കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: ഗുരുഗ്രാമിൽ പേടിഎം ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു, കമ്പനിയുടെ രണ്ട് ഓഫീസുകൾ അടച്ചിട്ടു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണവൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. ഗുരുഗ്രാമിൽ ഒരു പേടിഎം ജീവനക്കാരനാണ് ഏറ്റവും ഒടുവിൽ ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചത്. കമ്പനി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 29ലെത്തി. അടുത്തിടെ ഇറ്റലിയിൽ അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയ ആളാണ് കൊറോണ സ്ഥിരീകരിച്ച പേടിഎം ജീവനക്കാരൻ. കൊറോണ വൈറസ് ഏറ്റവുമധികം പടർന്നുപിടിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ഇറ്റലി.

ഇന്ത്യയില്‍ 28 പേര്‍ക്ക് കൊറോണ വൈറസ്; എല്ലാ രാജ്യാന്തര യാത്രികര്‍ക്കും സ്‌ക്രീനിംഗ്ഇന്ത്യയില്‍ 28 പേര്‍ക്ക് കൊറോണ വൈറസ്; എല്ലാ രാജ്യാന്തര യാത്രികര്‍ക്കും സ്‌ക്രീനിംഗ്

ഇന്ത്യയിലെ മുൻനിര പേയ്മെന്റ് ബാങ്കുകളിലൊന്നായ പേടിഎം ഇതോടെ ഗുരുഗ്രാമിലേയും ഉത്തർപ്രദേശിലെ നോയിഡയിലും ഓഫീസുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ പേടിഎം തീരുമാനിച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം മാത്രമായിരിക്കും ഓഫീസ് വീണ്ടും തുറന്ന് പ്രവർത്തിക്കുക. അടുത്ത രണ്ട് ദിവസത്തേക്ക് മുഴുവൻ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാനും കമ്പനി നിർദേശിച്ചിട്ടുണ്ട്. കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്.

coran-093-1

പേടിഎമ്മിന്റെ ഗുരുഗ്രാം ഓഫീസിലെ ജീവനക്കാരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതായി കമ്പനി വക്താവാണ് അറിയിച്ചത്. അടുത്തിടെ ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഇയാൾക്ക് ശരിയായ രീതിയിൽ ചികിത്സ ലഭിക്കുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി. കുടുംബത്തിനുള്ള എല്ലാത്തരത്തിലുള്ള പിന്തുണയും കമ്പനി വാഗ്ധാനം ചെയ്തിട്ടുണ്ട്.

മുൻകരുതലിന്റെ ഭാഗമായി എല്ലാ ടീം അംഗങ്ങളോടും അടിയന്തരമായി പരിശോധനക്ക് വിധേയമാകാനും കമ്പനി നിർദേശിച്ചിട്ടുണ്ട്. ഓഫീസുകൾ ശുചീകരിക്കുന്നത് വരെ രണ്ട് ദിവസത്തേക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാരോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ പേടിഎമ്മിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ജീവനക്കാരൻ തിങ്കളാഴ്ച മുതലാണ് ഓഫീസിൽ എത്തിത്തുടങ്ങിയത്. ബുധനാഴ്ച ദില്ലിയിലെ സഫ്ദർജംങ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ചികിത്സയിൽ കഴിയുകയാണ്.

ഹരിയാണ, ദില്ലി, തെലങ്കാന, എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ആഗ്രയിൽ ആറ് പേർക്കുമുൾപ്പെടെ ഇന്ത്യയിൽ 29 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 16 പേർ ഇറ്റാലിയൻ പൌരന്മാരാണ്. ഇതിനിടെ കൊറോണ വൈറസ് പരിശോധനക്കുള്ള സംവിധാനങ്ങൾ വിപുലമാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ആരോഗ്യമന്ത്രാലയത്തോട് നിർദേശിച്ചിട്ടുണ്ട്.

English summary
Coronavirus: Paytm employee tests positive in Gurugram, firm closes offices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X