Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് രോഗികള്‍ കഴിയുന്നത് മൃതദേഹങ്ങള്‍ക്കൊപ്പം, മഹാരാഷ്ട്രയില്‍ നിന്ന് ഞെട്ടിക്കുന്ന വീഡിയോ, വിവാദം

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ കഴിയുന്നത് മൃതദേഹങ്ങള്‍ക്കൊപ്പമാണെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മഹാരാഷ്ട്ര ബിജെപി എഎല്‍എ നിതേഷ് റാണ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കൊവിഡ് രോഗികളുടെ വാര്‍ഡില്‍ അരഡസനോളം മൃതദേഹങ്ങളാണ് പൊതിഞ്ഞുകെട്ടിയ നിലയിലാണ് കാണുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Recommended Video

cmsvideo
    മുംബൈയിൽ കൊവിഡ് രോഗികള്‍ കഴിയുന്നത് മൃതദേഹങ്ങള്‍ക്കൊപ്പം | Oneindia Malayalam
    corona

    കറുത്ത ബാഗില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പുതപ്പുകൊണ്ട് മറച്ചിരിക്കുന്ന നിലയിലാണ്. ഇതിന് തൊട്ടടുത്ത കിടക്കകളിലെല്ലാം കൊവിഡ് ബാധിച്ച രോഗികള്‍ കഴിയുന്നുണ്ട്. ഇതുകൂടാതെ യാതൊരുവിധ സുരക്ഷ ഉപകരണങ്ങളും ധരിക്കാതെയാണ് ആശുപത്രിയിലെ ജീവനക്കാര്‍ രോഗികളെ ശുശ്രൂഷിക്കുന്നത്. സംഭവത്തില്‍ കുറിപ്പ് സഹിതമാണ് എംഎല്‍എ ട്വിറ്ററില് വീഡിയോ പോസ്റ്റ് ചെയ്തത്. എന്തുരീതിയിലുള്ള ഭരണകൂടമാണിത്. സിയോണ്‍ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ക്ക് തൊട്ടടുത്താണ് കൊവിഡ് രോഗികള്‍ കഴിയുന്നത്. അങ്ങേയറ്റമാണിത്. വലിയ നാണക്കേടുണ്ടാക്കുന്നതാണിത്- എംഎല്‍എ ട്വീറ്റ് ചെയ്തു.

    നാണക്കേടുണ്ടാക്കുന്ന ഈ സംഭവം വീഡിയോയില്‍ പകര്‍ത്തിയത് സിയോണ്‍ ആശുപത്രിയില്‍ നിന്നാണ്. ഈ വീഡിയോ ചിത്രീകരിച്ചത് ഒരു ആക്ടിവിസ്റ്റാണ്. ആശുപത്രിയിലെ മറ്റ് ചില ജോലികള്‍ക്ക് പോയപ്പോഴാണ് അദ്ദേഹം വീഡിയോ പടര്‍ന്നത്. സര്‍ക്കാരിന് ഇത് സംബന്ധിച്ച് കത്തെഴുതുന്നുണ്ടെന്നും ഇക്കാര്യം മഹാരാഷ്ട്ര ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇത് ആശുപത്രിയാണോ എപ്പോഴാണ് വീഡിയോ ചിത്രീകരിച്ചത് എന്ന് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വ്യക്തമല്ല. ബ്രിഹാന്‍ മുംബൈ മുനിസിപ്പാലിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്. ഇതുമായി ബന്ധപ്പെട്ട് അധികൃതരാരും പ്രതികരിച്ചിട്ടില്ല.

    അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 52000 കടന്നു. 52987 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിംമ ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 1200 ലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സഖ്യയാണ് ഇത്.

    കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1694 മരണമാണ് ഇന്നലെവരെ റിപ്പോര്‍ട്ട് ചെയ്തത്. 126 മരണവും 2958 കേസുകളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1,457 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. 14,183 പേര്‍ ഇതുവരെ രോഗമുക്തി നേടി. 28.72 ശതമാനമാണ് രാജ്യത്തെ രോഗമുക്തി ശരാശരി. മഹാരാഷ്ട്രയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മരണവും സംഭവിക്കുന്നത്. രാജ്യത്ത് ആദ്യത്തെ 1000 കേസുകള്‍ സ്ഥിരീകരിക്കാന്‍ 76 ദിവസമാണ് എടുത്തതെങ്കില്‍ വെറും നാലു ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം നാല്പതിനായിരത്തില്‍ നിന്നു അന്‍പതിനായിരത്തില്‍ എത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+