Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാസമ തെറാപ്പിക്ക് ശാസ്ത്രീയ തെളിവുകളില്ല; അപകടകരമാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി: കൊറാേണ പ്രതിരോധ ചികിത്സക്കായി പ്ലാസ്മ തെറാപ്പി വ്യാപകമാക്കാനാണ് ദില്ലി സര്‍ക്കാരിന്റെ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ ചികിത്സ നടത്താന്‍ ഐസിഎംആര്‍ കഴിഞ്ഞ 16 നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ പ്ലാസ്മ തെറാപ്പി ഇപ്പോഴും പരീക്ഷണ ഘട്ടത്തില്‍ തന്നെയാണെന്നും കൊറോണ വൈറസ് ചികിത്സക്കായി പ്ലാസ്മ തെറാപ്പി ഫലം കാണുമെന്നതിന് ഒരു തെളിവുമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രായം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'പ്ലാസ്മ തെറാപ്പി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇതിനെക്കുറിച്ച് ഒരു പഠനം നടത്തി വരികയാണ്. അത് ഒരു പക്ഷെ ജീവന് വരെ ഭീഷണിയായേക്കാം' ലവ് അഗര്‍വാള്‍ പറഞ്ഞു.

corona

കഴിഞ്ഞ ദിവസം ദില്ലിയില്‍ ഒരു കൊറോണ രോഗ ബാധിതനില്‍ പ്ലാസ്മ തെറാപ്പി വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 49 കാരനാണ് രോഗം ഭേദമായത്. പിന്നാലെ ബീഹാറിലും മുംബൈയിലും പ്ലാസ്മ തെറാപ്പി നടത്താനൊരുങ്ങുകയാണ്.

രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോണ്‍വലന്റ് പ്ലാസ്മ തെറാപ്പി. ഗുരുതരാവസ്ഥയില്‍ തുടരുന്ന രോഗികളില്‍ പോലും ഇത് ഫലം കണ്ട് തുടങ്ങിയെന്നാണ് ചൈനയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചൈനയില്‍ രണ്ട് ടീമുകളാക്കി തിരിഞ്ഞ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഈ ചികിത്സയില്‍ 15 ഓളം രോഗികള്‍ സുഖപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്ത് എബോള, എച്ച്1 എന്‍ 1 ചികിത്സക്ക് പ്ലാസ്മ തെറാപ്പി ഫലം കണ്ടിരുന്നു. പ്ലാസ്മ തെറാപ്പി വിജയം കാണുന്ന പശ്ചാത്തലത്തില്‍ കൊറോണ ഭേദമായവര്‍ താന്‍ ഏത് മതത്തില്‍പ്പെട്ടയാളാണെന്ന് നോക്കാതെ രക്തദാനത്തിന് തയ്യാറാവണമെന്ന് അരവിന്ദ് കെജ്രിവാല്‍ പറഞ്ഞിരുന്നു. ദില്ലിക്ക് പുറമേ കേരളം, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്കും പ്ലാസ്മ തെറാപ്പി നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ദില്ലിയില്‍ ഇതുവരേയും 54 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെടുകയും 2,918 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .877 പേര്‍ രോഗമുക്തി നേടി. 13 നഴ്‌സുമാര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു.തലസ്ഥാത്തെ പട്പട്ഗഞ്ചിലെ മാക്‌സ് ആശുപത്രിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച 33 ആരോഗ്യ പ്രവര്‍ത്തകരില്‍ 13 പേരും മലയാളികളാണ്. കഴിഞ്ഞദിവസം ഇതേ ആശുപത്രിയിലെ ചില ജീവനക്കാര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ നിരവധി ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+