കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടിലേക്ക് മടങ്ങാനായി ഒറ്റ ദിവസം യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തത് 320000 ലേറെ ഇന്ത്യക്കാര്‍

Google Oneindia Malayalam News

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 32000 ത്തിലധികം ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ മൂലം യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള രജിസ്ട്രേഷന്‍ ബുധനാഴ്ചയാണ് യുഎഇയിലെ ഇന്ത്യന്‍ എംബസി ആരംഭിച്ചത്. ആദ്യ ദിനം തന്നെ വലിയ തോതില്‍ ആളുകള്‍ സൈറ്റില്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആരംഭിച്ചു.

അബുദാബിയിലെ ഇന്ത്യൻ എംബസി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ വെബ്‌സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍ ആരംഭിച്ചത്. മിനുറ്റുകള്‍ക്കകം ആളുകള്‍ ഇടിച്ചു കയറിയതോടെ സൈറ്റിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചു. സംഭവം ശ്രദ്ധയില്‍ പ്പെട്ടതിനെ തുടര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിച്ച് സൈറ്റ് വീണ്ടും പ്രവര്‍ത്തനക്ഷമമായി.

plane

ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ പേജ് ലോഡ് ചെയ്യാന്‍ അല്‍പം സമയം എടുക്കുമെന്നും അത് ക്ഷമയോടെ സഹിക്കണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യാഴാഴ്ച പുലര്‍ച്ചെ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ വ്യക്തമാക്കി. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ ഞങ്ങൾക്ക് 32,000 ത്തിലധികം രജിസ്ട്രേഷനുകൾ ലഭിച്ചുവെന്ന് ദുബായിലെ കോൺസൽ ജനറൽ ഓഫ് ഇന്ത്യ വ്യക്തമാക്കി.

അതേസമയം, വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടെറെ പേര്‍ വലിയ തോതില്‍ പ്രയാസം അനുഭവിക്കുകയാണ്. അവരെയെല്ലാം കണ്ടെത്തി സഹായിക്കാന്‍ ഒരുമയോടെയുള്ള പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റു രാജ്യത്ത് യാത്രാസൗകര്യമില്ലാതെ കുടുങ്ങിപ്പോയവര്‍ നാട്ടിലേക്ക് വരാന്‍ വലിയതോതില്‍ ആഗ്രഹിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. വലിയ കാലതാമസമില്ലാതെ യാത്രാസൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പ്രവാസികള്‍ തിരികെ എത്തിക്കുന്നതിന് വിവിധ ഘട്ടങ്ങള്‍ ഉണ്ടാകും

തിരികെ വരുന്ന കാര്യത്തില്‍ നാം ചിട്ട പാലിക്കണം. വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും ഒന്നിച്ചുകൊണ്ടുവരാനുള്ള വിമാന സര്‍വ്വീസ് ഉണ്ടാവാനിടയില്ല. റഗുലര്‍ സര്‍വ്വീസ് ആരംഭിക്കുംമുമ്പ് പ്രത്യേക വിമാനത്തില്‍ അത്യാവശ്യമാളുകളെ കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രവാസികളോട് രണ്ട് തരം സമീപനം; സമ്പന്നര്‍ മരിച്ചാല്‍ മാത്രമെ വാര്‍ത്താ പ്രാധാന്യം ഉള്ളുപ്രവാസികളോട് രണ്ട് തരം സമീപനം; സമ്പന്നര്‍ മരിച്ചാല്‍ മാത്രമെ വാര്‍ത്താ പ്രാധാന്യം ഉള്ളു

കിം ജോങ് ഉൻ മരിച്ചു? കൊറിയൻ വിമത നേതാവ് തെളിവുകൾ നിരത്തുന്നു, പ്രഖ്യാപനം അടുത്ത വാരാന്ത്യത്തിൽ!!കിം ജോങ് ഉൻ മരിച്ചു? കൊറിയൻ വിമത നേതാവ് തെളിവുകൾ നിരത്തുന്നു, പ്രഖ്യാപനം അടുത്ത വാരാന്ത്യത്തിൽ!!

English summary
coronavirus: Over 32,000 Indians in UAE register to return home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X