കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ഗെയിമില്‍ ഇന്ത്യ എവിടെയുമില്ല; ലാവോസിനും ഹോണ്ടുറാസിനുമൊപ്പമെന്ന് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി:രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം പത്തായിരം കടന്നിരിക്കുകയാണ്. 10362 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരേയും 339 പേരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടത്. അതേസമയം 1035 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടുവെന്നത് ആശ്വസിക്കാവുന്നതാണ്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2334 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്.

രാജ്യത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കൊറോണ ടെസ്റ്റിംഗ് സംബന്ധിച്ച കാര്യങ്ങളില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

രാഹുല്‍ഗാന്ധി

രാഹുല്‍ഗാന്ധി

രാജ്യത്ത് കൊറാണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിന് ആനുപാതികമായി കൊറോണ വൈറസ് രോഗത്തിനുള്ള പരിശോധനയും വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. കൃത്യസമയത്ത് രാജ്യം ആവശ്യത്തിനുള്ള കൊറോണ ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

കൊറോണ പരിശോധന

കൊറോണ പരിശോധന

'കൊറോണ പരിശോധനക്കുള്ള ടെസ്റ്റിംഗ് ഇന്ത്യ വളരെ വൈകിയാണ് വാങ്ങിയത്. അപ്പോള്‍ കിറ്റുകള്‍ക്ക് ദൗര്‍ലഭ്യമാണ്. ഒരു ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ 149 ടെസറ്റിംഗ് കിറ്റുകള്‍ മാത്രമാണുള്ളത്. ഞങ്ങള്‍ ഇപ്പോള്‍ ലാവോസ് (157, നൈഗര്‍(182), ഹേണ്ടുറാസ്( 162) എന്നിവര്‍ക്കൊപ്പമാണ്. കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പരിശോധന. നിലവില്‍ ഈ ഗെയിമില്‍ ഞങ്ങള്‍ എവിടേയുമില്ല.' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കൊറോണ നിരക്ക്

കൊറോണ നിരക്ക്

രാജ്യത്ത് കൊറോണ വൈറസ് രോഗ് ബാധിതരുടെ എണ്ണം 10363 ആയി ഉയരുകയും ഒപ്പം മരണ സംഖ്യ 330 ആവുകയും ചെയ്തതോടെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. രാജ്യത്ത് തിങ്കളാഴ്ച്ച വൈകുന്നേരത്തിന് ശേഷം 15 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 11 പേര്‍ മഹാരാഷ്ട്രയിലും നാല് പേര്‍ ദില്ലിയിലുമായിരുന്നു. ദില്ലിയില്‍ ഇതുവരേയും 1510 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1173 പേര്‍ക്കും രാജസ്ഥാനില്‍ 873 പേര്‍ക്കും മധ്യപ്രദേശില്‍ 604 പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 പിപിഇ കിറ്റ്

പിപിഇ കിറ്റ്

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കൊറേണ ബാധിതരുടെ എണ്ണം കുറവാണെങ്കിലും രാജ്യത്ത് കൊറോണ പരിശോധന നടത്തുന്നവരുടെ എണ്ണം കുറവാണെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ആരോഗ്യപ്രവത്തകര്‍ക്കാവശ്യമായ പിപിഇ കിറ്റിന്റെ അഭാവമുള്ളതിനാലും കൊറോണ പരിശോധന കിറ്റിന്റെ ലഭ്യത കുറവും കാരണം ഇവിടെ തിങ്കളാഴ്ച്ച രാത്രി 9 മണിവരെ രണ്ട് ലക്ഷം പേരില്‍ മാത്രമാണ് പരിശോധന നടത്തിയിട്ടുള്ളതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുറത്ത് വിട്ട കണക്കുകളിലും വ്യക്തമാക്കിയിരുന്നു.

ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

രാജ്യത്തെ ലോക്ക്ഡൗണ്‍ നടപടികളേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കാതെ എല്ലാവര്‍ക്കും ഒരു പേലെ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയത് രാജ്യത്തെ ലക്ഷകണക്കിനാളുകള്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ദുരിതമാണ് ഉണ്ടാക്കിയതെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം.

Recommended Video

cmsvideo
Rahul gandhi demands for a smart upgrade lockdown | Oneindia Malayalam
വ്യാപക പരിശോധന

വ്യാപക പരിശോധന

എല്ലാവിഭാഗക്കാരിലും ഒരുപോലെ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ രാജ്യത്തെ ദശലക്ഷകണക്കിന് വരുന്ന കര്‍ഷകര്‍, കുടിയേറ്റ തൊഴിലാളികള്‍, ദൈനംദിന വേതനക്കാര്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് സൃഷ്ടിച്ചത്. വ്യാപകമായ ടെസ്റ്റിങ്ങിലൂടെ വൈറസിന്റെ ഹോട്ട്‌സ്‌പോട്ട് കണ്ടെത്തുകയും ഐസൊലേറ്റ് ചെയ്യുകയും വേണം. കച്ചവടസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

English summary
Coronavirus: Rahul Gandhi Slams Centre for the Lack of coronavirus Testing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X