കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ പ്രതിരോധിക്കാന്‍ 10 മില്യണ്‍, സാര്‍ക്ക് ഭരണതലവന്‍മാരുടെ കൂടിക്കാഴ്ച്ചയില്‍ പ്രഖ്യാപനം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സാര്‍ക്ക് രാജ്യങ്ങളുടെ തലവന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച്ച. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു മോദിയുടെ കൂടിക്കാഴ്ച്ച. ആരും ഞെട്ടിപ്പിക്കുന്ന പ്രതികരണങ്ങള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും, മെഡിക്കല്‍ സ്റ്റാഫുകളെ പെട്ടെന്ന് പരിശിലീപ്പിച്ച് എടുക്കുന്നത് അടക്കമുള്ള കാര്യങ്ങളിലൂടെ കൊറോണയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം കോണ്‍ഫറന്‍സില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒഴികെയുള്ള രാഷ്ട്ര തലവന്‍മാര്‍ പങ്കെടുത്തു.

1

നേരത്തെ സാര്‍ക്ക് രാജ്യങ്ങള്‍ കൊറോണയ്‌ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടാന്‍ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. കരുതിയിരിക്കുക, എന്നാല്‍ വെപ്രാളപ്പെടാതിരിക്കുക. ഇതായിരിക്കണം നമ്മുടെ രീതി. ആളുകളെ ഭയപ്പെടുന്ന തരത്തിലുള്ള പ്രതികരണം അവസാനിപ്പിക്കണം. സാര്‍ക്ക് രാജ്യങ്ങളില്‍ ഇതുവരെ 150ലധികം പോസിറ്റീവ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും, എന്നാല്‍ നമ്മള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും പ്രധാനമന്ത്രി രാഷ്ട്രതലവന്‍മാരോട് ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ കൊറോണ പരിശോധാ ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് 1400ഓളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അയല്‍രാജ്യങ്ങളിലെ പൗരന്‍മാരെയും ഞങ്ങള്‍ സഹായിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ കുടുങ്ങിപോയവരുടെ കാര്യവും ഗൗരവത്തോടെ തന്നെയാണ് കാണാുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ഘട്ടം ഘട്ടമായുള്ള സമീപനം കൊറോണയെ തടയുന്നതിന് സഹായിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലടക്കമുള്ള വഴി ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ സാധിച്ചു. മെഡിക്കല്‍ സ്റ്റാഫുകളെ പരിശീലിപ്പിച്ചെടുക്കാനും സാധിച്ചെന്ന് മോദി പറഞ്ഞു.

ജനുവരി പകുതി ആയപ്പോള്‍ തന്നെ ഇന്ത്യയിലേക്ക് വരുന്ന ജനങ്ങളെ പരിശോധിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് ഓരോ ഘട്ടത്തിലും യാത്രാ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങിയെന്നും മോദി രാഷ്ട്രത്തലവന്മാരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് സഹായം ലഭിച്ചതില്‍ ഭാഗ്യവാന്മാരാണ് തങ്ങളെന്ന് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലി പറഞ്ഞു. മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ അഭിനന്ദനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേഷ്യ പരസ്പരം ആശയങ്ങള്‍ പങ്കുവെച്ചാല്‍ കൊറോണ വ്യാപിപ്പിക്കുന്നത് തടയാന്‍ സാധിക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ പറഞ്ഞു.

വുഹാനില്‍ നിന്ന് 23 വിദ്യാര്‍ത്ഥികളെ രക്ഷിച്ചതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മോദിക്ക് നന്ദി പറഞ്ഞു. എല്ലാവരും ഒരുപക്ഷത്ത് നില്‍ക്കുന്നത് വളരെ പ്രധാനമാണെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ് പറഞ്ഞു. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അസിസ്റ്റന്റാണ് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്. കൊറോണയെ പ്രതിരോധിക്കാന്‍ അടിയന്തര ഫണ്ട് ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അതിലേക്ക് 10 മില്യണ്‍ തുടക്കത്തില്‍ തന്നെ നല്‍കുമെന്നും മോദി പറഞ്ഞു.

English summary
pm modi proposes emergency fund in saarc leader meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X