാവിയിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചേരി പ്രദേശത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായിട്ടുണ്ട്. ഇതോടെ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏപ്രിൽ വരെയെങ്കിലും മഹാരാഷ്ട്രയിൽ ലോക്ക് ഡൌൺ നീട്ടുമെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചില ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൌൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെയാണ് ലോക്ക് ഡൌൺ നീട്ടുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായിട്ടുള്ളത്.

English summary
Coronavirus outbreak - Mumbai makes masks compulsory in public places , Violators will be puniched
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X