പുരി രഥോത്സവം ഈ വര്‍ഷം ഇല്ല; സുപ്രീം കോടതി സ്റ്റേ
പുരി: ലോക പ്രശസ്തമായ ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം ഈ വര്‍ഷം ഒഴിവാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് രഥോത്സവം സുപ്രീം കോടതി റദ്ദാക്കിയത്. ജൂണ്‍ 23 മുതല്‍ നടക്കേണ്ടിയിരുന്ന രഥോത്സവമാണ് റദ്ദാക്കിയത്.
20 ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് ഇവിടെ നടത്താറ്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഏര്‍പ്പെടുത്തിയത്. പൗരന്മാരുടെആരോഗ്യം കണക്കിലെടുത്ത് ഉത്സവവും അനുബന്ധ ചടങ്ങുകളും അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി മൂന്നാംഗ ബെഞ്ച് വ്യക്തമാക്കി.

ഇത്തവണത്തെ രഥയാത്ര അനുവദിച്ചാല്‍ ജഗന്നാഥന്‍ നമ്മോട് പൊറുക്കില്ലെന്ന് കേസ് പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു.
രഥോത്സവം തടയണമെന്നാവശ്യപ്പെട്ട് വികാസ് പരിഷത് എന്ന എന്‍ജിഒ നല്‍കിയ പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്നാണ് കോടതി വിധി. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയാണ് വാദികള്‍ക്കായി കോടതിയില്‍ ഹാജരായത്. ഒളിപിംക്‌സ് അടക്കം മാറ്റിവെച്ച സ്ഥിതിയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന രഥയാത്ര അനുവദിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നാല്‍ സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മതപരമായ വിഷയമായതിനാല്‍ ക്ഷേത്രത്തുനുള്ളിലെ ചടങ്ങുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിരുന്നില്ല. ഇതിനോടൊപ്പം ഒഡിഷയിലെ എല്ലാ രഥയാത്രയും നിര്‍ത്തിവെക്കാന്‍ വേണ്ട് നടപടികള്‍ എടുക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ഇന്ത്യയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 12881 കൊവിഡ് കേസുകളും 334 മരണവുമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications