കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറാണ വൈറസ്: സര്‍ക്കാര്‍ വാദം തള്ളി റാന്നിസ്വദേശി; യാത്ര വിവരം അറിയിച്ചിരുന്നു

  • By Anupama
Google Oneindia Malayalam News

റാന്നി: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്തിടപെട്ട രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവര്‍ ഇറ്റലിയില്‍ നിന്നും നാട്ടിലേക്ക് വരുന്ന വിവരം സര്‍ക്കാരിനെയോ അധികൃതരെയോ അറിയിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാര്‍ വാദം തള്ളി രംഗത്തെത്തിയിരിക്കുകയാണ് റാന്നി സ്വദേശി. ഇറ്റലിയില്‍ നിന്നാണെന്നുള്ള വിവരം വിമാനത്താവളത്തിലുള്ള ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

corona virus

'തനിക്ക് പനിയോ രോഗ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. ഇറ്റലിയില്‍ നിന്നാണെന്ന വിവരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. വിവാഹചടങ്ങുകളിലൊന്നും പങ്കടുത്തിട്ടില്ല. അതേ സമയം ഷോപ്പിംഗ് മാളില്‍പോയിട്ടുണ്ട്. തന്നെ നിര്‍ബന്ധിച്ചാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന ആരോഗ്യവകുപ്പിന്റെ വാദവും തെറ്റാണ്. സ്വന്തം കാറിലാണ് താന്‍ ആശുപത്രിയിലേക്ക് വന്നത്.' ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ ബാധിതനായ യുവാവ്് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

ഞങ്ങള്‍ ഇറ്റലിയില്‍ നിന്ന് പോരുമ്പോള്‍ കൊറോണ അത്ര പ്രചരിച്ചിരുന്നില്ല. എങ്കിലും എമിഗ്രേഷനില്‍ വിവരം അറിയിച്ചിരുന്നു. കോട്ടയത്തും പുനലൂരും ബന്ധു വീടുകളില്‍ പോയിട്ടുണ്ട്. കുടുംബത്തില്‍ നിന്നുള്ള ഏഴ് പേര്‍ ചികിത്സയിലുണ്ട്. ഇവിടെ വന്ന ശേഷം ആശുപത്രിയില്‍ വിവരം അറിയിക്കണമെന്ന ധാരണയില്ലായിരുന്നുവെന്നും യുവാവ് പ്രതികരിച്ചു.

ഫെബ്രുവരി 28 ന് വെനീസില്‍ നിന്നും ദോഹയിലെത്തിയ ഇവര്‍ മറ്റൊരു വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. കൊറോണ ബാധയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ വിവരം വിമാനത്താവളത്തില്‍ അറിയിച്ച് പരോശോധന നടത്തി വേണം പുറത്തിറങ്ങാന്‍ എന്ന് നേരത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം അധികൃതരെ കബളിപ്പിച്ച വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നുവെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതിനെതിരെയാണ് യുവാവ് രംഗത്തെത്തിയത്.

Recommended Video

cmsvideo
Corona confirmed for 3 year old kid in Erankulam | Oneindia Malayalam

കൊറോണ രോഗം സംശയിക്കുന്ന അഞ്ച് പേരുടെ സാമ്പിള്‍ പരിശോധന ഫലം ഇന്ന് പുറത്ത് വരും. ഒപ്പം ഇവരുമായി അടുത്ത് ഇടപഴകിയവരുടെ പുതിയ പട്ടിക ഇന്ന് തയ്യാറാക്കും. 150 പേരുടെ പ്രാതമിക പട്ടിക ഇന്നലെ പുറത്തിറക്കിയിരുന്നും. പത്തനംതിട്ടയില്‍ നിന്നുള്ള പത്ത് പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. നിലവിലെ സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് പത്തനംതിട്ടയിലും രോഗബാധിതര്‍ ആശുപത്രിയില്‍ കഴിയുന്ന കോട്ടയം ജില്ലയിലുമാണ് മുന്‍ കരുതല്‍ എന്ന രീതിയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
CoronaVirus: Ranni Native dismiss Government Claim Said They Informed Airport anout Travel History
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X