കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് പാന്‍ക്രിയാസിനെയും ബാധിക്കാം, ടിബി രോഗികള്‍ക്കും രക്ഷയില്ല, കണ്ടെത്തലുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കോവിഡിന്റെ വ്യാപനം ഇന്ത്യയില്‍ അതിശക്തമായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴും കോവിഡ് ശരീരത്തെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ കണ്ടെത്തലുകളാണ് വരുന്നത്. പാന്‍ക്രിയാസിനെ വരെ ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിന് പുറമേ ട്യൂബര്‍കുലോസിസ് രോഗികളില്‍ കോവിഡ് വന്നാല്‍ രോഗം വഷളാവുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ ശ്വസന നാളങ്ങളെയും ശ്വാസകോശത്തെയുമാണ് ബാധിക്കുക എന്നായിരുന്നു ഇതുവരെയുള്ള നിഗമനങ്ങള്‍. പിന്നീട് ഇത് ഹൃദയത്തെയും തലച്ചോറിനെയും വരെ ബാധിക്കുമെന്ന് കണ്ടെത്തിയിരുന്നു.

1

ആഗ്നേയഗ്രനഥിയിലും കോവിഡ് ബാധ വര്‍ധിച്ച് വരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഇക്കാര്യം കൂടുതല്‍ പഠനങ്ങളിലൂടെ കണ്ടെത്തിയാല്‍ മാത്രമേ ആഘാതം പ്രത്യക്ഷമാണോ പരോക്ഷമാണോ എന്ന് അറിയാന്‍ സാധിക്കൂ. സര്‍ ഗംഗാറാം ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍ അതുല്‍ കക്കര്‍ പറയുന്നത് അഞ്ചോളം കോവിഡ് രോഗികള്‍ പാന്‍ക്രിയാസില്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ചികിത്സയ്‌ക്കെത്തിയതായി പറയുന്നു. ഇവര്‍ക്ക് പാന്‍ക്രിയാറ്റിറ്റിസ് ഉണ്ട്. ഇത് പിത്താശയ കല്ലിലൂടെയോ അതല്ലെങ്കില്‍ കടുത്ത മദ്യപാനത്തിലൂടെയോ ആണ് പാന്‍ക്രിയാറ്റിറ്റിസ് ഉണ്ടാവുക.

Recommended Video

cmsvideo
No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam

രോഗകാരണം അന്വേഷിച്ചപ്പോള്‍ ഇവര്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. കൊളസ്‌ട്രോള്‍ പോലും ഇവര്‍ക്കില്ലായിരുന്നു. പാന്‍ക്രിയാറ്റിറ്റിസ് കോവിഡ് കാരണമാണ് വന്നതെന്നും ഡോക്ടര്‍ പറഞ്ഞു. പാന്‍ക്രിയാറ്റിറ്റിസ് രോഗികളില്‍ കോവിഡ് സ്ഥിരീകരിച്ചവരെല്ലാം 40 വയസ്സിന് താഴെ പ്രായമുള്ളവരാണ്. ഇവര്‍ക്ക് അതിസാരവും കടുത്ത വയറുവേദനയും ഉണ്ടായിരുന്നു. സാധാരണ ഈ കേസുകള്‍ ആഴ്ച്ചകളെടുത്താണ് ചികിത്സിച്ച് ഭേദമാക്കുക. എന്നാല്‍ കോവിഡ് രോഗികളില്‍ ഇത് വേഗത്തില്‍ ഭേദമാകുന്നുണ്ടെന്നും അതുല്‍ കക്കര്‍ പറഞ്ഞു.

അതേസമയം ടിബിയുള്ള എല്ലാ രോഗികള്‍ക്കും കോവിഡ് സ്‌ക്രീനിംഗ് നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. കോവിഡും ടിബിയും ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങളാണ്. കോവിഡ് രോഗികളില്‍ ടിബിയുടെ വ്യാപ്തി 0.37-4.47 ശതമാനത്തിനിടയിലാണ്. ടിബി കോവിഡ് രോഗികളില്‍ ഉണ്ടെങ്കില്‍ അപകടസാധ്യത രണ്ടിരട്ടിയില്‍ ഇധികമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പോഷകാഹാരക്കുറവ്, പ്രമേഹം, പുകവലി, എച്ച്‌ഐവി എന്നിവ ഉണ്ടെങ്കില്‍ ഇവര്‍ക്ക് പ്രതിരോധ ശേഷം വളരെ കുറയാനുള്ള സാധ്യതയും ശക്തമാണ്. അതുകൊണ്ടാണ് എല്ലാ ടിബി രോഗികളും കോവിഡ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ടിബി സേവനങ്ങളും കോവിഡ് സേവനങ്ങളും ഏകോപിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

English summary
coronavirus: pancreas will affected by covid says doctors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X