ലോക്ക് ഡൗണ്‍ നേരിടാം; ഈ 10 നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കൂ.. കേന്ദ്രത്തോട് പി ചിദംബരം
ദില്ലി: കൊറോണയെ നേരിടാന്‍ രാജ്യത്ത് മൂന്നാഴ്ച നീണ്ട് നില്ക്കുന്ന സമ്പൂര് അടച്ച് പൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ലോക്ക് ഡൗണ്‍ ഉയര്‍ത്തുന്ന വെല്ലുവിളിള്‍ നേരിടുന്നതിന് ആവശ്യമായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. 15000 കോടിയുടെ ആരോഗ്യ പാക്കേജ് മാത്രമാണ് മോദി പ്രഖ്യാപിച്ചത്. ഇതിന് പുറമെ 80 കോടി ജനങ്ങള്‍ക്ക് 3 രൂപയ്ക്ക് അരിയും 2 രൂപയ്ക്ക് ഗോതമ്പും ലഭ്യമാക്കുമെന്ന് ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ
എന്നാല്‍ സാമ്പത്തിക പാക്കേജിന്റെ കാര്യത്തില്‍ കേന്ദ്രം ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വിമര്‍ശനാണ് ഉയര്‍ത്തുന്നത്. ഈ 21 ദിവസം ദിവസ വേതനക്കാർ ഉൾപ്പെടെയുള്ള രാജ്യത്തെ സാധാരണ ജനങ്ങൾ എങ്ങനെ ജീവിക്കുമെന്നാണ് കോൺഗ്രസ് ഉയര്‍ത്തുന്ന ചോദ്യം.
പ്രധാനമന്ത്രി മുന്നോട്ടു വെച്ച ലോക്ക് ഡൗണ്‍ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ ജനങ്ങള്‍ നേരിട്ടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ താന്‍ മുന്നോട്ട് വെക്കുന്ന 10 നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പാലിക്കണമെന്നാണ് മുന്‍ ധനകാര്യമന്ത്രികൂടിയായ പി ചിദംബരം ആവശ്യപ്പെടുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ഒരാഴ്ച മുമ്പ്
കോറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും ഒരാഴ്ച മുമ്പ് തന്നെ കേന്ദ്ര ഇത്തരമൊരു തീരുമാനത്തിലേക്ക് പോകണമെന്ന് പി ചിദംബരം ആവശ്യപ്പെട്ടിരുന്നു. പിന്നീട് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും നിരാശ, വിഷമം, ഭയം എന്നിവ നിലനില്‍ക്കുന്നുവെന്നും പി ചിദംബരം വ്യക്തമാക്കിയിരുന്നു.

10 നിര്‍ദ്ദേശങ്ങള്‍
കൊറോണയെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട 10 നിര്‍ദ്ദേശങ്ങള്‍ ട്വിറ്ററിലൂടെയാണ് പി ചിദംബരം പുറത്തു വിട്ടത്. മാര്‍ച്ച് 24 ന് മുമ്പ് നടന്ന സംവാദങ്ങള്‍ തത്കാലം മറക്കാം. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നത് ഒരു യുദ്ധത്തിന്റെ തുടക്കാമായി കാണണം. അതില്‍ ജനങ്ങള്‍ പടയാളികളും പ്രധാനമന്ത്രി കാലാല്‍ പടയുമാണെന്നും ചിദംബരം അഭിപ്രായപ്പെട്ടുന്നു.

ഞങ്ങളുടെ കടമയാണ്
പ്രധാനമന്ത്രിക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മുഴുവൻ പിന്തുണയും നൽകേണ്ടത് ഞങ്ങളുടെ കടമയാണ്. അതോടൊപ്പം തന്നെ പാവപ്പെട്ടവര്‍ക്ക് എത്രയും പെട്ടെന്ന് ഭക്ഷണവും പണവും ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാവണം. പ്രധാന്മന്ത്രിയുടെ കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്കുന്ന തുക ഇരട്ടിയാക്കണം. അധിക തുക എത്രയും പെട്ടെന്ന് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

3000 രൂപ വീതം നല്‍കണം
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 3000 രൂപ വീതം നല്‍കണം. ഓരോ ജന്‍ ധന് യോജന അക്കൗണ്ടിലും 6000 രൂപ വീതം നിക്ഷേപിക്കണം. രാജ്യത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 10 കിലോ ഗ്രാം അരി വീടുകളില്‍ എത്തിക്കണം. തൊഴിലുടമകള്‍ എല്ലാ തൊഴിലാളികള്‍ക്കും ശബളം നല്‍കുകയും സര്‍ക്കാര്‍ അവര്‍ക്ക് ഗ്രാന്റ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രജിസ്റ്റര്‍ ആരംഭിക്കണം.
എല്ലാ വാര്‍ഡുകളിലും അല്ലെങ്കില്‍ ബ്ലോക്കുകളിലും സര്‍ക്കാര്‍ രജിസ്റ്റര്‍ ആരംഭിക്കണം. ലിസ്റ്റുചെയ്തിട്ടുള്ള ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് കീഴില്‍ പ്രതിഫലം. ലഭിക്കാത്തവരോട് അവരുടെ പേര്, വിലാസം, ആധാര്‍ അവിടെ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടണം. തെരുവില്‍ കഴിയുന്നവര്‍ക്ക് എത്രയും പെട്ടെന്ന് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു കൊടുത്ത് 3000 രൂപ കൈമാറണം. നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടണം.

കൂടുതല്‍ പണം
ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ എല്ലാ ഉപഭോഗവസ്തുക്കളുടെയും ജിഎസ്ടി നിരക്ക് അഞ്ച് ശതമാനം കുറയ്ക്കുക. ഇഎംഐ അടവിന്റെ തീയതി ജൂണ്‍ 30 വരെ നീട്ടാന്‍ എല്ലാ ബാങ്കുകളോടും നിര്‍ദ്ദേശിക്കുക. നിലവിലെ സ്ഥിതി മാറുന്നതിന് അനുസരിച്ച് കൂടുതല്‍ പണം കൈമാറ്റം നടത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിലയിരുത്തല്‍ നടത്തണമെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
-
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications