Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൂരദര്‍ശനില്‍ രാമായണം പുനഃസംപ്രേഷണം ചെയ്യുന്നു; ലോക്ഡൗണ്‍ കാലത്തെ ആവശ്യം

ദില്ലി: രാമായണം പരമ്പര പുനഃസംപ്രേഷണം ചെയ്യുമെന്ന് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. മാര്‍ച്ച് 28 ശനിയാഴ്ച്ച മുതല്‍ ദൂരദര്‍ശന്‍ ചാനലില്‍ രാവിലെ ഒന്‍പത് മണി മുതല്‍ പത്ത് മണി വരേയും രാത്രി ഒന്‍പത് മണി മുതല്‍ പത്ത് മണിവരേയുമാണ് സംപ്രേഷണം ചെയ്യുന്നത്. പൊതു ജനതാല്‍പര്യമാണ് രാമായണം വീണ്ടും സ്‌പ്രേഷണം ചെയ്യാന്‍ തീരുമാനിച്ചതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

Recommended Video

cmsvideo
    Ramanand Sagar's Ramayana Returns to Your TV from Tomorrow | Oneindia Malayalam

    രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദി 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് രാമായണം പുനഃസംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തരം പുരാണ പരമ്പരകള്‍ കാണുന്നതിലൂടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയുമെന്നാണ് ആളുകള്‍ കരുതുന്നത്.

    prakash

    രാമായണം പുനഃസംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രസാര്‍ഭാരതിയും സൂചന നല്‍കിയിരുന്നു. രാമായണം സീരിയല്‍ റൈറ്റ്‌സ് കയ്യിലുള്ളവരുമായി ചര്‍ച്ച നടത്തുന്നുണ്ടെനന്നായിരുന്നു പ്രസാര്‍ഭാരതി സിഇഒ ശശി ശേഖര്‍ പറഞ്ഞത്.

    1978 ലാണ് രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണം ദൂരദര്‍ശന്‍ വഴി സംപ്രേഷണം ചെയ്യുന്നത്. 55 രാജ്യങ്ങളില്‍ പരമ്പര ടെലികാസ്റ്റ് ചെയ്തതിലൂടെ 65 ദശലക്ഷം പേര്‍ വീക്ഷിക്കുന്ന ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം സമാഹരിച്ച പരമ്പര കൂടിയായി രാമായണം മാറുകയായിരുന്നു.

    മാര്‍ച്ച് 24 ന് അര്‍ദ്ധ രാത്രി മുതലായിരുന്നു 21 ദിവസത്തെ ലോക്ക് ഡൗണ്‍ നിലവില്‍ വന്നത്. ദിനം പ്രതി രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. വ്യാഴാഴ്ച മാത്രം 88 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാഗ ബാധിതരുടെ എണ്ണം 694 ആയി. ഇതില്‍ 47 പേര്‍ വിദേശികളാണ്. നിലവില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.

    മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 124 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.തൊട്ട് പിന്നില്‍ കേരളമാണ്. 118 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. ഇതില്‍ 8 പേര്‍ വിദേശികളാണ്. തെലങ്കാന (44), കര്‍ണാടക (55), ഗുജറാത്ത് (43), രാജസ്ഥാന്‍ (41), ഉത്തര്‍പ്രദേശ് (41), ദില്ലി (36), പഞ്ചാബ് (33), ഹരിയാന (30), തമിഴ്‌നാട് (26), മധ്യപ്രദേശ് (20), ലഡാക്ക് (13),കാശ്മീര്‍ (13), ആന്ധ്രപ്രദേശ് (11), പശ്ചിമബംഗാള്‍ (10) ഛത്തീസ്ഗഡ് (7), ബിഹാര്‍ (6), ചണ്ഡീഗഡ് (6),ഉത്തരാഖണ്ഡ് (5), ഹിമാചല്‍ പ്രദേശ് (3), ഒഡിഷ (2), ഗോവ (3), പുതുച്ചേരി,ആന്റമാന്‍ നിക്കോബാര്‍, മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഒരു കേസുകള്‍ വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    ഗുജറാത്തിലും മഹാരാഷ്ട്രയിലും മൂന്ന് പേര്‍ വീതവും കര്‍ണാടകത്തില്‍ 2 പേരും മധ്യപ്രദേശ്, തമിഴ്‌നാട്, ബിഹാര്‍, പഞ്ചാബ്, ദില്ലി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, കാശ്മീര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. അതേസമയം ഇന്ത്യയിലെ സ്ഥിതി താരതമ്യേമ സന്തുലിതമായ അവസ്ഥയിലാണെന്നും സമൂഹവ്യാപന ഘട്ടത്തിലേക്ക് ഇതുവരേയും കടക്കാത്തതിനാല്‍ ഇന്ത്യ രണ്ടാം ഘട്ടത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+