ലോക്ക് ഡൗണ്‍ 19 ദിവസം കൂട്ടി നീട്ടി; ഇതാ പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദ്ദേശങ്ങള്‍
ദില്ലി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ 19 ദിവസം കൂടി നീട്ടിയിരിക്കുകയാണ്. കൃത്യ സമയത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുകൊണ്ട് രാജ്യം കൊവിഡ് പ്രതിരോധത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. മറ്റ് പല രാഷ്ട്രങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചമാണെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഏഴ് നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുന്നുണ്ട്. അത് ഇവയാണ്....

1. ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പിന്തുടരുക. മാസ്‌കോ മുഖാവരണമോ നിര്‍ബന്ധമായും ഉപയോഗിക്കണം
2. വീട്ടിലെ പ്രായമായവര്‍ക്ക് പ്രക്യേക കരുതല്‍ വേണം. അവരെ നന്നായി ശ്രദ്ധിക്കണം, പ്രത്യകിച്ച് ദീര്‍ഘകാല അസുഖങ്ങള്‍ ഉള്ളവരെ
3. ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും കൊവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികളേയും ബഹുമാനിക്കണം
4. ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം. മറ്റുള്ളവരെ ഇതിന് പ്രേരിപ്പിക്കുകയും വേണം
5. പ്രതിരോധശേഷി കൂട്ടുക. ഇതിനായി ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ചൂടുവെള്ളം കുടിക്കുക
6. പാവങ്ങളെ സഹായിക്കുക. കഴിയുന്നത്ര പാവപ്പെട്ട് കുടുംബങ്ങളെ സംരക്ഷിക്കുക. അവരുടെ ഭക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക.
7. നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നവരോട് അനുതാപത്തോടെ മാത്രം പെരുമാറുക. ജോലിക്കാരെ പിരിച്ചുവിടരുത്
ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് ഏറെ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു. അക്കാര്യത്തില്‍ ജനങ്ങളെ നമിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് നിലവില്‍ ഉള്ള ഹോട്ട് സ്‌പോട്ടുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരും. ഏപ്രില്‍ 20 വരെ എല്ലായിടത്തും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അതിന് ശേഷം മാത്രം സ്ഥിതിഗതികള്‍ വിലയിരുത്തി ചില ഇളവുകള്‍ നല്‍കും എന്നും അദ്ദേഹം പറഞ്ഞു. വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ഇളവുകള്‍ പിന്‍വലിക്കും എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications