കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷണം കാണിച്ച ഉടനെ കൊറോണ രോഗികള്‍ മരിച്ചുവീഴുന്നു; ആന്ധ്രയില്‍ ഭീതിപ്പെടുത്തുന്ന കാഴ്ച

  • By Desk
Google Oneindia Malayalam News

വിശാഖപട്ടണം: രാജ്യത്ത് അതിവേഗം കൊറോണ രോഗം വ്യാപിക്കുന്നതിനിടെ ആന്ധ്രയില്‍ നിന്ന് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍. ഇവിടെ ലക്ഷണം കാണിച്ച ഉടനെ രോഗികള്‍ മരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഒട്ടേറെ രോഗികള്‍ ലക്ഷണം കാണിക്കാതെ മരിച്ചു. ലക്ഷണം കാണിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ചിലര്‍ മരിച്ചത്. ഇതോടെ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം വിജയം കാണാതെ പോകുന്നു.

ഇങ്ങനെ മരിച്ചവരില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടും. ലക്ഷണം കാണുകയും മരുന്ന് നല്‍കാനുള്ള അവസരം ലഭിക്കുകയും ചെയ്യാതെ ആളുകള്‍ മരിക്കുന്നത് ഭീതിപ്പെടുത്തുന്ന അനുഭവമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഡോക്ടറുടെ മരണം ആശ്ചര്യപ്പെടുത്തി

ഡോക്ടറുടെ മരണം ആശ്ചര്യപ്പെടുത്തി

വിജയവാഡയിലെ പഴയ സര്‍ക്കാര്‍ ആശുപത്രി പരിസരത്തുള്ള എആര്‍ടി സെന്ററില്‍ സേവനം അനുഷ്ടിച്ചിരുന്ന ഡോക്ടറുടെ മരണമാണ് ഏവരെയും ആശ്ചര്യപ്പെടുത്തിയത്. നേരത്തെ ഇദ്ദേഹത്തിന് രോഗലക്ഷണം കാണിച്ചിരുന്നില്ല. വളരെ പെട്ടെന്നാണ് ശ്വാസ തടസം അനുഭവപ്പെട്ടതും മരിച്ചുവീണതും.

എല്ലാം പെട്ടെന്ന്

എല്ലാം പെട്ടെന്ന്

ശ്വാസം തടസം വന്നപ്പോള്‍ എക്‌സ്‌റെ എടുത്തു. ചില പ്രശ്‌നങ്ങള്‍ കണ്ടു. തുടര്‍ന്ന് കൊറോണ ചികില്‍സ നടക്കുന്ന ആശുപത്രിയിലേക്ക് എത്തിച്ചതേയുള്ളൂ. ഡോക്ടര്‍ മരിച്ചു. ശ്വാസ തടസം അനുഭവപ്പെടുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസം ഇദ്ദേഹം കൊറോണ രോഗികളെ ചികില്‍സിച്ചിരുന്നു. ആരോഗ്യവാനായാണ് കാണപ്പെട്ടത്.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
ആശങ്ക വ്യാപിക്കുന്നു

ആശങ്ക വ്യാപിക്കുന്നു

മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസം വരെ ഡോക്ടര്‍ക്ക് രോഗ ലക്ഷണം പ്രകടമായിരുന്നില്ല. വളരെ പെട്ടെന്നാണ് ശ്വാസ തടസം നേരിട്ടത്. അന്നു തന്നെ മരിക്കുകയും ചെയ്തു. സമാനമായ ഒട്ടേറെ സംഭവങ്ങള്‍ ആന്ധ്രപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ഡോക്ടര്‍മാരിലും ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.

അരമണിക്കൂറിനകം മരിച്ചു

അരമണിക്കൂറിനകം മരിച്ചു

ഈസ്റ്റ് ഗോദാവരി ജില്ലയിലെ പെഡാപുടിയിയില്‍ ഒരു വ്യക്തിയില്‍ നിന്നാണ് പ്രദേശത്തെ ഒട്ടേറെ പേര്‍ക്ക് രോഗം പകര്‍ന്നത് എന്നാണ് കരുതുന്നത്. ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കാണിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരമണിക്കൂറിനകം മരിച്ചു. സമാനമായ രീതിയില്‍ അമലാപുരത്തെ രോഗിയും മരിച്ചു.

അവയവങ്ങള്‍ നശിച്ചുപോകുന്നു

അവയവങ്ങള്‍ നശിച്ചുപോകുന്നു

രോഗലക്ഷണം കാണിച്ച ശേഷം ഒരു ദിവസം പോലും രോഗികള്‍ ജീവിച്ചിരിക്കുന്നില്ല. ലക്ഷണം കാണിച്ച ഉടനെ ആരോഗ്യാവസ്ഥ പൂര്‍ണമായും ഇല്ലാതാകുകയാണ്. ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പ് തന്നെ അവയവങ്ങള്‍ നശിച്ചുപോകുകയാണ് ഇത്തരക്കാരില്‍ സംഭവിക്കുന്നത്. ഏറ്റവും ഒടുവിലാണ് ലക്ഷണം പുറത്തേക്ക് പ്രകടമാകുന്നത്.

 ഓക്‌സിജന്റെ അളവ് കുറയുന്നു

ഓക്‌സിജന്റെ അളവ് കുറയുന്നു

ഇങ്ങനെ മരിച്ച വ്യക്തികളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് വന്‍തോതില്‍ കുറഞ്ഞതായി പരിശോധനയില്‍ തെളിഞ്ഞു. രോഗിയെ ചികില്‍സിക്കാനുള്ള സമയം പോലും ലഭിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഈ അവസ്ഥയുള്ളതെന്ന് സെവന്‍ ഹില്‍സ് ആശുപത്രിയിലെ ഡോ. വംശി കൃഷ്ണ പറഞ്ഞു.

ഷംന കാസിം കേസില്‍ ട്വിസ്റ്റ്; അന്വേഷണം സിനിമാ മേഖലയിലേക്ക്, ലൈംഗിക ചൂഷണം, സ്വര്‍ണക്കടത്ത്...ഷംന കാസിം കേസില്‍ ട്വിസ്റ്റ്; അന്വേഷണം സിനിമാ മേഖലയിലേക്ക്, ലൈംഗിക ചൂഷണം, സ്വര്‍ണക്കടത്ത്...

രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...

English summary
No Symptom of Coronavirus; But Sudden Death increase in Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X