കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോ കൊറോണ, കൊറോണ ഗോ: കേന്ദ്രമന്ത്രിയുടെ മുദ്രാവാക്യം വൈറല്‍... കൊറോണക്കെതിരെ നിര്‍ണായക പോരാട്ടം!

Google Oneindia Malayalam News

ദില്ലി: ലോകത്ത് കൊറോണ വൈറസ് നാശം വിതക്കുമ്പോള്‍ പ്രതിഷേധ മുദ്രാവാക്യവുമായി കേന്ദ്രമന്ത്രി. കേന്ദ്ര മന്ത്രി രാംദാസ് അത്തെവാലയുടെ ഗോ കൊറോണ, ഗോ കൊറോണ എന്ന മുദ്രാവാക്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചൈനീസ് കൗണ്‍സില്‍ ജനറല്‍ താങ് ഗുവാചിയ്ക്കൊപ്പമാണ് അത്തേവാല ഗോ കൊറോണ, ഗോ കൊറോണ മുദ്രാവാക്യം മുഴക്കുന്നത്. ഇതോടെ അത്തേവാലയെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. മന്ത്രി വൈറസിനെതിരെ നിര്‍ണായക പോരാട്ടത്തിലാണെന്ന് ചിലര്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. ഇന്ത്യാ ഗേറ്റിന് സമീപത്ത് വെച്ച് കൊറോണ വ്യാപനത്തിനെതിരെ സംഘടിപ്പിച്ച പരിപാടിക്കിടെയുള്ള പ്രാര്‍ത്ഥനാ വേളയിലാണ് കേന്ദ്രമന്ത്രിയുടെ മുദ്രാവാക്യം വിളി. ഫെബ്രുവരി 2൦ന് നടന്ന പരിപാടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 14, ജാഗ്രതയിലെന്ന് മന്ത്രി!!സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 14, ജാഗ്രതയിലെന്ന് മന്ത്രി!!

പ്രതിഷേധ പരിപാടിയുടെ വീഡിയോ അത്തേവാലയും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പ്ലക്കാര്‍ഡുകളുമായി കുറച്ച് പേര്‍ കേന്ദ്രമന്ത്രിക്ക് ചുറ്റും അണിനിരന്നതും വീഡിയോയില്‍ കാണാം. കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് പൊതു പരിപാടികള്‍ ഒഴിവാക്കാനും പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും നിര്‍ദേശമുള്ളപ്പോഴാണ് കേന്ദ്ര മന്ത്രി ആളുകളെ വിളിച്ചുകൂട്ടി കൊറോണക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതെന്നും ശ്രദ്ധേയമാണ്.

ramdasathawale

ചൈനയിലെ വുഹാനില്‍ നിന്ന് ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് 90 ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്ത് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയ്ക്ക് ശേഷം ഏറ്റവുമധികം പേര്‍ കൊറോണ ബാധിച്ച് മരിച്ചത് ഇറ്റലിയാണ്. 463 പേരാണ് രാജ്യത്ത് ഇതിനകം കൊറോണയെത്തുടര്‍ന്ന് മരിച്ചത്. 9, 172 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍, 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. കേരളത്തില്‍ ഒറ്റദിവസം കൊണ്ട് 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 60 കടന്നിട്ടുണ്ട്. പത്തനംതിട്ടയിലാണ് ഏറ്റവുമൊടുവില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയവരുടെ കുടുംബ സുഹൃത്തുക്കളായ ഇവര്‍ കോഴഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്.

കേരളത്തില്‍ കൂടുകള്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏഴാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ചില്‍ നടത്താനിരുന്ന പരീക്ഷകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. അംഗണ്‍വാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി പ്രഖ്യാപിച്ചതിന് പുറമേ സിബിഎസ് സി, ഐസിഎസ് സി സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 31 സിനിമാ തിയ്യേറ്ററുകള്‍ അടച്ചിടാനും ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റുകള്‍ നിര്‍ത്തലാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തില്‍ ആദ്യം കൊറോണ സ്ഥിരീകരിച്ച രണ്ട് പേര്‍ക്കും രോഗം ഭേദമായതിന് പിന്നാലെ ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരുടെ ബന്ധുക്കളായ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ കുടുതല്‍ പേരിലേക്ക് കൊറോണ വ്യാപിക്കുന്നത്. രണ്ട് വയസ്സുകാരനും കുടുംബവും ഉള്‍പ്പെടെ 14 പേര്‍ക്കാണ് ഏറ്റവും ഒടുവില്‍ ആരോഗ്യവകുപ്പ് ചികിത്സ ലഭ്യമാക്കി വരുന്നത്.

English summary
Coronavirus: Ramdas Athawale chants Go Corona, Corona Go, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X